ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയായ പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയായി കെ കാര്‍ത്തിക്കിനെയും നിയമിച്ചു. കഴിഞ്ഞ ദിവസം കാര്‍ത്തിക്കിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലം മാറ്റം. തൃശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടി യെ നിലനിര്‍ത്തി.

കണ്ണൂര്‍ റേഞ്ച് ഡിഐജിയായി പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചിരുന്നു. കാര്‍ത്തിക്കിന്റെയും നാരായണന്റെയും അസൗകര്യം പരിഗണിച്ചായിരുന്നു സര്‍ക്കാരിന്റെ നിയമനം. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായി മോഹനചന്ദ്രന്‍ നായര്‍, കൊച്ചി ഡിസിപിയായി അരുണ്‍ കെ പവിത്രന്‍, ദക്ഷിണമേഖലാ വിജിലന്‍സ് എസ്പിയായി ജുവനപടി മഹേഷ്, തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ എസ് എന്നിവരെ നിയമിച്ചു.

നേരത്തെും ഐപിഎസ് തലപ്പത്ത് അഴിച്ചുപണിയുണ്ടായിരുന്നു. പി വിജയന് ക്രമസമാധാന ചുമതലയുളള എഡിജിപിയായും എസ് ശ്രീജിത്തിനെ ജയില്‍ മേധാവിയായും നിയമിച്ചിരുന്നു. എച്ച്‌ വെങ്കടേഷിന് ഇനി ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം മാത്രമാണ് ഉണ്ടാവുക. ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്തുനിന്ന് വെങ്കടേഷിനെ മാറ്റിയിരുന്നു. ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായും അരുണ്‍ ബി കൃഷ്ണയെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു.

ഇന്റലിജന്‍സ് ഐജി ആയി ആര്‍ നിശാന്തിനിയ്ക്കാണ് നിയമനം. ഹര്‍ഷിത അട്ടല്ലൂരിയെ പോലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. എ പി ഷൗക്കത്തലിയാണ് പുതിയ കോഴിക്കോട് കമ്മീഷണര്‍. കെ കാര്‍ത്തിക്കിനെ തൃശൂര്‍ ഡിഐജി ആയി നിയമിച്ചു. യതീഷ്ചന്ദ്ര ഐപിഎസിനെ എറണാകുളം റേഞ്ച് ഡിഐജിയായും മെറിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയായും നിയമിച്ചു. ബി വി വിജയ ഭാരത് റെഡ്ഡിയാണ് പുതിയ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍.

സാബു മാത്യുവിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയായും വിഷ്ണു പ്രദീപ് ടി കെയെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും അബ്ദുള്‍ റാഷി എയെ പാലക്കാട് ജില്ലാ പോലീസ് മേധാവിയായും എസ് ദേവ മനോഹറിനെ വയനാട് ജില്ലാ പോലീസ് മേധാവിയായും നിധിന്‍രാജിനെ കാസറഗോഡ് ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. ബി കൃഷ്ണകുമാറിനെയാണ് റെയില്‍വേ എസ്പിയായി നിയമിച്ചത്. പ്രശാന്തന്‍ കാണി ബി കെയെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.

ഷാജി സുഗുണനാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി. മുഹമ്മദ് നദീമുദ്ദീനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായും ഉമേഷ് ഗോയലിനെ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയായും ഡോ. നസീം എയെ ഇടുക്കി ജില്ലാ പോലീസ് മേധാവിയായും മോഹന ചന്ദ്രനെ കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പിയായും അനുജ് പാലിവാലിനെ പോലീസ് ആസ്ഥാനത്തെ എഐജിയായും ഫറാഷ് ടിയെ എറണാകുളം കോസ്റ്റല്‍ പോലീസ് എഐജിയായും സി എസ് ഷാഹുല്‍ ഹമീദിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് 1 എസ്പിയായും നിയമിച്ചു.

SUMMARY: Putta Vimaladitya appointed as IG of Northern Region

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

വ്യാജ മരുന്ന് കേസ്; 16 മരുന്ന് ലൈസൻസുകൾ റദ്ദാക്കി, എട്ട് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക...

പോക്‌സോ കേസ് പ്രതിയായ അധ്യാപകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ അധ്യാപകൻ എസ്.പി. ഓഫീസ്...

സി-ഡോട്ടിൽ ഓണാഘോഷം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ കേന്ദ്ര ഗവണ്മെന്റ് ടെലികോം റിസർച്ച് സ്ഥാപനമായ സി-ഡോട്ടിലെ...

Related Articles

Popular Categories