സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്ര പ്രാണപ്രതിഷ്ഠാ മഹോത്സവം ജൂൺ 19 മുതൽ

ബെംഗളൂരു: സർജാപുരയിൽ പുതുതായി നിർമിച്ച ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ (മൂർത്തിസ്ഥാപന) മഹോത്സവം ജൂൺ 19 മുതൽ 24 വരെ നടക്കും.

കേരള താന്ത്രിക ആഗമവിധിപ്രകാരം പ്രശസ്ത തന്ത്രി ബ്രഹ്മശ്രീ അക്കിരമൺ കാളിദാസൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വത്തിലും വേദപണ്ഡിതരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിലുമാണ് ചടങ്ങുകൾ നടക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായി ഗണപതി ഹോമം, കലശപൂജ, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, സുധർശന ഹോമം, നവഗ്രഹ പൂജ, സ്വയംവര സൂക്ത ഹോമം, വിശേഷ യാഗങ്ങൾ, ദേവപ്രശ്നാനുസൃത കർമ്മങ്ങൾ, വൈദിക ചടങ്ങുകൾ എന്നിവ നടക്കും.

മഹോത്സവത്തിന്റെ പ്രധാന ആകർഷണമായ പ്രാണപ്രതിഷ്ഠാ മുഹൂർത്തം ജൂൺ 24-ന് രാവിലെ 7.44 മുതൽ 9.52 വരെനടക്കും. ശ്രീ ധർമ്മശാസ്താവിന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും ദിവ്യചൈതന്യം വിഗ്രഹങ്ങളിൽ ആവാഹിച്ച് ക്ഷേത്രസന്നിധിയിൽ പ്രതിഷ്ഠിക്കുന്നതാണ്.

സർജാപുരയിലെയും പരിസരപ്രദേശങ്ങളിലെയും ഭക്തജനങ്ങളുടെ ദീർഘകാല സ്വപ്നസാഫല്യമായാണ് ക്ഷേത്രനിർമാണം പൂർത്തിയായത്. ബെംഗളൂരു നഗരത്തിലും പുറത്തുമുള്ള ഭക്തജനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ മഹോത്സവത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

മഹോത്സവ ദിവസങ്ങളിൽ അന്നദാനം, പരമ്പരാഗത ചെണ്ടമേളം, ഭക്തിഗാനങ്ങൾ, പ്രത്യേക പൂജകൾ, ആത്മീയ പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. വിവിധ പൂജകളിലും ഹോമങ്ങളിലുമായി ഭക്തജനങ്ങൾക്ക് പങ്കാളികളാകുന്നതിനും വഴിപാടുകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ക്ഷേത്രകമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഫോൺ: 9945434787

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

‘ഫ്രീഡം ഫ്രം വേസ്റ്റ്’; ബെംഗളൂരുവില്‍ ഓഗസ്റ്റ് 1 മുതൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കമാകും 

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1...

പീനിയ മേൽപാലത്തിൽ ഓഗസ്റ്റ് 5 വരെ രാത്രികാല ഗതാഗത നിയന്ത്രണം

ബെംഗളൂരു: തുമക്കൂരു റോഡിലെ പീനിയ മേൽപാലത്തിൽ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഓഗസ്റ്റ്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെയും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി നഗരത്തിലെ വിവിധ...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Related Articles

Popular Categories