മസ്കത്ത്: ഒമാൻ തീരത്ത് യന്ത്രത്തകരാറിനെ തുടർന്ന് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്നും ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്ക് മാറി ഞായറാഴ്ച രാവിലെയോടെ എം.എസ്.സി വിരാട് – 1 എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ അധികൃതരുടെയും സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളുടെയും സഹായത്തോടെ വിജയകരമായി രക്ഷപ്പെടുത്തി.
എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പലിലേക്ക് വെള്ളം കയറുകയും പിന്നീട് പൂർണമായി മുങ്ങുകയുമായിരുന്നു. യുഎസ് നേവിയാണ് കപ്പൻ മുങ്ങിയ വിവരം അധികൃതരെ അറിയിച്ചത്. ലൈഫ് റാഫ്റ്റിലേക്ക് മാറിയ ജീവനക്കാരെ, ഒമാൻ അധികൃതരുടെ ഏകോപനത്തിൽ സമീപത്തുണ്ടായിരുന്ന ‘എംവി ജബൽ അലി 9’ എന്ന കപ്പലാണ് രക്ഷപ്പെടുത്തി ഉള്ളിലേക്ക് കയറ്റിയത്.
SUMMARY: Indian cargo ship sinks off Oman coast; 14 crew members rescued
















