ഐ.​പി.​എ​ൽ: ഗു​ജ​റാ​ത്തി​നെ തോ​ൽ​പി​ച്ച് ആ​ർ.​സി.​ബി ഫൈ​ന​ലി​ൽ

ധരംശാല: ഐപിഎൽ ക്വാളിഫയർ 1ൽ ​ഗുജറാത്തിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ഫൈനലിൽ. 92 റൺസിനാണ് ആർസിബിയുടെ ജയം. ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ബാറ്റിം​ഗിന്റെ കരുത്തിൽ 254 റൺസ് ആണ് ബെം​ഗളൂരു നേടിയത്.  അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ പ്രകടനമാണ് ടീമിന്റെ വമ്പൻ ജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ക്രുനാൽ പാണ്ഡ്യ (28 പന്തിൽ 43), വിരാട് കോലി (25 പന്തിൽ 43), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ 30) എന്നിവരും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിയുടെ വിരാട് കോഹ്‌ലിക്കൊപ്പം ഓപണറായെത്തിയ വെങ്കടേശ് അയ്യർ ഏഴ് പന്തിൽ 19 റൺസടിച്ച് രണ്ടാം ഓവറിൽത്തന്നെ കാഗിസോ റബാദക്ക് വിക്കറ്റ് നൽകി മടങ്ങി. കോഹ്‌ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് സ്കോർ ഉയർത്തി. 25 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലിയെ ജേസൻ ഹോൾഡർ ഒമ്പതാം ഓവറിൽ ബൗൾഡാക്കിയപ്പോൾ സ്കോർ രണ്ടിന് 93. ദേവ്ദത്തിനെയും ഹോൾഡർ പുറത്താക്കി. 19 പന്തിൽ 30 റൺസായിരുന്നു എടപ്പാളുകാരന്റെ സംഭാവന. പിന്നീട് 28 പന്തിൽ 43 റൺസെടുത്ത ക്രുനാലിനെ 17ാം ഓവറിൽ റബാദ മടക്കി.

15ാം ഓവറിൽ 150 കടന്ന ആർ.സി.ബിക്ക് 200ലെത്താൻ തുടർന്ന് വേണ്ടിവന്നത് വെറും 14 പന്തുകൾ. 21 പന്തിൽ അർധ ശതകം കടന്ന പാടിദാറിന്റെ ചിറകിലേറി മുന്നേറവെ ടിം ഡേവിഡിനെ (4) പ്രസിദ്ധ് കൃഷ്ണ കുറ്റി തെറിപ്പിച്ചു വിട്ടു. ജിതേഷ് ശർമക്കൊപ്പം പാടിദാർ ഡെത്ത് ഓവറുകളിലും തകർത്താടി. ജിതേഷ് അഞ്ച് പന്തിൽ 15 റൺസുമായി പുറത്താവാതെ നിന്നു. 255 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഗുജറാത്ത് ടൈറ്റൻസ് 19.3 ഓവറിൽ 162 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തിൽ 100 പോലും കടക്കില്ല എന്ന് കരുതിയ ​ഗുജറാത്തിനെ രാഹുൽ തെവാത്തിയ (43 പന്തിൽ 68) ആണ് നാണംകെട്ട തോൽവിയിൽ നിന്നും രക്ഷിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാറും റാസിക് സലാമും ക്രുനാൽ പാണ്ഡ്യയുമാണ് ഗുജറാത്തിനെ തകർക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത്. ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.

ഇന്നലത്തെ മത്സരത്തോടെ ഐപിഎല്‍ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡും ആര്‍.സി.ബി സ്വന്തമാക്കി. കൂടാതെ, ഈ ഇന്നിംഗ്‌സോടെ ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600-ലധികം റണ്‍സ് നേടുന്ന ആദ്യ കളിക്കാരനായി വിരാട് കോഹ്ലി മാറി.

SUMMARY: IPL: RCB enters final after defeating Gujarat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 538 ആയി, 85 ഇന്ത്യൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538...

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: അൽ മദ്റസത്തുൽ ബദ്രിയ്യ യശ്വന്തപുരവും മാരിബ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റും...

ഡൽഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ന്യൂഡൽഹി: 21-കാരിയായ മോഡലിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ജിം പരിശീലകൻ...

സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും ട്വിസ്റ്റ്; ചാനലുകൾ പുറത്തുവിട്ട ചിത്രം തൃശൂര്‍ സ്വദേശി ദാമോദര മേനോൻ്റേതെന്ന് ബന്ധുക്കള്‍

തൃശൂര്‍: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം...

ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശം: യൂട്യൂബർ എസ്.ആർ. ധന്യക്കെതിരേ കേസ്

തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ...

മെസിയെ കൊണ്ടുവരുമെന്ന വാഗ്‌ദാനം; ഫെ​മ കേസ് എടുത്ത് ഇഡി

കൊ​ച്ചി: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ വി​ദേ​ശ​പ​ണ​മി​ട​പാ​ടി​ൽ ഇ​ഡി ഫെ​മ കേ​സ്...

ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥി...

വീട്ടുജോലിക്കാരി 2 കോടിയുടെ സ്വർണം കവര്‍ന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവില്‍ 2 കോടി രൂപയുടെ സ്വർണാഭരണങ്ങളും 25,000 രൂപയും വീട്ടുജോലിക്കാരി...

Related Articles

Popular Categories