ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും സാമ്പത്തിക തട്ടിപ്പുകളും വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ടെലഗ്രാം മെസേജിങ് പ്ലാറ്റ്‌ഫോമിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂണ്‍ 22 വരെ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നീറ്റ് പുനപ്പരീക്ഷയുടെ ചോദ്യപേപ്പര്‍ ലഭ്യമാണെന്ന വ്യാജ വാഗ്ദാനവുമായി പ്രവര്‍ത്തിച്ച നിരവധി ടെലഗ്രാം ചാനലുകളാണ് നടപടിക്ക് കാരണമായത്.

‘PAPER LEAKED NEET’, ‘RE-NEET 2026’, ‘PRIVATE MAFIA’, ‘REE NEET MAFIAA’ തുടങ്ങിയ പേരുകളിലുള്ള ചാനലുകള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് പണം തട്ടാന്‍ ശ്രമിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. അഹമ്മദാബാദ് സൈബര്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും വ്യക്തമായി.

ടെലഗ്രാമിലെ സന്ദേശങ്ങള്‍ പിന്നീട് തിരുത്താന്‍ അനുവദിക്കുന്ന ‘എഡിറ്റ്’ സൗകര്യം ദുരുപയോഗം ചെയ്തതും അധികൃതരുടെ ആശങ്ക വര്‍ധിപ്പിച്ചു. പരീക്ഷയ്ക്ക് മുമ്പ് സാധാരണ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത്, പരീക്ഷ കഴിഞ്ഞ ശേഷം അതേ സന്ദേശത്തില്‍ യഥാര്‍ഥ ചോദ്യപേപ്പര്‍ ചേര്‍ത്ത് എഡിറ്റ് ചെയ്യുകയും അത് പരീക്ഷയ്ക്ക് മുന്‍പ് തന്നെ ലഭിച്ചിരുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് ജൂണ്‍ 30 വരെ ഇന്ത്യയില്‍ മെസേജ് എഡിറ്റിങ് ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീറ്റ് പുനപ്പരീക്ഷ ജൂണ്‍ 21നു നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും പരീക്ഷയുടെ സുരക്ഷയില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ അഭ്യൂഹങ്ങളില്‍ വീഴാതെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. സൈബര്‍ തട്ടിപ്പുകളോ വ്യാജ ചോദ്യപേപ്പര്‍ വില്‍പ്പന ശ്രമങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 സൈബര്‍ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ പരാതി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

SUMMARY: Telegram temporarily banned in India

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

കെഎൻഎസ്എസ് ക്വിസ് മത്സരം 16ന്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ്...

മഴ മുന്നറിയിപ്പിൽ മാറ്റം; നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും...

കനത്ത മഴ; 2 ജില്ലകളില്‍ നാളെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ...

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍...

ഇന്ത്യൻ വ്യോമസേനയില്‍ പുതിയ ചരിത്രം; ആദ്യ വനിതാ ‘ടോപ്പ് ഗണ്‍’ പൈലറ്റായി ഭാവന കാന്ത്

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ എലൈറ്റ് “ടോപ്പ് ഗണ്‍” സ്കൂളില്‍ നിന്ന് ബിരുദം...

വിവാഹമോചന ഹര്‍ജി പിൻവലിച്ച്‌ വിജയ്‌യുടെ ഭാര്യ സംഗീത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള...

Related Articles

Popular Categories