ഇ.ഡിക്ക് കനത്ത തിരിച്ചടി; ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തക്ക് എതിരായ കേസുകൾ ഡൽഹി ഹൈകോടതി റദ്ദാക്കി

ന്യൂഡൽഹി: ന്യൂസ് ക്ലിക് വാർത്ത പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തക്കുമെതിതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വിദേശ ധനസഹായ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും (ഇ.ഒ.ഡബ്ല്യു) രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി ഹൈകോടതി റദ്ദാക്കി. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറും ഇഡിയുടെ ഇസിഐആറുമാണ്‌ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണ റദ്ദാക്കിയത്. ഇഡി അധികാരം ദുർവിനിയോഗം ചെയ്തെന്ന് ഡൽഹി ഹൈക്കോടതി വിമർശിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുർവിനിയോഗിച്ചതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്നും കോടതി നിരീക്ഷിച്ചു.

വിദേശത്തുനിന്ന്‌ പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം നടത്തിയെന്നും ചൈനീസ്‌ മാധ്യമസ്ഥാപനവുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ പ‍ൗരനിൽ നിന്ന്‌ പണം സ്വീകരിച്ചുവെന്നതായിരുന്നു ഇഡിയുടെ പ്രധാന ആരോപണം. എന്നാൽ പോലീസിനോ ഇഡിക്കോ കേസിൽ ഒരു തെളിവ് പോലും ഹാജരാക്കാൻ സാധിച്ചില്ല. ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം എന്നിവയ്ക്കും തെളിവില്ല. കേസ് തുടരുന്നത് നിയമനടപടികളുടെ ദുർവിനിയോഗമാണ്‌. പ്രബിറിന്റെ ക്രിമിനൽ ഗൂഢാലോചനയെന്താണെന്ന്‌ ഇഡിക്ക്‌ വിശദീകരിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്ന്‌ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേസ് തുടരാൻ അനുവദിക്കുന്നത് നിയമ പ്രക്രിയയുടെ കടുത്ത ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല എന്ന് ജഡ്ജി പറഞ്ഞു.

ന്യൂസ് ക്ലിക്ക് വിദേശപണം സ്വീകരിച്ചെന്ന്‌ ആരോപിച്ച്‌ 2020 ഓഗസ്റ്റിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർചെയ്തത്. 2021ൽ ഇഡി കേസെടുത്തു. അന്ന് ഡൽഹിയിലെ ന്യൂസ്‌ക്ലിക്ക്‌ ആസ്ഥാനത്ത്‌ 50 മണിക്കൂറാണ്‌ ഇഡി റെയ്‌ഡ്‌ നടത്തിയത്‌. 2023 ഒക്ടോബര്‍ മൂന്നിന് ഡൽഹി പോലീസ് കേസിൽ പ്രബീര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിതനായത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നായിരുന്നു ഇഡിയുടെ ആരോപണം.
SUMMARY: Delhi High Court quashes cases against NewsClick founder Prabir Purakayastha

Hot this week

ലോകം ഇനി കാൽപന്ത് കളിയാവേശത്തില്‍: 2026 ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്

48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം ;മൂന്ന് ഇന്ത്യക്കാരെ കാണാനില്ല

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന്...

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച...

‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചര്‍ച്ചി'ന്റെ ആഭിമുഖ്യത്തില്‍...

കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാര്‍

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ...

Related Articles

Popular Categories