ലക്നോവിലെ കോച്ചിംഗ് സെന്‍ററില്‍ തീപിടിത്തം; 14 പേര്‍ക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിലെ വടക്കുപടിഞ്ഞാറൻ ലഖ്‌നൗവിലുള്ള അലിഗഞ്ച് പ്രദേശത്ത് കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തില്‍ കുറഞ്ഞത് 14 പേർ മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു. കെട്ടിടത്തില്‍ ഗെയിമിംഗ് സെന്ററും പ്രവര്‍ത്തിച്ചിരുന്നു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അനിമേഷന്‍ പഠിപ്പിക്കുന്നിടത്താണ് തീപ്പിടിത്തം ഉണ്ടായത്. മരിച്ചവരില്‍ ഏറെയും 20നും -24നും ഇടയില്‍ പ്രായമുള്ളവരാണ്. അഗ്നിരക്ഷാ സേനയും പോലീസും സംഭവസ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്.

തീപ്പിടിത്തത്തിന് കാരണം വ്യക്തമല്ല. സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.

SUMMARY: Fire breaks out at coaching centre in Lucknow; 14 people die

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി...

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര...

Related Articles

Popular Categories