ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ഇന്ന്  മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് അറിയിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും.

പ്രധാനമായും അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പിലാക്കണമെന്നായിരുന്നു ബാങ്ക് സംഘടനകളുടെ ആവശ്യം. നിലവില്‍ രണ്ടാം ശനിയും നാലാം ശനിയും മാത്രമാണ് ബാങ്കിന് അവധിയുള്ളത്. തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രമാക്കി ബാങ്കിങ് ചുരുക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. അതിനുപുറമേ ജീവനക്കാരുടെ പ്രേത്സാഹന പദവി, പെന്‍ഷന്‍ സംബന്ധമായ കാര്യങ്ങളും സമരാവശ്യമായി ഉന്നയിച്ചിരുന്നു. ഇതില്‍ ആഴ്ചയിൽ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി. ഇത് നടപ്പാക്കുന്നതിനായി, ബാക്കിയുള്ള ശനിയാഴ്ചകൾ കൂടി അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐ.ബി.എയുടെയും യു.എഫ്.ബി.യുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപവത്കരിക്കാനും യോഗത്തിൽ ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും.

സെപ്റ്റംബർ 11ന് നടത്തിയ ഏകദിന രാജ്യവ്യാപക പണിമുടക്കിന്റെ തുടർച്ചയായാണ് മൂന്നുദിവസത്തെ സമരം പ്രഖ്യാപിച്ചിരുന്നത്. മൂന്ന് ദിവസത്തെ സമരത്തിന്‍റെ ഭാഗമായി ഞായറാഴ്ച ബാങ്കുകൾ‌ തുറന്ന് പ്രവർത്തിച്ചിരുന്നു. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
SUMMARY: Bank strike called off; The union of employees has postponed the three-day strike

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക...

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന്‌ ഉപതിരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട്...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

Related Articles

Popular Categories