തലസ്ഥാനത്തെ ജ്വല്ലറി ഉടമയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; ആറുപേര്‍ പിടിയില്‍

തിരുവനന്തപുരം:  തിരുവനന്തപുരം ന​ഗരത്തെ ഞെട്ടിച്ച സ്വ‍‌ർണക്കൊള്ള കേസിൽ 6 പേർ പിടിയിൽ. 4 പേരെ വയനാട്ടിലെ പടിഞ്ഞാറേത്തറയിൽ നിന്നും 2 പേരെ തിരുവനന്തപുരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലൂടെ നീങ്ങിയ പ്രതികളെ പിന്തുടർന്നാണ് വയനാട്ടിൽ വച്ച് പിടികൂടിയത്. ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറുമായി സ്വർണ വ്യാപാരം നടത്തുന്നവരാണു കവർച്ചയ്ക്കു പിന്നിലെന്നു പോലീസ് സ്ഥിരീകരിച്ചു. കുറച്ച് സ്വര്‍ണവും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

സിറ്റി പോലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. മോഷണശേഷം രക്ഷപ്പെട്ട സംഘം ബൈക്ക് ഉപേക്ഷിച്ച് കാറിൽ ദേശീയപാത വഴി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പോലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയ ഇവർ തമിഴ്നാട്ടിൽനിന്ന് വയനാട് ഭാഗത്തേക്ക് എത്തിയപ്പോൾ പോലീസ് വാഹനം വളഞ്ഞ് നാലുപേരെ പിടികൂടുകയായിരുന്നു. കവർച്ച ചെയ്ത കുറച്ച് സ്വർണം ഇവരിൽനിന്ന് കണ്ടെടുത്തതായി അറിയുന്നു. വിശദാംശങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.

കഴിഞ്ഞ ദിവസമാണ് ചാല മാര്‍ക്കറ്റിലെ ജ്വല്ലറി ഉടമയില്‍ നിന്നും 250 പവന്‍ സ്വര്‍ണം പിടിച്ചുപറിക്കുന്ന സാഹചര്യമുണ്ടായത്. തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവമുണ്ടായത്. രാത്രി പത്തു മണിക്ക് ശേഷം ജ്വല്ലറി പൂട്ടി സ്വര്‍ണമടങ്ങിയ ബാഗുമായി നന്ദകുമാര്‍ പിന്‍വാതിലിലൂടെയാണ് ഇറങ്ങിയത്. ബാഗ് ശരീരത്തില്‍ തൂക്കിയിട്ട് സ്‌കൂട്ടറില്‍ വീട്ടിലേയ്ക്ക് തിരിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്.

SUMMARY: Gold stolen from a jewellery owner in the capital; six people arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയിൽ റിയൽ എസ്റ്റേറ്റ് വ്യവസായി വെട്ടേറ്റു മരിച്ചു; ഭാര്യയുടെ മുന്നിൽ ആക്രമണം

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗണിൽ റിയൽ എസ്റ്റേറ്റ് വ്യവസായിയെ പട്ടാപ്പകൽ...

മൈക്രോസോഫ്റ്റ് ആഗോള തകരാർ; ബെംഗളൂരുവിലെ ഐ.ടി. പ്രവർത്തനങ്ങളെയും ബാധിച്ചു

ബെംഗളൂരു: മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങളിലുണ്ടായ ആഗോള സാങ്കേതിക തകരാർ ബെംഗളൂരുവിലെ...

ഷൊര്‍ണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം വൈകുന്നു

തൃശൂർ: ഷൊർണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ്...

കേരള സമാജം ശിശുദിനാഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം...

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു

ഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ്...

ചൂരല്‍മലയില്‍ പുതിയ ഹൈടെക് പാലം വരുന്നു; ചെലവ് 34 കോടി രൂപ

വയനാട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ...

അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ചൂടി ഇന്ത്യ

അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി...

ഗായിക റിമി ടോമി വിവാഹിതയായി

മുംബൈ: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയില്‍ വച്ചായിരുന്നു...

Related Articles

Popular Categories