ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്. ഖത്തര്‍ ടീമിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍ പന്തുതട്ടുക. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി താരം ലോകകപ്പ് ഫുട്ബോൾ ടീമിൽ അണിനിരക്കുന്നത്. ഖത്തർ ദേശീയ ടീം കോച്ച് ഹുലെൻ ലൊപെറ്റഗ്വി പ്രഖ്യാപിച്ച 26 അംഗ സംഘത്തിലാണ് പത്തൊമ്പതുകാരനായ ഈ മലയാളി സ്ട്രൈക്കർ ഇടംനേടിയത്.

മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോളർ ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും മകനായ തഹ്‌സിൻ ഖത്തറിലാണ് ജനിച്ചതും വളർന്നതും. ലോകപ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെ പിച്ചവെച്ച താരം, യു എ ഇക്ക് എതിരെയുള്ള നിർണായക യോഗ്യതാ മത്സരത്തിലും ഖത്തർ ടീമിന്റെ ഭാഗമായിരുന്നു. നേരത്തെ ഖത്തറിന്റെ അണ്ടർ 17, അണ്ടർ 19 യൂത്ത് ടീമുകളിലും മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

സൂപ്പർ താരങ്ങളായ അക്രം അഫീഫ്, അൽമുയിസ് അലി, ഹസൻ അൽ ഹൈദോസ് എന്നിവർക്കൊപ്പം കളം പങ്കിടാനൊരുങ്ങുന്ന തഹ്‌സിനും ഖത്തർ സംഘത്തിനും വരും ദിനങ്ങൾ ഏറെ നിർണായകമാണ്. ഈ മാസം ആറിന് എൽ സാൽവദോറിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തോടെയാകും ടീമിന്റെ അടുത്ത ഒരുക്കങ്ങൾ ആരംഭിക്കുക. ലോകകപ്പിൽ ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. ജൂൺ 13ന് സ്വിറ്റ്സർലാൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ പോരാട്ടം. തുടർന്നുള്ള മത്സരങ്ങളിൽ ജൂൺ 18ന് കനഡയെയും ജൂൺ 24ന് ബോസ്നിയ ഹെർസഗോവിനയെയും ഖത്തർ നേരിടും.
SUMMARY: Malayali to play in World Cup; Thalassery native Tahsin Mohammed also in Qatar team

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒരു പിസ്സാക്കഥ

ഒരു പിസ്സ ബോക്സ് ചിലപ്പോൾ വെറും ഭക്ഷണമല്ല; രണ്ട് ജീവിതങ്ങൾക്കിടയിലെ അകലത്തിന്റെ...

സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല; വിതരണം തുടരുമെന്ന് വി.കെ. സനോജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന്...

തൃണമൂല്‍ വിമതരെ ക്ഷണിച്ചു; സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) സർവകക്ഷി യോഗത്തിലേക്ക്...

ഫേസ്ബുക്ക് പ്രവര്‍ത്തനം തടസ്സപ്പെട്ടു; കാരണം നല്‍കാതെ മെറ്റ

ഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ലഭ്യമാകുന്നില്ലെന്ന് ഉപയോക്താക്കളുടെ...

പാലക്കാട്ട് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം പഞ്ചായത്തംഗം രാജിവച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സിപിഎം...

എസ്. ജാനകി സ്മരണയിൽ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യ ഓഗസ്റ്റ് 15-ന്

ബെംഗളൂരു: ഇന്ത്യയുടെ പ്രിയഗായിക എസ്. ജാനകിയുടെ സംഗീത സംഭാവനകളെ ആദരിച്ച് ഏയ്മ...

ലോകകപ്പ് ഫൈനല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം അർധരാത്രി നടക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവൻ...

ജപ്പാൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി പി.വി സിന്ധു

ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം പിവി...

Related Articles

Popular Categories