അധ്യായം 30 📖 കരാട്ടെ പട്ടു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

ഇരുപതോളം പഠിതാക്കളുള്ള കമ്പ്യൂട്ടർ ക്ലാസിൽ ഞങ്ങൾ മൂന്നു പേരായിരുന്നു മലയാളികൾ. ഭാഷ വില്ലനായിരുന്ന അന്ന് എനിക്ക് ആശ്വാസമായതു ക്ലാസ്സിലെ രഘുവും മുരളിയുമാണ്. രഘുവിന്റെ കുടുംബം കണ്ണൂരിൽനിന്നു കുടകിലേക്കു കുടിയേറിയവരാണ്. ബാംഗ്ലൂരിലെ പ്രശസ്‌തമായ വത്സലാ ട്രാവൽസ് രഘുവിന്റെ സഹോദരൻ ദിനേശൻ്റേതാണ്. 1989ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. നൂറുകണക്കിനു ടാക്സ‌സികളും ട്രാവലറുകളുമുള്ള വലിയൊരു സ്ഥാപനമാണു വത്സലാ ട്രാവൽസ്.

പാലക്കാട്ടെ പ്രശസ്ത‌മായ തറവാട്ടിലെ അംഗമാണ് മുരളി. നാടുവാഴ്ചക്കാലമാണെങ്കിൽ അവനായിരിക്കും അന്നത്തെ ജന്മി. കമ്പ്യൂട്ടർകോഴ്സ് കഴിഞ്ഞു സർട്ടിഫിക്കറ്റുകൾ വാങ്ങി നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുരളിയോടൊത്തു ഞാൻ അവൻ്റെ ഇല്ലത്തു പോയിരുന്നു. ഇല്ലത്തോടു ചേർന്നു വലിയൊരു കുളമുണ്ടായിരുന്നു. വാതിലുകളിലും തൂണുകളിലും നിറയെ കൊത്തുപണികൾ. ഇല്ലത്തിന്റെ മുന്നിൽ വളരെദൂരം വ്യാപിച്ചു കിടന്ന വയലേലകൾ. അതൊക്കെ മുൻപ് അവരുടേതായിരുന്നു. ഭൂപരിഷ്‌കരണനിയമം നിലവിൽ വന്നതോടെയാണ് എല്ലാം നഷ്‌ടപ്പെട്ടത്. ജോലി തേടി അന്യനാട്ടിൽ പോകേണ്ട അവസ്ഥ വന്നുചേർന്നു. മിഷൻ റോഡിലെ മിഠായി കമ്പനിയിൽ ജോലി ചെയ്‌തു കൊണ്ടാണു മുരളി കമ്പ്യൂട്ടർ പഠനം പൂർത്തിയാക്കിയത്. ഞങ്ങൾ ഗ്രാമത്തിൽ കറങ്ങാൻ പോയപ്പോൾ ആളുകൾ വളരെ ഭവ്യതയോടെയാണു മുരളിയോടു പെരുമാറിയത്. പിറ്റേദിവസമാണു ഞാൻ നാട്ടിലേക്കു മടങ്ങിയത്.

പാലക്കാട്ടു നിന്നു തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ വടകരയ്ക്കടുത്തു വെച്ച് ബസ് വഴിതടയൽ സമരത്തിലകപ്പെട്ടു. കേരള സർക്കാറിൻ്റെ കമ്പ്യൂട്ടർവൽക്കരണ നയത്തിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മന്ത്രിയെ വഴി തടഞ്ഞിരുന്നു. വാഹനക്കുരുക്കിൽപ്പെട്ടു ബസ് മണിക്കൂറുകളോളം റോഡിൽ നിർത്തിയിടേണ്ടിവന്നു. കമ്പ്യൂട്ടറിനെതിരെ മുദ്രാവാക്യം മുഴക്കി നീങ്ങുന്ന സമരക്കാരെ കണ്ടു കമ്പ്യൂട്ടർ കോഴ്‌സിൻ്റെ സർട്ടിഫിക്കറ്റ് അടങ്ങിയ സ്യൂട്ട് കേയ്‌സ് ഞാൻ ഭയത്തോടെ, ഭഭമായി നെഞ്ചോട് അടുക്കിപ്പിടിച്ചു.

സർക്കാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ സംവിധാനം ആരംഭിച്ചതാണു ഡിവൈഎഫ്ഐയെ സമരരംഗത്ത് ഇറക്കിയത്. തൊഴിലവസരങ്ങൾ കുറയുമെന്നായിരുന്നു അവരുടെ ആരോപണം. കേരളത്തിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം സാർവത്രികമായതും സർക്കാർ-സ്വകാര്യമേഖലകളിൽ കമ്പ്യൂട്ടർ വൽക്കരണം അനിവാര്യമായതും ഡിവൈഎഫ്ഐയുടെ കാഴ്ച‌പ്പാടുകൾക്കും നയങ്ങൾക്കും കനത്ത തിരിച്ചടിയായി.

