ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗം വാര്‍ഷിക കുടുംബസംഗമം ‘ദൃശ്യ വിസ്മയം’ സിഎംആർഐടി കോളേജ് ഓഡിറ്റോറിയത്തിൽ ചെയര്‍മാന്‍ ആര്‍. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്തു. മഞ്ജുള ലിംബാവലി എംഎല്‍എ, മുന്‍മന്ത്രി അരവിന്ദ് ലിംബാവലി, ജനറല്‍ സെക്രട്ടറി ടി.വി. നാരായണന്‍, ട്രഷറര്‍ എന്‍. വിജയകുമാര്‍, എം.കെ. ഗ്രൂപ്പ് ഉടമ കൃഷ്ണ മൂര്‍ത്തി, ബ്രിഗേഡിയര്‍ സന്ദീപ് കുമാര്‍, ഡോ. സോബി സാബു എന്നിവര്‍ വിശിഷ്ടാതിഥികളായി.
കരയോഗം പ്രസിഡന്റ് എ.എസ്. പത്മകുമാര്‍, സെക്രട്ടറി പി.എന്‍. പുരുഷോത്തമന്‍, കുടുംബ സംഗമം കണ്‍വീനര്‍ ലത മേനോന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സി.എസ്. ചന്ദ്രശേഖര്‍, അജിത്ത് പിള്ള, മഹിളാ വിഭാഗം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. അയ്യപ്പചരിതം എന്ന നൃത്ത നാടകവും മെഗാ മ്യൂസിക് ലൈവ് പരിപാടിയും അരങ്ങേറി.
SUMMARY: KNSS Whitefield Karayogam Family Reunion
















