ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, എം.എസ്.രാമയ്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമാജം പ്രസിഡണ്ട് ആര്‍.മുരളീധര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സമാജം ഹാളില്‍ നടന്ന ക്യാമ്പില്‍ പൊതുവിഭാഗം, നേത്രരോഗം, ഇ എന്‍ ടി, കാന്‍സര്‍ ടെസ്റ്റ്, ത്വക്ക് രോഗങ്ങള്‍, അസ്ഥിരോഗം, ഹൃദ്രോഗം, ശിശുരോഗം, പ്രസവ ശുശ്രൂഷ – സ്ത്രീജന്യ രോഗങ്ങള്‍ തുടങ്ങിയവയില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി. രക്തസമ്മര്‍ദ പരിശോധനക്കും പ്രമേഹ നിര്‍ണയത്തിനും പ്രത്യേകം വിഭാഗം ഉണ്ടായിരുന്നു. നൂറില്‍പരം ആളുകള്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.
സമാജം സെക്രട്ടറി അജിത് കുമാര്‍ നായര്‍, മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ രവികുമാര്‍ കെ, കണ്‍വീനര്‍ ഏഡന്‍സ്, സമാജം ജോയിന്റ് സെക്രട്ടറി സി പി മുരളി, രാമചന്ദ്രന്‍, കെ പി അശോകന്‍, കെ വിശ്വനാഥന്‍, വി കെ വിജയന്‍, ഗോപകുമാര്‍, അക്ഷയ്, വിജയന്‍ പിള്ള, സുധീന്ദ്രന്‍, ശശി, ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ജോയിന്റ് സെക്രട്ടറി സി. പി. മുരളി, വിശ്വനാഥന്‍ പിള്ളയ്, വിശ്വംഭരന്‍, രാകേഷ്, ഓമനക്കുട്ടന്‍ പിള്ള, അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Kerala Samajam Bangalore North West, Free Medical Camp