1989 ജൂണിൽ തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യാൻ പോയപ്പോഴാണു കേരളത്തിൽ കമ്പ്യൂട്ടർ കോഴ്സ് സംബന്ധമായ റജിസ്ട്രേഷൻ ഇല്ലെന്നു മനസ്സിലായത്. അന്ന് അവിടെ റജിസ്ട്രേഷൻ ഉണ്ടായിരുന്നെങ്കിൽ തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ കമ്പ്യൂട്ടർ ബിരുദം നേടി റജിസ്റ്റർ ചെയ്യുന്ന ആദ്യ ഉദ്യോഗാർഥി ഞാനാകുമായിരുന്നു. ഇതിനായി മാത്രം നാട്ടിലെത്തിയ ഞാൻ റജിസ്ട്രേഷൻ നടക്കാതെ നിരാശയോടെ മടങ്ങി.

കമ്പ്യൂട്ടർ പഠനത്തിനിടയിലാണു പ്രേം സി മേനോൻ നടത്തിയിരുന്ന കരാട്ടെ ക്ലാസുകൾ ഏറ്റെടുക്കാൻ പിഎസ് നാരായണൻ എന്നോട് ആവശ്യപ്പെട്ടത്. പ്രേം സി മേനോൻ ഡൽഹിയിലേക്കു താമസം മാറുന്നതിൻ്റെ മുന്നോടിയായിരുന്നു ഇത്. വസന്ത് നഗറിലെ ‘അലയൻസ് ഫ്രാങ്കൈസ്’ൽ നടത്തിയിരുന്ന ‘താവോ ഓഫ് ചിക്കാര’ എന്ന ക്ലാസാണ് 1988ൽ അദ്ദേഹം എന്നെ ഏൽപ്പിച്ചത്. 1985ലെ ട്രെയിനിംഗിനിടയിലും 1987ലെ അലച്ചിലിനിടയിലും ഞാനിവിടെ ക്ലാസുകൾ എടുത്തിരുന്നു. മാസങ്ങൾക്കുള്ളിൽ നൂറിൽപ്പരം കുട്ടികളുള്ള നല്ലൊരു ക്ലാസായി ഇതിനെ മാറ്റാൻ കഴിഞ്ഞു. അലയൻസ് ഫ്രാൻസിയിൽ വന്ന എല്ലാ ഫ്രഞ്ച് ഡയറക്ടർമാരും ജീവനക്കാരായ സതീഷ്, ജോസഫ്, ഡേവിഡ് എന്നിവരും എനിക്കു നിർലോപമായ സഹായങ്ങൾ ചെയ്തിരുന്നു. അവർക്കു ഞാൻ എപ്പോഴും കരാട്ടെ (പട്ടു) പ്ലെയറണ്.

പ്രേം സി മേനോൻ അദ്ദേഹത്തിൻ്റെ ആദ്യകാല ശിഷ്യന്മാരായ മാറത്തഹള്ളിയിലെ അണ്ണയ്യ റെഡ്ഡി, നാരായണ റെഡ്ഡി, ശ്രീധരൻ, ലോകനാഥൻ എന്നിവരെ എനിക്കു പരിചയപ്പെടുത്തിയിരുന്നു. ഞാൻ പിന്നീട് അണ്ണയ്യ റെഡ്ഡിയുടെ സ്ഥലത്തു കരാട്ടെ ക്ലാസ് ആരംഭിച്ചു. ഇതോടെ താമസം മാറത്തഹള്ളിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കു മാറി. ഈ സ്ഥലത്താണ് അദ്ദേഹത്തിൻ്റെ മകൻ ബെസ്റ്റ് മോട്ടോർസ് എന്ന സർവീസ് സ്റ്റേഷൻ ആരംഭിച്ചത്.

അണ്ണയ്യാ റെഡ്ഡിയുടെയും നാരായണ റെഡ്ഡിയുടെയും മറ്റും വീടുകളിൽ എല്ലാ വിശേഷ ദിവസങ്ങളിലും എന്നെ ക്ഷണിച്ചിരുന്നു. നാരായണ റെഡ്ഡിയുടെ വീട്ടിൽനിന്നാണു ഞാൻ ആദ്യമായി മുദ്ദ കഴിച്ചത്. മുദ്ദ ചവച്ചു തിന്നാൻ ശ്രമിച്ച എനിക്കു നാരായണ റെഡ്ഡിയാണു കഴിക്കുന്ന രീതി പറഞ്ഞുതന്നത്. കറിയിൽ മുക്കി ചവയ്ക്കാതെ വിഴുങ്ങിയാണു മുദ്ദ കഴിക്കേണ്ടത്. പിന്നിടു മുദ്ദ എന്റെ ഇഷ്ടപ്പെട്ട ഭക്ഷണമായി. മാറത്തഹള്ളിയിലെ താമസകാലത്താണു തെലുങ്ക് സിനിമകളുടെ ആരാധകനായത്. അടുത്തുള്ള തുളസി ടാക്കീസിൽ പതിവായി സെക്കൻ്റ് ഷോ കണ്ടിരുന്നു.

