ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത നിലവിൽ കുറവാണെങ്കിലും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിക്കും. ഈ മാസം അവസാനത്തോടടുക്കുമ്പോൾ ബെംഗളൂരുവിൽ കാലാവസ്ഥയിൽ പ്രാദേശിക വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നഗരത്തിന്റെ ഒരു ഭാഗത്ത് മേഘാവൃതമായ അന്തരീക്ഷം അനുഭവപ്പെടുമ്പോൾ മറ്റിടങ്ങളിൽ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നും അധികൃതര്‍ പറഞ്ഞു.
കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ വിവരമനുസരിച്ച് ബെംഗളൂരുവിൽ താപനില ഏകദേശം 29 ഡിഗ്രി സെൽഷ്യസ് ആണ്. തെക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ ഏതാനും കിലോമീറ്റർ വേഗത്തിൽ കാറ്റും അനുഭവപ്പെടുന്നുണ്ട്. ഇന്ന് കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസിനടുത്തും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസിനടുത്തും ആയിരിക്കുമെന്നാണ് കാലാവസ്ഥാ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
SUMMARY: Light rain likely in Bengaluru today















