നീറ്റ് പുഃനപരീക്ഷ നാളെ; കർശന നടപടികളുമായി സർക്കാർ

ന്യൂഡല്‍ഹി: വിവാദങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ നാളെ (ജൂണ്‍ 21) വീണ്ടും നടക്കും. ഇതോടനുബന്ധിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷാ സമയം. വിദ്യാർത്ഥികളുടെ സുഗമമായ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി 15 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്. പരീക്ഷാ ഹാളിലേക്ക് കർശനമായി നിയന്ത്രിക്കപ്പെട്ട ചില വസ്തുക്കൾ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

പരീക്ഷാ ദിവസം വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രധാന മാർഗനിർദേശങ്ങൾ താഴെ നൽകുന്നു.

പരീക്ഷാ ഹാളില്‍ നിരോധിച്ചിരിക്കുന്ന സാധനങ്ങള്‍:

ഇലക്ട്രോണിക് ഉപകരണങ്ങള്‍: മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, സ്മാര്‍ട്ട് വാച്ച്, ഹെല്‍ത്ത് ബാന്‍ഡ്ജ്, കല്‍ക്കുലേറ്റര്‍, പേജര്‍, ക്യാമറ
സ്റ്റേഷനറി സാധനങ്ങള്‍: സ്വന്തം പേന, പെന്‍സില്‍, പെന്‍സില്‍ ബോക്‌സ്, പ്ലാസ്റ്റിക് പൗച്ച്, റൈറ്റിങ് പാഡ്, ലോഗ് ടേബിള്‍, പുസ്തകങ്ങള്‍

വ്യക്തിഗത വസ്തുക്കള്‍: വാലറ്റ്, സണ്‍ഗ്ലാസ്, ഹാന്‍ഡ്ബാഗ്,ബെല്‍റ്റ്, തൊപ്പി,
ആഭരണങ്ങള്‍: സ്വര്‍ണം ഉള്‍പ്പെടെയുള്ള എല്ലാ ലോഹാഭരണങ്ങളും കമ്മല്‍, മാല, വള, മോതിരം തുടങ്ങിയവ
ഭക്ഷണസാധനങ്ങള്‍: കുപ്പിവെള്ളം,ചായ, കാപ്പി,സ്‌നാക്ക്‌സ്,മിഠായികള്‍

പ്രമേഹ രോഗികളായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അനുമതിയോടെ ചില ഭക്ഷണസാധനങ്ങളും സുതാര്യമായ കുപ്പിവെള്ളവും കരുതാന്‍ അനുവദിക്കും.

മേല്‍പ്പറഞ്ഞ നിരോധിത വസ്തുക്കള്‍ സൂക്ഷിക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ക്ലോക്ക് റൂം സൗകര്യം ഉണ്ടായിരിക്കണമെന്നില്ല. അതിനാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.

പരീക്ഷാ സമയത്തില്‍ മാറ്റം: ഈ വര്‍ഷം പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. 180 മിനിറ്റിന് പകരം 195 മിനിറ്റ് (3 മണിക്കൂര്‍ 15 മിനിറ്റ്) സമയമാണ് ലഭിക്കുക. റഫ് വര്‍ക്കിനുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തിയിട്ടുണ്ട്. ഇടംകയ്യന്‍ വിദ്യാര്‍ഥികളുടെ സൗകര്യവും പരിഗണിച്ച് ചോദ്യപേപ്പറിന്റെ ക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

സൗജന്യ ബസ് യാത്ര: പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒഡീഷ, ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശില്‍ എന്നിവിടങ്ങളിലും ഡല്‍ഹിയിലും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. അഡ്മിറ്റ് കാര്‍ഡ് കാണിച്ചാല്‍ ഈ സൗകര്യം ലഭിക്കും.

പരീക്ഷാ കേന്ദ്രത്തില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും കൈവശം കരുതേണ്ടത്:
അഡ്മിറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ സാധുവായ തിരിച്ചറിയല്‍ രേഖ

ഗേറ്റ് അടയ്ക്കുന്ന സമയത്തിന് മുമ്പ് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വൈകിയെത്തുന്നവരെ യാതൊരു കാരണവശാലും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.

പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾ തികച്ചും ശാന്തരായിരിക്കാനും ഒഎംആർ ഷീറ്റ് അതീവ ശ്രദ്ധയോടെ പൂരിപ്പിക്കാനും എൻടിഎ നിർദേശിക്കുന്നു. ഒഎംആർ ഷീറ്റിലെ ചെറിയൊരു തെറ്റുപോലും മാർക്ക് നഷ്ടപ്പെടാൻ കാരണമായേക്കാം. അവസാന നിമിഷത്തെ തിരക്കുകൾ ഒഴിവാക്കാൻ പരീക്ഷാ കേന്ദ്രത്തിൽ നിശ്ചിത സമയത്തിന് മുൻപ് തന്നെ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് ആയ neet.nta.nic.in പതിവായി സന്ദർശിക്കേണ്ടതാണ്.

 

SUMMARY: NEET re-exam tomorrow; Government takes strict measures

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്....

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി...

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം...

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്...

മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്....

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി...

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം...

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്...

മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക...

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന്‌ ഉപതിരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട്...

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ഇന്ന്  മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

Related Articles

Popular Categories