കണ്ഠീരവ സ്റ്റേഡിയം, ധർമ്മാരാം കോളേജ്, ബൊമ്മനഹള്ളി, ബക്ഷിഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിലും കരാട്ടെ ക്ലാസുകൾ നടത്തിയിരുന്നു. ധർമ്മാരാം കോളേജിനോടു ചേർന്നുള്ള സെന്റ് തോമസ് പാരിഷ് ഹാളിലായിരുന്നു ക്ലാസ്. ഫാദർ ജോബ് മലാടിയന്റെ സ്നേഹപൂർണമായ സഹായങ്ങൾ കൊണ്ടാണ് ഇവിടെ ക്ലാസെടുക്കാനായത്. ധർമ്മാരാമിലെ ക്ലാസിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ഈ ക്ലാസിലെ സീനിയറായ ഷാജി തോമസിന്റെ നേതൃത്വത്തിലാണു ബൊമ്മനഹള്ളിയിൽ ക്ലാസ് തുടങ്ങിയത്. 1990 അവസാനത്തോടെ മാറത്തഹള്ളിയിൽ നിന്നു കോട്ടൺ പേട്ടയിലെ വീട്ടിലേക്കു താമസം മാറിയതോടെയാണു ബക്ഷിഗാർഡനിൽ ക്ലാസുകൾ ആരംഭിച്ചത്. ശങ്കരേട്ടന്റെ മരണ ശേഷം കോട്ടൺപേട്ടയിലെ വീട്ടിൽ മകൻ കുമാർ തനിച്ചായിരുന്നു. ഓട്ടോ ഡ്രൈവറായ കുമാർ ഒരു ദിവസം രാത്രി മാറത്തഹള്ളിയിൽ വന്ന് എന്നെ നിർബന്ധപൂർവം കോട്ടൺ പേട്ടയിലേക്കു കുട്ടിക്കൊണ്ടു വരുകയായിരുന്നു. പിന്നീട് 1995 വരെ കോട്ടൺപേട്ട യിലെ വീട്ടിലായിരുന്നു താമസം.

പ്രേം സി മേനോനാണ് എന്നെ ഡിറ്റക്റ്റീവ് മേഖലയിൽ എത്തിച്ചത്. അദ്ദേഹം നടത്തിയ അന്വേഷണ ഏജൻസിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതു വലിയ അനുഭവപാഠമാണ്. പിന്നീടു ഞാൻ ‘പ്രൈവറ്റ് ഐ’ ൽ പരിശീലനം നേടി. റിട്ടയേർഡ് ക്യാപ്റ്റൻ ഗംഗാധരനും ക്യാപ്റ്റൻ രവിയുമായിരുന്നു പ്രൈവറ്റ് ഐയുടെ സാരഥികൾ. ഗംഗാധരൻ്റെ മകൾ പുഷ്‌പ എൻ്റെ കരാട്ടെ സ്റ്റുഡന്റായിരുന്നു. പ്രൈവറ്റ് ഐയുടെ ആദ്യ ബാച്ചിൽ ക്യാപ്റ്റൻ രവിയുടെ കീഴിലായിരുന്നു പരിശീലനം. അദ്ദേഹത്തിന്റെ കീഴിലെ ഇൻവെസ്റ്റിഗേഷൻ പരിശീലനമാണ് ഏതു സംഭവത്തിലും ചൂഴ്ന്നിറങ്ങി യാഥാർഥ്യം കണ്ടെത്താൻ എനിക്കു തുണയായത്.

പല കമ്പനികൾക്കും വ്യക്തികൾക്കും വേണ്ടി ഞാൻ അന്വേഷണം നടത്തിയിട്ടുണ്ട്. ഇൻവെസ്റ്റിഗേഷനോടുള്ള താൽപര്യമാണ് ‘ഡേർ’ എന്ന പേരിൽ സ്വന്തമായി അന്വേഷണ ഏജൻസി തുടങ്ങാൻ കാരണം. കേസുകളുമായി ബന്ധപ്പെട്ടു തെളിവുകളും രേഖകളും മറ്റ് അനുബന്ധ കാര്യങ്ങളും സംഘടിപ്പിക്കുന്നതു നൂലാമാല പിടിച്ച പണിയായിരുന്നെങ്കിലും അതെന്നെ ഹരം കൊള്ളിച്ചു. ഈ രംഗത്തു പ്രവർത്തിക്കുമ്പോൾ ഒരുപാടു മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ട്. വിവിധ കേസുകളിൽ ഇടപെട്ടപ്പോൾ ഇണ്ടായ അനുഭവമാണ് 1992ൽ എൽഎൽബിക്കു ചേരാൻ നിർബദ്ധനാക്കിയത്. ജീവിതം മറ്റോരു വഴിയിലേക്കു തിരിയുന്നു.

ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ശ്രീ രേണുകാചാര്യാ ലോ കോളേജിലായിരുന്നു എൽഎൽബിക്കു ചേർന്നത്. ഒന്നാം വർഷത്തിൽ മാത്രം നൂറോളം കുട്ടികളുണ്ടായിരുന്നു. രഘു, രേഷ്മി, ആനന്ദ്, ഭവാനി, പാപ്പച്ചൻ, ബിജു എന്നിവരായിരുന്നു ഇവിടത്തെ സുഹൃത്തുക്കൾ. കോളേജ് കബഡി മത്സരത്തിലും ഇന്റർ കോളേജ് കബഡി മത്സരത്തിലും പങ്കെടുത്ത ഞാൻ ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി കളിക്കാരനായി. മാഗഡിയിലായിരുന്നു യൂണിവേഴ്സ‌ിറ്റി കബഡി മത്സരം.

