മഹാരാജാസില്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ച ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണീല്‍രാജിനെയും വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയയെയും സസ്‌പെന്‍ഡ് ചെയ്തു. പത്ത് ദിവസത്തേക്കാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ 30-ാം തീയതിയായിരുന്നു മഹാരാജാസ് കോളേജില്‍ ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.

കാലടി സര്‍വകലാശാലയിലെ പതിനാറ് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ നടപടി ചൂണ്ടിക്കാട്ടി കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ ചോദ്യങ്ങളുയര്‍ത്തുകയായിരുന്നു. പരിപാടി കഴിഞ്ഞ് മറുപടി നല്‍കാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എന്താണ് ഇത്ര പേടിയെന്ന് നഫീസത്തുല്‍ തിരിച്ച്‌ ചോദിച്ചു. ഇതിനിടെ ‘വിദ്യാര്‍ത്ഥികളെ എന്തിന് സസ്‌പെന്‍ഡ് ചെയ്തു’, ‘കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല’, എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളഞ്ഞു.

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച മിസ്രിയയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച്‌ മന്ത്രി റോജി എം ജോണ്‍ മടങ്ങുകയായിരുന്നു. അതേസമയം, സസ്പെന്‍ഷന്‍ നടപടിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

സംസ്ഥാന വ്യാപകമായി ചോദ്യങ്ങള്‍ ചോദിക്കുമെന്നും സഞ്ജീവ് പറഞ്ഞു. കാലടി സര്‍വകലാശാലയിലെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും സഞ്ജീവ് പറഞ്ഞു.

SUMMARY: Chairman and Vice-Chairperson suspended for blocking and protesting against Minister at Maharaja’s College

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗായിക റിമി ടോമിയുടെ വിവാഹം നവംബറില്‍; വരൻ ഫിറ്റ്നസ് ട്രെയിനര്‍

കോട്ടയം: തന്റെ യൂട്യൂബ് ചാനലിലൂടെ ഭാവി വരന്‍ ആരെന്ന് വെളിപ്പെടുത്തി അവതാരകയും...

പതിനാറുകാരനെ കൊലപ്പെടുത്തി ‌മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍: രണ്ടു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവന്തപുരത്ത് കാണാതായ 16കാരൻ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്രീകാര്യം സ്വദേശി...

ഒന്നരലക്ഷം രൂപ മാസശമ്പളം; വിഴിഞ്ഞം സീപോര്‍ട്ടില്‍ തൊഴിലവസരം

തിരുവനന്തപുരം: വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ജനറല്‍ മാനേജർ...

ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു കന്റോൺമെന്റിനും...

വര്‍ക്കലയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കല അയിരൂരില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയില്‍...

അപകടത്തില്‍പ്പെടുന്നവര്‍ക്ക് മിനിറ്റുകള്‍ക്കകം ചികിത്സ; ‘ഗോള്‍ഡൻ ഗോള്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങളും ഗുരുതര പരുക്കുകളും ഉയർത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍...

‘ജയിലില്‍ പോകുമ്പോള്‍ അസുഖം, പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലിചെയ്യണം’; ടോമിൻ ജെ. തച്ചങ്കരിയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

കൊച്ചി: വിദേശത്ത് പോകുന്നതിനായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുൻ...

ദീപാവലി: ഡല്‍ഹിയില്‍ അംഗീകൃത ഹരിത പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുമതി നല്‍കി സുപ്രിംകോടതി

ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ നവംബര്‍ 7, 8 തീയതികളില്‍ ഹരിത പടക്കങ്ങഴള്‍...

Related Articles

Popular Categories