ഓപ്പറേഷന്‍ തൂഫാന് അഞ്ചുമാസം; 15,515 പേര്‍ അറസ്റ്റില്‍, 14,369 കേസുകള്‍, 40 പേരുടെ സ്വത്ത് കണ്ടുകെട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മികച്ച ജനകീയ പങ്കാളിത്തത്തോടെ മുന്നേറുന്നതായി നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ പത്രസമ്മേളനത്തിൽ അറിയിച്ചു. നടപടി അഞ്ചുമാസം പിന്നിടുമ്പോള്‍ ഇതുവരെ 15,515 പേര്‍ അറസ്റ്റിലായി. 14,369 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റിലായവരില്‍ 1,173 പേരെ റിമാന്‍ഡ് ചെയ്തു. ഐ.ജി. പുട്ട വിമലാദിത്യ വ്യക്തമാക്കി. ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം 8,125 പരാതികൾ ഫോൺ വഴിയും 5,668 പരാതികൾ വാട്സാപ്പിലൂടെയും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്കും നിരവധിയായ പരാതികൾ എത്തുന്നുണ്ട്.

ലഹരിക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച 40 പേരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾക്ക് പോലീസ് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന പ്രധാനികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ ഉടൻ പിടികൂടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ രണ്ടായിരത്തഞ്ഞൂറോളം (2,500) വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുകയും ഇവരെ നിലവിൽ കർശന നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഐ.ജി. വ്യക്തമാക്കി.
SUMMARY: Five months for Operation Tufan; 15,515 people arrested, 14,369 cases, property of 40 people confiscated

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഗ്നിവീറുകളുടെ കാലാവധി രണ്ടു വര്‍ഷം നീട്ടും; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സായുധ സേനകളിൽ നിയമിതരാകുന്ന അഗ്നിവീറുകളുടെ സേവനകാലാവധി...

റേഷൻ കാർഡ് ഇ-കെ.വൈ.സി. പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന്

ബെംഗളൂരു: കർണാടകയിൽ റേഷൻ കാർഡ് ഗുണഭോക്താക്കൾ ഇ-കെ.വൈ.സി. നടപടികൾ പൂർത്തിയാക്കേണ്ട അവസാന...

ശ്രീ അയ്യപ്പ ആയുർവേദ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു 

ബെംഗളൂരു: അയ്യപ്പ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ജാലഹള്ളിയിൽ ആരംഭിച്ച...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആറിനെതിരെ ഇന്ത്യാ മുന്നണി ഇന്ന്...

ചെന്നിത്തലക്ക് അമിത് ഷായുടെ അഭിനന്ദനം; ഓപറേഷൻ തൂഫാന് കേന്ദ്ര ഫണ്ട് നൽകും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയെ കേന്ദ്ര ആഭ്യന്തരമന്ത്രി...

അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമം; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷൻ അതിക്രമത്തിൽ കോൺ​ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ...

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയിൽ ഇന്ത്യൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ...

മുൻ ഇന്ത്യൻ ഹോക്കി താരത്തിന്റെ വീട്ടിൽ മോഷണം; ഒളിമ്പിക് സ്വർണ മെഡലും നഷ്ടപ്പെട്ടു

ബെംഗളൂരു: മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ എം.എം. സോമയ്യയുടെ ബെംഗളൂരുവിലെ വീട്ടിൽ...

Related Articles

Popular Categories