ശ്രീ രേണുകാചാര്യാ ലോ കോളേജിൽ മൂന്നാം വർഷം ഫീസ് വർധിപ്പിച്ചിരുന്നു. പുതുതായി വന്ന പ്രിൻസിപ്പൽ രാജശേഖർ മാസ്റ്റരായിരുന്നു ഫീസ് കൂട്ടിയത്. ഇതിനെതിരെ ഞങ്ങൾ സമരം നടത്തി. പോലീസ് കമ്മിഷണർ എച്ച് ടി സംഗ്ലീയാന ഐപിഎസ് ഇടപ്പെട്ടു വർധിപ്പിച്ച ഫീസ് പിൻവലിപ്പിച്ചു. ഇതോടെ കോളേജിലും ഞാൻ നേതൃത്വത്തിലേക്ക് ഉയർന്നു. വൈ എസ് ആരാധ്യ സ്റ്റു‌ഡൻസ് യൂണിയൻ നേതാവ് സലീം അഹമ്മദിനും മറ്റു നേതാക്കൾക്കും എന്നെ പരിചയപ്പെടുത്തി. ഇതെന്നെ ബാംഗ്ലൂരിലെ രാഷ്ട്രീയത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. പിന്നീടു രാഷ്ട്രീയത്തിൽ സജീവമായി എച്ച് ടി സംഗ്ലീയാന ഐപിഎസ് 2004ൽ ബാംഗ്ലൂരിൽ നിന്നു എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂരിലെ രാജേഷും ബാംഗ്ലൂർ എംജി റോഡിലെ പ്രമുഖ വ്യാപാരിയുടെ മകളും തമ്മിലുള്ള പ്രേമബന്ധ വിവാദത്തിൽ ഇടപെട്ടപ്പോഴാണു കൂടുതൽ പിരിമുറുക്കം അനുഭവപ്പെട്ടത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായപ്പോൾ വീട്ടുകാരറിയാതെ കണ്ണൂരിലെ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ വെച്ചാണു കല്യാണം നടത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ കർണാടക ഹൈക്കോടതിയിൽ ഫയൽ ചെയ്‌ത ഹേബിയസ് കോർപ്പസ് ഹരജിയിൽ പയ്യൻ്റെ അമ്മയെയും അമ്മയുടെ അച്ഛനെയും പ്രതി ചേർത്തിരുന്നു.

കണ്ണൂരിലെ രാജരത്നത്തിൻ്റെ നിർദേശപ്രകാരമാണ് അവർ എന്നെ കാണാൻ എത്തിയത്. പെൺകുട്ടിയെ പോലീസ് കോടതിയിൽ ഹാജരാക്കിയാൽ പ്രായപൂർത്തി അകാത്തതിനാൽ പയ്യന്റെ പേരിൽ ബലാത്സംഗത്തിനു കേസ് ഉറപ്പാണ്. പെൺകുട്ടിയെ ഹാജരാക്കണമെന്ന ഹൈക്കേക്കോടതി നിർദേശം പാലിക്കാതിരിക്കാനുംവയ്യ. അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന പോലീസിന്റെ കണ്ണു വെട്ടിച്ചു കോടതി പിരിയുന്നതിനു മിനുറ്റുകൾക്കു മുമ്പാണ് പെൺകുട്ടിയെ ഹാജരാക്കിയത്. ബാംഗ്ലൂരിൽ ഏറെ സ്വാധീനമുള്ള പെൺകുട്ടിയുടെ ബന്ധുക്കളുടെയും കേസ് അന്വേഷിച്ച സിസിബി പോലീസിന്റെയും ഇടയിൽപ്പെട്ട് ഈ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച മാനസിക സംഘർഷം വിവരണാതീതമാണ്.

1998ലാണു വയർലെസ് ഉപയോഗിക്കാനുള്ള ഹാം റേഡിയോ ലൈസൻസ് എനിക്കു കിട്ടിയത്. ഇതിൻ്റെ ഡയറക്ടറായിരുന്ന സത്യപാൽ, കോട്ടൻ പേട്ടയിലെ സുരേഷ്, പ്രമോദ്, പ്രസാദ്, ഷാജി എന്നിവരുടെ കൂടെ ഹൈദരാബാദിലും മദ്രാസിലും മറ്റും ഞാൻ ഇതിനായി യാത്ര ചെയ്‌തിട്ടുണ്ട്. തുംകുറിലും കുടകിലും നടന്ന കാർ, ബൈക്ക് റാലികളിലും ആശയവിനിമയത്തിന് സഹായിക്കാൻ പോയി. വളരെയധികം രസകരമായിരുന്നു ആ ദിവസങ്ങൾ. രാജീവ് ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഹാം റേഡിയോ ലൈസൻസ് ഉണ്ട്. പോലീസിനെ സഹായിക്കാൻ വേണ്ടിയും ഞങ്ങൾ ഹാം റേഡിയോ ഉപയോഗിച്ചിട്ടുണ്ട്. ഇരുന്നൂറിൽ കൂടുതൽ ഹാം സുഹൃത്തുക്കൾ ബാംഗ്ലൂരിൽ ഉണ്ട്. കണ്ഠീരവ സ്റ്റേഡിയത്തിലാണു ഹാം റേഡിയോ ഓഫീസ്. ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് കൽമാഡിയാണ് 1995ൽ ഈ ഓഫീസ് ഉദ്ഘാടനം ചെയ്‌തത്‌. ഇപ്പോൾ പുനെയിൽ വിശ്രമജിവിതം നയിക്കുന്ന അദ്ദേഹത്തെ ഞാൻ പോയി കണ്ടിരുന്നു.

