ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി(ടെ​യി​ൽ സ്ട്രൈ​ക്ക്). മോ​ശം കാ​ലാ​വ​സ്ഥ​യും ശ​ക്ത​മാ​യ കാ​റ്റും കാ​ര​ണം ലാ​ൻ​ഡിം​ഗി​നാ​യു​ള്ള ആ​ദ്യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ലാ​ൻ​ഡിം​ഗി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഗുവാഹത്തിയിൽ നിന്നും ബെംഗളൂരുവിലേക്ക് എത്തിയ എ​യ​ർ​ബ​സ് A321 നി​യോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും ക്രൂ അംഗങ്ങളും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന് അ​സാ​ധാ​ര​ണ​മാ​യ റ​ൺ​വേ കോ​ണ്‍​ടാ​ക്റ്റ് ഉ​ണ്ടാ​യ​താ​യി ഇ​ൻ​ഡി​ഗോ വ​ക്താ​വ് ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു. സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് ന​ട​പ​ടി​ക്ര​മം പാ​ലി​ച്ചാ​ണ് വി​മാ​നം ഇ​റ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വി​മാ​നം താ​ൽ​ക്കാ​ലി​ക​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും മ​റ്റ് അ​നു​മ​തി​ക​ളും ല​ഭി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഈ ​വി​മാ​നം വീ​ണ്ടും സ​ർ​വീ​സു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യു​ള്ളൂ എ​ന്ന് വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലാ​ൻ​ഡിം​ഗ് സ​മ​യ​ത്തോ ടേ​ക്ക് ഓ​ഫ് സ​മ​യ​ത്തോ വി​മാ​ന​ത്തി​ന്‍റെ വാ​ല് ഭാ​ഗം റ​ണ്‍​വേ​യി​ൽ ത​ട്ടു​ന്ന​തി​നെ​യാ​ണ് ടെ​യി​ൽ സ്ട്രൈ​ക്ക് എ​ന്ന് പ​റ​യു​ന്ന​ത്. ഇൻഡിഗോയുടെ A321 വിമാനങ്ങൾക്ക് സമാനമായ രീതിയിൽ മുൻപും ടെയിൽ സ്ട്രൈക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അതീവ ഗൗരവത്തോടെയാണ് അധികൃതർ ഈ വിഷയത്തെ കാണുന്നത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഡി​ജി​സി​എ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഡി​ജി​സി​എ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
SUMMARY: The tail of the Indigo plane hit the runway while landing in Bengaluru; Travelers are safe

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്...

മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക...

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന്‌ ഉപതിരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട്...

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ഇന്ന്  മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

Related Articles

Popular Categories