കണ്ണൂരിൽ അധ്യാപിക ജീവനൊടുക്കിയ സംഭവം: ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂർ: പാനൂരില്‍ അധ്യാപികയായ ആദിത്യ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയിൽ. ഒളിവില്‍ കഴിഞ്ഞിരുന്ന ശരണിനെ പാനൂർ പോലീസാണ്  പിടികൂടിയത്. ആദിത്യയുടെ മരണത്തിന് കാരണം ശരണിന്റെ ക്രൂരമായ മനവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 8നാണ് ആദിത്യയെ ശരണ്‍ ക്രൂരമായി മർദിക്കുന്നത്.

മർദനത്തെ തുടർന്ന് വലിയ രീതിയിലുള്ള മാനസികാഘാതത്തിലും ശാരീരിക ബുദ്ധിമുട്ടുകളിലുമായിരുന്നു ആദിത്യ. തുടർന്ന് ജൂണ്‍ 15ന് ആദിത്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദിത്യ ഇന്നലെ രാത്രിയോടെയാണ് മരണപ്പെടുന്നത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയില്‍ ആദിത്യയുടെ കൈകളില്‍ മാത്രമല്ല, തലയിലും നെഞ്ചിലും ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

സംഭവത്തിന് ശേഷം വീടിനടുത്തുള്ള ഒളിസങ്കേതത്തില്‍ കഴിഞ്ഞുവരികയായിരുന്ന ശരണിനെക്കായി പോലീസ് ഊർജ്ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് വൈകിട്ടോടെ ഇയാള്‍ പിടിയിലാകുന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

SUMMARY: Teacher commits suicide in Kannur: Absconding boyfriend arrested

Hot this week

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷി​ഗെല്ല സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും...

ഉമ്മൻചാണ്ടിയുടെ സ്മരണയ്ക്കായി സ്കൂൾ കിറ്റുകളും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു

ബെംഗളൂരു: മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണയ്ക്കായി കർണാടക പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച 'സ്നേഹസാന്ത്വനം'-...

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം കവർന്നു

ബെംഗളൂരു: ബെംഗളൂരു മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ...

ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയുമായി വിവിധ...

ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘം ഭാരവാഹികൾ

ബെംഗളൂരു: ദാസറഹള്ളി ശ്രീ അയ്യപ്പ ഭക്തസംഘത്തിന്റെ 54- മത് വാർഷിക പൊതുയോഗം...

എസ്എൻഡിപി ബെംഗളൂരു യൂണിയന്‍ സിൽവർ ജൂബിലി ആഘോഷം 28 ന്; പത്മഭൂഷൻ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കും

ബെംഗളൂരു: എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി...

വൻ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ് 2026; ഒറ്റ നോട്ടത്തിൽ

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനം അവസാനിച്ചു....

റോഡില്‍ മുൻഗണന കാല്‍നടയാത്രക്കാര്‍ക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ന്യൂഡൽഹി: റോഡുകളിലും നടപ്പാതകളിലും സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന...

Related Articles

Popular Categories