1993-ൽ കോട്ടൺ പേട്ടയിലെ ഇൻസ്പെക്‌ടർ അശോക് കുമാറിന്റെ കീഴിൽ സ്പെഷ്യൽ പോലീസ് ഓഫീസറായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സ്പെഷ്യൽ പോലീസ് സംവിധാനം സിറ്റിയിൽ മാത്രമുള്ളതാണ്. ബാംഗ്ലൂർ സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അതത് സ്റ്റേഷൻ പരിധിയിലുള്ളവരെ സ്പെഷ്യൽ പോലീസ് ഓഫീസറായി നിയമിക്കും. ഈ അവസരത്തിൽ സിറ്റിയിൽ നടന്ന സംഘർഷവേളയിലാണു പോലിസ് നിരത്തി വെടി വെയ്ക്കുന്നതും ടിയർ ഗ്യാസ് പൊട്ടിക്കുന്നതും നേരിൽ കാണാൻ കഴിഞ്ഞത്. ടിയർ ഗ്യാസ് പ്രയോഗിക്കുന്നതിനു മുൻപ് കൂടെയുള്ള എല്ലാവർക്കും ചെറിയ ഉള്ളി നൽകും. ടിയർ ഗ്യാസ് പൊട്ടിച്ചാൽ ഉണ്ടാകുന്ന കണ്ണെരിച്ചിൽ മാറ്റാനാണ് ഇത്. നീറ്റൽ തുടങ്ങിയാൽ ഉടനെ ചെറിയ ഉള്ളി കണ്ണിൽ തേക്കണം. അപ്പോൾ കണ്ണെരിച്ചിൽ മാറിക്കിട്ടും. ടൈഗർ അശോക് കുമാർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറായാണു വിരമിച്ചത്.

ചന്ദ്രാ ലേഔട്ടിലെ സ്കൈലൈനിൽ താമസിക്കുമ്പോൾ അവിടത്തെ സ്റ്റേഷനിലും 1997ൽ ഞാൻ സ്പെഷ്യൽ പോലീസ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. അസിസ്‌റ്റൻ്റ് കമ്മീഷണർ കെ സി രാമമൂർത്തി ഐപിഎസിൻ്റെ നിർദേശപ്രകാരം എസിപി രമേഷ്‌കുമാറിൻ്റെ കീഴിലായിരുന്നു ഇത്.

മട്ടന്നൂർ സ്വദേശിയായ എം കെ സോമശേഖരൻ നായർ എന്ന സോമേട്ടൻ ബാംഗ്ലൂർ ഇന്ദിരാ നഗറിൽ സ്പെഷ്യൽ പോലീസ് ഓഫീസറായിരുന്നു. തൊഴിൽ തേടിയും മറ്റ് ആവശ്യങ്ങൾക്കുമായി ബാംഗ്ലൂരിൽ എത്തുന്ന മലയാളികൾക്ക് ആശ്രയമായിരുന്ന അദ്ദേഹം ബാംഗ്ലൂർ കേരള സമാജത്തിൻ്റെ സെക്രട്ടറിയായിരുന്നു.

