കരിമ്പ് പാഠങ്ങൾ -വായനാസ്വാദനം

▪️ വല്ലപ്പുഴ ചന്ദ്രശേഖരൻ

രമാ പിഷാരടിയുടെ നാലുകഥകളടങ്ങിയ ‘ലാപാജെരിയ’ സമാഹാരത്തിലെ ‘കരിമ്പ് പാഠങ്ങൾ’ എന്ന കഥയുടെ വായനാനുഭവം.

അതിയാതനകളോടൊപ്പം ശരീരത്തിലേക്ക് കുടിയേറിയ പഞ്ചസാര രോഗത്തിൻ്റെ ആഘാതവും പേറിനടക്കുന്ന ഒരു ദയനിയ ജീവിതത്തിൻറെ കഥയാണ് കരിമ്പു പാഠങ്ങൾ.

മികവാർന്ന കഥാസഞ്ചാരത്തിലൂടെ ആകർഷണിയ കവിതാ വാക്യചമയങ്ങളണിയച്ച രചനാപാടവ ഭാവുകത്വത്തെ രമ പിഷാരടിയുടെ കരിമ്പ് പാഠങ്ങൾ എന്ന കഥയിൽ നമുക്ക് കാണാനാകും.

“സൂക്ഷിക്കണം ഷുഗർ കൂടിയിട്ടുണ്ട്” എന്ന ഡോക്ടറുടെ മുന്നറിയിപ്പ് കേട്ടപ്പോൾ പഞ്ചസാര മില്ലിൽ ജോലി ചെയ്തിട്ടും വീട്ടിലെ പഞ്ചസാര ക്ഷാമം പരിഹരിക്കുവാൻ തൻ്റെ ശരീരത്തിലെ പഞ്ചസാരാധിക്യത്തെ പുനരുപയോഗം ചെയ്താൽ മതിയായിരുന്നു എന്ന ചിന്തിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഈ കൊച്ചു കഥ പ്രയാണം തുടങ്ങുന്നതും ഉദ്യോഗജനകമായ ഒരു വായനയിലേക്ക് നമ്മെ നയിക്കുന്നതും.

കരിമ്പ് പഞ്ചസാരമില്ല് കരിമ്പ് പാടങ്ങൾ എന്നിവയിൽ നിന്ന് കരിമ്പ് പാഠത്തിന്റെ അറിവുകൾ ഹൃദിസ്ഥമാക്കുന്നതും ദയനീയ ജീവിതത്തേയും പ്രാരാബങ്ങളുടെ കെട്ടുപാടുകളും ഡയബറ്റിക് ശരീരത്തിലെ മുറിവേറ്റ കാലിലെ വ്രണവും പ്രകൃതിയും അതിലെ ചരാചരങ്ങളും ഉൾക്കൊണ്ടുള്ള റിഹാബിലേഷൻ കേന്ദ്രത്തിൽ ചികിത്സിച്ചു ഭേദമാക്കുമെന്നും എന്നാൽ അക്കരക്കൊരു തൂക്കുപാലം പണിയാനാകുമെന്ന് യാഥാർത്ഥ്യബോധത്തോടെ അയാൾ സമാശ്വസിക്കുന്നു.

ഷുഗർ അയാളിലൊരു കരിമ്പ്പാടകൃഷി നടത്തിയിരിക്കുന്നു. കരിമ്പ് പാടങ്ങൾ ജീവിതത്തിൻ്റെ ഭാഗമായതിനാൽ അയാൾക്ക് മധുരത്തോട് അധികം താല്പര്യമൊന്നുമുണ്ടായിരുന്നില്ല.
മധുരം തൻറെ രോഗത്തിൻറെ മറ്റൊരു പേര് ആകുന്നതിനുമുമ്പ് അയാൾ ഒരു പഞ്ചസാര കമ്പനിയിലെ തൊഴിലാളിയായും അതിൽ നിന്ന് സ്വരൂപിച്ച് ഉൾനാടൻ ഗ്രാമത്തിൽ ഒരേക്കർ കരിമ്പ് പാടം വാങ്ങി തന്റേതെന്ന ഒരു പഞ്ചസാരമില്ലെന്ന സ്വപ്നവും സാക്ഷാത്കരിക്കുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു.

