ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് യെലഹങ്ക വിനായക പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ റിട്ട. എയര്‍ വൈസ് മാര്‍ഷല്‍ ഒ.ഇ.എം. മേനോന്‍ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് എസ്.കെ. പിള്ള അധ്യക്ഷത വഹിച്ചു.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. സീനിയര്‍ പുരുഷ വിഭാഗത്തില്‍ ദ്വാരക നഗറിലെ സത്വ അപ്പാര്‍ട്മെന്റ് ടീം ചാമ്പ്യന്‍മാരായി. ജൂനിയര്‍ വിഭാഗത്തില്‍ ചിക്കജാലയിലെ ഡെക്കാ എഫ്.സി. കിരീടം സ്വന്തമാക്കി. വ്യക്തിഗത പുരസ്‌കാരങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ മികച്ച താരമായി അനന്തു കൃഷ്ണനെ തെരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗത്തിലെ ‘പെര്‍ഫോര്‍മന്‍സ് ഓഫ് ദ ഡേ’ പുരസ്‌കാരം മാവള്ളിപുര യൂണിറ്റിലെ തേജസ് കരസ്ഥമാക്കി.
സമാപനച്ചടങ്ങില്‍ വൈസ് പ്രസിഡന്റുമാരായ ആര്‍. കെ. കുറുപ്പ്, ഷിജോ ഫ്രാന്‍സിസ്, സെക്രട്ടറി ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ. നടരാജന്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാം കുമാര്‍, വി. എസ്. ജോഷി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ദിലീപ്, യോഗേഷ് നായര്‍, പ്രമോജ് ടി., പ്രശാന്ത്, രാഗേഷ്, ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ കണ്‍വീനര്‍ ഷാജി അനില്‍കുമാര്‍, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ പ്രീത ശിവന്‍, വനിതാ വിഭാഗം ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Kerala Samajam Karnataka Football Tournament
