നാദാപുരത്താണു സോമൻ്റെ ഭാര്യ പ്രസന്നയുടെ വീട്. ബാംഗ്ലൂർ ഇസിഎ സംഘടിപ്പിച്ച മത്സരത്തിൽ അവതരിപ്പിക്കാനുള്ള നാടകത്തിനുവേണ്ടി അദ്ദേഹത്തിൻ്റെ മക്കളായ പ്രജേഷ്, സോബിൻ എന്നിവരെ ഞാൻ കളരി പരിശീലിപ്പിച്ചിരുന്നു. ശ്രീദേവി ഉണ്ണിയാണ് ഈ നാടകം സംവിധാനം ചെയ്‌തത്‌. ഈ അവസരത്തിലാണ് അകാലത്തിൽ പൊലിഞ്ഞ സിനിമാനടി മോനിഷയുടെ അച്ഛൻ ഉണ്ണിയെയും അമ്മ ശ്രീദേവി ഉണ്ണിയെയും പരിചയപ്പെട്ടത്. എം കെ സോമൻ സിനിമാനടനും നിർമാതാവുമാണ്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സർക്കിളിൽ വരുന്ന കണ്ണവം പോലീസ് സ്റ്റേഷനു സ്വന്തം കെട്ടിടം പണിയാൻ സ്ഥലം അനുവദിക്കാൻ വേണ്ടുന്ന നടപടികൾ നടത്തിക്കൊടുത്തതു ഞാനാണ്. കണ്ണവം പ്രദേശം റിസർവ് ഫോറസ്റ്റ് പരിധിയിൽ വരുന്നതിനാൽ അവിടെ കെട്ടിടം പണിയാൻ സൗത്ത് ഇന്ത്യൻ ഫോറസ്റ്റ് ഡിവിഷൻ്റെ എൻഒസി വേണം. ഇതിൻ്റെ ഹെഡ് ക്വാർട്ടേഴ്‌സ് ബാംഗ്ലൂരിലാണ്. കണ്ണവം എസ്ഐയായിരുന്ന മനോ മോഹൻ ഈ ആവശ്യത്തിനായി ബാംഗ്ലൂരിൽ വന്നപ്പോൾ എന്നെ ബന്ധപ്പെട്ടു. ഞാൻ നാട്ടിൽ എത്തിയ സമയത്തു മനോമോഹൻ എന്നെ കണ്ണൂർ എസ്‌പിയായിരുന്ന മനോജ് എബ്രഹാമിന്റെ അടുത്തു കൊണ്ടുപോയിരുന്നു. അദ്ദേഹമാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടത്. കോറമംഗലയിലുള്ള സൗത്ത് ഇന്ത്യൻ ഫോറസ്‌റ്റ് ഡിവിഷൻ ഓഫീസുമായി ബന്ധപ്പെട്ട് ആഴ്‌ചകൾക്കുള്ളിൽത്തന്നെ എൻഒസി സംഘടിപ്പിച്ചു കണ്ണൂർ എസ്‌പി ഓഫീസിലേക്കു കൊടുത്തയച്ചു. പിന്നീട് അവിടെ പോലീസ് സ്റ്റേഷൻ പണിതു.

ഗുരുദത്തുമായുള്ള ബന്ധമാണു റോക്ക് ക്ലൈംബിങ് പരിശീലിക്കാൻ ഇടയാക്കിയത്. അവരോടൊപ്പം പല സ്ഥലങ്ങളിലും റോക്ക് ക്ലൈംബിങ്ങിൽ പങ്കെടുത്തു. സാഹസികത നിറഞ്ഞ സുന്ദരമായ ജീവിത കാലഘട്ടമായിരുന്നു അത്. അമിതാബ് ബച്ചന്റെ പ്രശസ്‌തമായ ഷോലെ സിനിമ ഷൂട്ട് ചെയ്ത‌ രാമനഗറിലെ പാറക്കെട്ടുകളിലടക്കം അപകടം പതിയിരിക്കുന്ന കർണാടകയിലെ നിരവധി സ്ഥലങ്ങളിൽ ഞങ്ങൾ പല പ്രാവശ്യം മലകയറ്റവും ട്രെക്കിംഗും നടത്തി.

സർവ സുരക്ഷാ മുൻകരുതലുകളും ഉണ്ടായിട്ടും ഞൊടിയിടകൊണ്ട് എല്ലാം അവസാനിക്കുമെന്ന അവസ്ഥകൾ നേരിടേണ്ടി വന്നിട്ടുണ്ട്. നിമിഷത്തിൻ്റെ നൂറിലൊരംശം സമയമാണ് ഇവിടെ ജീവിതം നിശ്ചയിക്കുന്നത്. ഈ അനുഭവങ്ങളാണു സ്വയം പാകപ്പെടാനുള്ള പാഠമായത്. ഇതോടെ മനസ്സിനെ സദാ അലട്ടിയിരുന്ന പ്രതികാര ചിന്തകൾ അലിഞ്ഞില്ലാതായി. നിസ്സാര കാര്യങ്ങൾക്കു ഗൗരവം കൊടുക്കുന്നതു സ്വയം വീഴ്‌ചയാണ്. എല്ലാറ്റിനും അപ്പുറം വിശാലമാണു ജീവിതലക്ഷ്യം. വികല ചിന്താഗതിക്കാരോട് ഏറ്റുമുട്ടി നശിപ്പിക്കാനുള്ളതല്ല ജീവിതം എന്നു തോന്നിയ നിമിഷങ്ങളായിരുന്നു അവ.

ബാംഗ്ലൂർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്റ് വിവേക് മികച്ച സംഘാടകനായിരുന്നു. വിവേകുമായുള്ള പരിചയമാണ് എന്നെ ബാംഗ്ലൂർ ജയിലിൽ എത്തിച്ചത്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുടെ അനുഭവങ്ങളെക്കുറിച്ചുള്ള ശബ്ദരേഖ തയ്യാറാക്കാൻ ഓൾ ഇന്ത്യാ റേഡിയോ ബാംഗ്ലൂർ നിലയം വിവേകിനെയാണു ചുമതലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടു തുടർച്ചയായി മൂന്നു ദിവസം ഞങ്ങൾ ജയിലിൽ പോയി. കയ്യിൽ ചാപ്പ കുത്തിയാണ് ഉള്ളിൽ പ്രവേശിപ്പിച്ചത്. പ്രതികളെയും ഉദ്യോഗസ്ഥരെയും ഒഴികെ മറ്റുള്ളവരെ ഇത്തരത്തിൽ അടയാളം വെച്ചാണു ജയിലിനുള്ളിൽ കടത്തിവിടുക. ജയിൽ ജീവിതത്തിൻ്റെ യഥാർഥ ചിത്രം നേരിട്ടു മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്. കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട നിരവധി ആളുകളുമായി സംസാരിച്ചു അവരെ ആ അവസ്ഥയിൽ എത്തിച്ച സാഹചര്യങ്ങൾ ഹൃദയസ്‌പർശിയായിരുന്നു. കാരണങ്ങൾ പലതാണെങ്കിലും ഒരേ വികാരമാണു പലരെയും കൊലപാതകികളാക്കിയത്. കൊല്ലപ്പെട്ടവരിൽ നിന്നു നേരിടേണ്ടിവന്ന അപമാനമാണു മിക്ക കൊലപാതകങ്ങൾക്കും കാരണമായത്.

