കാനഡ–ബോസ്‌നിയ മത്സരം സമനിലയില്‍

ടോറോൻ്റോ: ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 1-1ന് സമനിലയിൽ പിടിച്ച് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി കാനഡ. ബോസ്നിയക്ക് വേണ്ടി ജോവോ ലൂക്കിച്ചായിരുന്നു കളിയുടെ 21ാം മിനിറ്റില്‍ ആദ്യ ഗോൾ നേടിയത്. 76ാം മിനിറ്റിൽ താനി ഒലുവസേയിയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ ആണ് കാനഡയെ ആശ്വാസ സമനിലയിൽ എത്തിച്ചത്.

കളി തുടങ്ങി അരമണിക്കൂറിനകം തന്നെ ബോസ്‌നിയ മുന്നിലെത്തിയിരുന്നു. ഇവാൻ ബാസിച്ചിന്റെ കോർണർ കിക്ക്‌ സിയദ്‌ കൊലാസിനച്ചിന്റെ തലയിൽത്തട്ടി ഗോൾമുഖത്തേക്ക്‌. കൃത്യതയോടെ അതിവേഗം ലൂക്കിച്ച്‌ തലകൊണ്ട്‌ കുത്തി അത് നേരെ ഗോള്‍ പോസ്റ്റിലേക്ക്. ഇരുപത്തേഴുകാരന്റെ ആദ്യ രാജ്യാന്തര ഗോളാണ് ഇതോടെ ലോകകപ്പ്‌ വേദിയിൽ പിറന്നത്.

ഒരു ഗോളിന് ബോസ്‌നിയ മുന്നിട്ടതോടെ സ്വന്തം തട്ടകത്തിൽ കാനഡ തിരിച്ചടിക്കാൻ ആവുംവിധം ശ്രമിച്ചു. കാനഡയുടെ മുന്നേറ്റം രണ്ട്‌ തവണ ബോസ്‌നിയൻ പ്രതിരോധം ഗോൾവരയ്‌ക്ക്‌ മുന്നിൽവച്ച്‌ തടയുകയായിരുന്നു. പകരക്കാരനായെത്തിയ ലാറിൻ കളത്തിലിറങ്ങി രണ്ടാംമിനിറ്റിൽ കാനഡയെ ഒപ്പമെത്തിച്ചു. ബോക്‌സിനുള്ളിൽവച്ചുള്ള അടി നിക്കോളാ കാറ്റിച്ചിന്റെ ദേഹത്തുതട്ടി വലയിൽ കയറി. അതുവരെ കടുത്ത നിരാശയിലായിരുന്ന കാനഡയിലെ ചെങ്കടൽ പോലുള്ള ആരാധകർക്കൊപ്പം ടൊറോൻ്റോ സ്റ്റേഡിയം ആവേശത്തില്‍ ആറാടി. തുടര്‍ന്നു വിജയഗോളിനായി കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം ഉറച്ചുനിന്നതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ശനിയാഴ്ച രാവിലെ 6.30ന് രണ്ടാം മത്സരത്തിൽ യുഎസ്എ പരാഗ്വെയെ നേരിടും.
SUMMARY: Canada-Bosnia match ends in a draw

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ മലയാളി കൂട്ടായ്മകളുടെ ഇടപെടല്‍ അനിവാര്യം – അഡ്വ. ബുഷ്റ വളപ്പില്‍

ബെംഗളൂരു: ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്നിന്...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ...

തെരുവുനായയെ വാഹനമിടിച്ച് കൊലപ്പെടുത്തി; യുവാവിനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗർ മേഖലയിൽ തെരുവുനായയെ കാർ കയറ്റി കൊന്നെന്ന പരാതിയിൽ...

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി...

‘പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല’: അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടി വിട്ടു

കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖില്‍ മാരാർ ട്വന്റി 20 പാർട്ടിയില്‍...

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോഴിക്കോട്: കാണാതായ യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

പാലക്കാട് ഫോറം ഭാരവാഹികള്‍

ബെംഗളൂരു: പാലക്കാട് ഫോറം വാർഷിക പൊതുയോഗത്തിൽ 2026-2028 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെയും...

Related Articles

Popular Categories