സ്ഫോടന പരമ്പര ലക്ഷ്യം; പാക് ഭീകരാക്രമണ നീക്കം പൊളിച്ചു, 9 ഭീകരർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ സൈനിക മേഖലകളിലും രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലുമടക്കം സ്ഫോടന പരമ്പരയ്ക്കുള്ള പാക് ഭീകരപദ്ധതി സുരക്ഷാ ഏജൻസികൾ തകർത്തു. ഭീകര മൊഡ്യൂളിലെ 9 പേരെ ഡൽഹി പോലീസിലെ സ്‌പെഷ്യൽ സെൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. പാ​ക് ചാ​ര​സം​ഘ​ട​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച നേ​പ്പാ​ളി പൗ​ര​ൻ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഡ​ൽ​ഹി​യി​ലെ​യും മും​ബൈ​യി​ലെ​യും ത​ന്ത്ര​പ്ര​ധാ​ന​മേ​ഖ​ല​ക​ളി​ലാണ് ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടത്.

സെമി ഓട്ടോമാറ്റിക് പിസ്റ്റളായ ഗ്ലോക്ക്,​ 25 വെടിയുണ്ടകൾ,​ പാക് സർക്കാരിന്റെ ഓർഡൻസ് ഫാക്‌ടറിയിൽ നിർമ്മിച്ച നാല് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും ആസൂത്രണത്തിൽ പങ്കാളികളാണ്. ഗ്രനേഡുകൾ എൻ.എസ്.ജിയുടെ സഹായത്തോടെ ഡൽഹി മെഹ്‌റോളിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നശിപ്പിച്ചു.

എയർപോർട്ടുകളും റെയിൽവേ സ്റ്റേഷനുകളും സ്റ്റോക്ക് എക്സ്ചേഞ്ചും ഉൾപ്പെടെ അക്രമിക്കാനായിരുന്നു പദ്ധതി. വൈദ്യുത നിലയങ്ങളും പാലങ്ങളും വ്യാപാരകേന്ദ്രങ്ങളും ഉന്നമിട്ടിരുന്നു.

മുംബയിൽ നിന്ന് തൗഖീർ,​ അർബാസ്, പൂനയിൽ നിന്ന് അധോലോക സംഘാംഗം വിജയ് ഷൂട്ടർ, ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ നിന്ന് നിതിഷ് പാസ്വാൻ, ഡൽഹിയിൽ നിന്ന് ഹ‌ർവീന്ദർ, മഞ്ജിത്, പഞ്ചാബിൽ നിന്നുള്ള രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്. 66 കാരനായ നേപ്പാൾ സ്വദേശിയും കസ്റ്റഡിയിലുണ്ട്. ഫണ്ട് കൈമാറാനെത്തിയ ഇയാൾ ഡൽഹിയിൽ പിടിയിലാകുകയായിരുന്നു.

മൊഡ്യൂളിൽ കൂടുതൽ പേരുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണവും തിരച്ചിലും ഊർജ്ജിതമാക്കി. മു​ന്നാ ജി​ൻ​ദ്രാ​ൻ​വാ​ല എ​ന്ന അ​ധോ​ലോ​ക നേ​താ​വി​നും നീ​ക്ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.​ പാ​ക് ചാ​ര സം​ഘ​ട​നാ​യ ഐ​എ​സ്ഐ ഇ​ന്ത്യ​യി​ലെ അ​ധോ​ലോ​ക സം​ഘ​ത്തെ ഉ​പ​യോ​ഗി​ച്ച് സ്ഫോ​ട​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​യി നേ​ര​ത്തെ സൂ​ച​ന കി​ട്ടി​യി​രു​ന്നു. ബാ​ങ്കോ​ക്ക്, നേ​പ്പാ​ൾ, പാ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഈ ​സം​ഘ​ത്തി​ന്‍റെ ബ​ന്ധം നീ​ളു​ന്ന​ത്. സം​ഘ​ത്തി​ലെ കൂ​ടു​ത​ൽ പേ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സ്പെഷ​ൽ സെ​ൽ. ഡൽഹിയിലെ അടക്കം സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.
SUMMARY: Target of series of blasts; Pakistan terror attack plot foiled, 9 terrorists arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വഖഫ് ബോര്‍ഡ് വിഷയം: സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയുമായി ഷോണ്‍ ജോര്‍ജ്

ഡല്‍ഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ...

‘മിഷൻ ആഗമൻ’; വിക്രം -1 കുതിച്ചുയര്‍ന്നു; ചരിത്രം കുറിച്ച്‌ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റ്

ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ...

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിക്ക് സമീപം നിർദേശിച്ചിരിക്കുന്ന ഗ്രേറ്റർ ബെംഗളൂരു...

കൂടത്തായി റോയ് വധക്കേസ്: വിചാരണ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായ് കൊലപാതക പരമ്പരയിലെ പ്രധാന കേസായ റോയ്...

കർണാടകയിൽ വീണ്ടും കാലവർഷം സജീവം; മലയോര-തീരദേശ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി, ജാഗ്രതാ നിർദേശം

ബെംഗളൂരു: രണ്ടാഴ്ചയോളം നീണ്ട മഴക്കുറവിന് ശേഷം കർണാടകയിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപയും ഗ്രാമിന് 70...

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

Related Articles

Popular Categories