കുറ്റവാളികൾ പല തരത്തിലുണ്ട്. സാഹചര്യങ്ങൾകൊണ്ട് കുറ്റവാളിയാകുന്നവർ, പ്രേരണയാൽ കുറ്റം ചെയ്യുന്നവർ, ജന്മനാ കുറ്റവാസനയുള്ളവർ. ആദ്യത്തെ രണ്ടു വിഭാഗം നിയമത്തെ അനു സരിക്കുന്നവരും ശ്രമിച്ചാൽ നേർവഴിക്കു വരുത്താൻ കഴിയുന്നവ രുമാണ്. എന്നാൽ ജന്മനാ കുറ്റവാസനയുള്ളവരെ ഒരു നിയമസം ഹിതയ്ക്കും തിരുത്താൻ കഴിയില്ല. ഇത്തരത്തിലുള്ളവരുടെ ദുഷിച്ച പെരുമാറ്റങ്ങൾ പലവിധത്തിൽ മറ്റുള്ളവർക്ക് ഏൽക്കേണ്ടിവരും. അപ്പോഴാണു സഹനത്തിൻ്റെ ഭാഷവിട്ടു തിരിച്ചടിക്കാൻ പലരും നിർബദ്ധരാകുന്നത്. അതോടെ അവരും കുറ്റവാളിയാക്കപ്പെടും. ചെയ്‌തുപോയ തെറ്റിൽ മനസ്‌താപപ്പെടുമ്പോഴും അന്ന് അത് ചെയ്ത‌ില്ലെങ്കിൽ ഒന്നുകിൽ അവർ കൊല്ലപ്പെട്ടിട്ടുണ്ടാകും അല്ലെങ്കിൽ ആത്മഹത്യ ചെയ്‌തിട്ടുണ്ടാകും എന്നാണു പലരും ഉദാഹരണ സഹിതം വ്യക്തമാക്കിയത്.

ഗ്രാന്റ്റ് മാസ്റ്റർ പ്രകാശ് ചൗതാലയിൽനിന്നാണു ഞാൻ ഐക്കിഡോയിൽ പ്രാവീണ്യം നേടിയത്. അദ്ദേഹവുമായി അടുത്ത് ഇടപഴകാനായതു ജീവിതത്തിലെ നല്ല അനുഭവമാണ്. തൃശ്ശൂർ രവി ഷോട്ടേക്കാൻ, കോഴിക്കോട് പാഷ, സുനിൽ, അമൃത, ഷാജു തുടങ്ങി കേരളത്തിലെ ധാരാളം കരാട്ടെ പരിശീലകരുമായും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

അപൂർവ വ്യക്തിത്വത്തിൻ്റെ ഉടമയാണു കെകെആർ മാസ്റ്റർ. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പ്രവർത്തകനു മായ അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നു. നാടക കൃത്ത്, സംവിധായകൻ, അഭിനേതാവ്, മംഗലപ്പാട്ടുകാരൻ, നാടൻകലക ളുടെ ആചാര്യൻ, പൗരപ്രമുഖൻ എന്നീനിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. റിട്ടയർമെൻ്റിനു ശേഷവും യുവത്വത്തിന്റെ ചുറുചുറുക്കോടെ പൂരക്കളി, കോൽക്കളി, അക്ഷരശ്ലോക സദസ്സ് തുടങ്ങിയ വേദികളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കെകെആർ മാസ്റ്റർക്കു കലാമേഖലയിലും പ്രഗത്ഭരായ അനവധി ശിഷ്യന്മാരുണ്ട്. ആകാശവാണിയിലും കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിലും അദ്ദേഹവും ശിഷ്യന്മാരും തങ്ങളുടെ കലാ വൈഭവം തെളിയിച്ചിട്ടുണ്ട്. എൻ്റെ രണ്ടു മക്കൾക്കും ഹരിശ്രീ കുറിച്ചതു കെകെആർ മാസ്റ്ററാണ്.