ജീവിതത്തിൻറെ അനിവാര്യതകളോട് ഏറ്റുമുട്ടി അമ്മയുടെ ചികിത്സാചിലവുകൾക്കായി ആ സ്ഥലം വിൽക്കേണ്ടി വരുന്ന കഥാഗതിയിൽ തന്നെ ഒരിക്കലും ഉപേക്ഷിച്ചു പോകാൻ പഞ്ചസാരയ്ക്കാവില്ല എന്നതു പോലെ മധുരം ഒരു കൈപ്പാർന്ന രോഗമായി മാറുന്ന അവസ്ഥയിലേക്ക് എത്തുമ്പോൾ അതിനെ സ്വീകരിക്കുകയല്ലാതെ മറ്റു വഴികൾ ഒന്നുമില്ലെന്ന് അയാൾ തിരിച്ചറിയുന്നു.

അച്ഛൻറെ ജീവിത പ്രാരാബ്ദങ്ങൾ കൃഷിയും പ്രകൃതിക്ഷോഭങ്ങളും കണ്ടുവളർന്ന മകൻ കഷ്ടതകൾ അനുഭവിച്ച് ഒരു എഞ്ചിനീയർ ആകുന്നതും അച്ഛനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ദിവസം അവന്റെ കിടപ്പുമുറിയിൽ അച്ഛൻറെ പഞ്ചസാരമില്ലെന്ന ആഗ്രഹ സഫലീകരണമെന്ന പോലെ കൊച്ചു സംവിധാനത്തിൻ്റെ പ്രവർത്തനം കണ്ട പൂത്തുലഞ്ഞ ഒരു കരിമ്പ് പാടം സ്വപ്നങ്ങളിൽ നിന്നുണർന്ന് തരിതരിയായി വീഴുന്ന പഞ്ചസാരയിൽ അയാളുടെ സ്വപ്നങ്ങളുടെ പറന്നുയരാനെന്നപോൽ നിൽക്കുന്ന ചിറകുകൾ അയാൾ കണ്ടുവെളുത്ത പൂവുകളായി അയാൾക്ക് ചുറ്റും പാടി നടക്കുന്ന ഒരു സ്വപ്നസാക്ഷാത്കാര നിമിഷങ്ങളെ കുറിച്ച് കൊണ്ടാണ് കരിമ്പു പാഠങ്ങൾ അവസാനിക്കുന്നത്

കോവിഡ് കാലവും സമുഹത്തിൽ അതേല്ലിച്ച കനത്ത പ്രഹരങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിൻ്റെ സൂചനകളും ദരിദ്രരായിട്ടും ജീവിതക്ലേശങ്ങൾ സഹിച്ചു മുന്നോട്ടു പോയ ഒരു കുടുംബത്തിൻ്റെ സമഗ്ര ജീവിതത്തെ ഏതാനും വാക്കുകളിലൂടെ അന്വർത്ഥമാക്കിയ കഥാകാരിയുടെ ആശയസമീപനം പ്രശംസനീയമാണ്.

തീവ്രയാഥാർത്ഥ്യങ്ങൾക്കിടയിലും സ്വപ്നങ്ങൾ നമ്മെ നയിച്ചു കൊണ്ടേയിരിക്കും എന്ന പ്രസന്നഭാവനാ സങ്കല്പം ഈ കഥയിൽ ഉടനീളം എനിക്ക് കാണാനായി എന്നുകൂടി പറയാനാഗ്രഹിക്കുന്നു.

രമാ പിഷാരടിയ്ക്ക് അഭിനന്ദനങ്ങൾ.◼️

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

കര്‍ക്കടകത്തിലെ ആരോഗ്യം

ഡോ.കെ ദേവീകൃഷ്ണൻ ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട), ആര്യവൈദ്യശാല, കോട്ടക്കൽ ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം...

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

കോഴിക്കോട് യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ യുവതിയെയും ഏഴുവയസുകാരനായ മകനെയും കാണാനില്ലെന്ന് പോലീസില്‍ പരാതി....

നന്ദിനി നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി; പുതിയ നിരക്കുകൾ ഇന്ന് മുതൽ

ബെംഗളൂരു: അടുക്കളയിലെ സ്ഥിരം സാന്നിധ്യങ്ങളായ നെയ്യും വെണ്ണയും വാങ്ങാൻ ഇനി ഉപഭോക്താക്കൾക്ക്...

പി.ജി ഹോസ്റ്റലിൽ സിലിണ്ടർ ചോർന്ന് തീപിടിത്തം; 9 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബൊമ്മസാന്ദ്രയില്‍ പി.ജി ഹോസ്റ്റലിൽ പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തില്‍...

Related Articles

Popular Categories