2012 ഡിസംബർ 17നാണു കർമോത്സുകമായ ആ ജീവിതത്തിനു തിരശ്ശീല വീണത്. മരണപ്പെടുന്നതിനു തൊട്ടുമുൻപും അദ്ദേഹം കുട്ടികളെ നാടൻപാട്ട് പഠിപ്പിച്ചിരുന്നു. ചേരിക്കലെ വാച്ചാലി രാജൻ്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്ത കുട്ടികളെ നാടൻപാട്ട് പരിശീലിപ്പിച്ചാണു കെകെആർ മാസ്റ്റർ മടങ്ങിയത്. തൊട്ടടുത്തുള്ള മകളുടെ വീട്ടുമുറ്റത്തേയ്ക്കു കയറുന്ന ചവിട്ടുപടിയിൽനിന്നു വഴുതിവീണാണ് അദ്ദേഹം മരണപ്പെട്ടത്. അവിചാരിതമായാണ് ഞാനന്നു നാട്ടിലെത്തിയത്. വീട്ടിലേക്കു വരുന്നവഴി സന്ധ്യയോടെയാണു കെകെആർ മാസ്റ്റർ മരണപ്പെട്ടവിവരം അറിഞ്ഞത്. അദ്ദേഹത്തെ അവസാനമായി കാണാനും ശവസംസ്കാരച്ചടങ്ങിൽ സംബന്ധിക്കാനും കഴിഞ്ഞത് ഈശ്വരേച്ഛ ഒന്നുകൊണ്ടു മാത്രമാണ്.

ഏഷ്യാനെറ്റിന്റെ ചീഫ് എഡിറ്ററും കണ്ണാടി അവതാരകനുമായിരുന്നു ടി എൻ ഗോപകുമാർ 2005മുതൽ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ഏഷ്യാനെറ്റിൻ്റെ കന്നഡ വാർത്താചാനലിന്റെ ആവശ്യങ്ങൾക്കായാണ് അദ്ദേഹം ബാംഗ്ലൂരിൽ വന്നിരുന്നത്. എന്റെ മകൾ അദ്ദേഹത്തെ കണ്ണാടിയങ്കിൾ എന്നാണു വിളിച്ചിരുന്നത്. അദ്ദേഹത്തിനത് ഏറെ ഇഷ്ടമായിരുന്നു. ബാംഗ്ലൂർ മലയാളികളുടെ നിരവധി പ്രശ്‌നങ്ങളിൽ ടി എൻ ഗോപകുമാർ സഹായം ചെയ്തിട്ടുണ്ട്. 2016 ജനുവരി 30ന് 59-ാമത്തെ വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത്.

🟥

അടുത്ത അധ്യായം ▶ ഫിസ്റ്റ് ഇന്ത്യ

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 28: ദേശാടനം

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വ്യാജേന ഡൽഹിയിൽനിന്ന് ഫോൺകോൾ; പരാതി നല്‍കി എലത്തൂര്‍ എംഎല്‍എ

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ...

ബെംഗളൂരുവിൽ അസാധാരണ ചൂട്; ജൂലൈ താപനില 112 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതില്‍

ബെംഗളൂരു: സാധാരണ തണുപ്പേറിയ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരു നഗരത്തിൽ ജൂലൈ 14-ന്...

അമേരിക്കന്‍ ആക്രമണം വീണ്ടും; ഗൾഫിൽ തിരിച്ചടിച്ച് ഇറാനും

ടെഹ്റാന്‍: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ജനിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി....

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും...

ദിവ്യസ്വരത്തിന് അശ്രുപുഷ്പങ്ങളോടെ ആദരപ്രണാമം

"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ വഴി തെളിക്കൂ..." നിഷ്‌ക്കളങ്കമായുള്ള പ്രാർത്ഥനാവരികൾ. ഈ ഗാനം കേൾക്കുമ്പോഴൊക്കെ...

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വ്യാജേന ഡൽഹിയിൽനിന്ന് ഫോൺകോൾ; പരാതി നല്‍കി എലത്തൂര്‍ എംഎല്‍എ

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞ് എലത്തൂര്‍ എംഎല്‍എ...

ബെംഗളൂരുവിൽ അസാധാരണ ചൂട്; ജൂലൈ താപനില 112 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതില്‍

ബെംഗളൂരു: സാധാരണ തണുപ്പേറിയ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരു നഗരത്തിൽ ജൂലൈ 14-ന്...

അമേരിക്കന്‍ ആക്രമണം വീണ്ടും; ഗൾഫിൽ തിരിച്ചടിച്ച് ഇറാനും

ടെഹ്റാന്‍: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ജനിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി....

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും...

ദിവ്യസ്വരത്തിന് അശ്രുപുഷ്പങ്ങളോടെ ആദരപ്രണാമം

"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ വഴി തെളിക്കൂ..." നിഷ്‌ക്കളങ്കമായുള്ള പ്രാർത്ഥനാവരികൾ. ഈ ഗാനം കേൾക്കുമ്പോഴൊക്കെ...

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മ​ല​പ്പു​റം: മി​ക്സ്ച​റി​ലെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കു​ന്നും​പു​റം...

മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലാ സർട്ടിഫിക്കറ്റ് വിതരണം...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം. ഒ​ൻ​പ​തു​വ​യ​സു​കാ​ര​ന്‍റെ കൈ​വി​ര​ലി​ന്‍റെ ച​ല​ന​ശേ​ഷി...

Related Articles

Popular Categories