കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു

ഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ് പുരി ഉത്തർപ്രദേശില്‍ നിന്നുള്ള തന്റെ രാജ്യസഭാംഗത്വം രാജിവെച്ചു. 2026 നവംബർ 14 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ രാജ്യസഭാ ചെയർമാൻ രാജി സ്വീകരിച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയിച്ചതിന് പിന്നാലെയാണ് ഹർദീപ് സിങ് പുരി ഉത്തർപ്രദേശിലെ സീറ്റ് ഒഴിഞ്ഞത്.

മുൻ കേന്ദ്ര സഹമന്ത്രി എല്‍. മുരുഗൻ രാജിവെച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നവംബർ അഞ്ചിനാണ് പുരി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ മൂന്നിന് നടന്ന നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കളും സ്വതന്ത്ര സ്ഥാനാർത്ഥികളും ഉന്നയിച്ച എതിർപ്പുകള്‍ തള്ളിക്കൊണ്ടാണ് റിട്ടേണിങ് ഓഫീസർ ഹർദീപ് സിങ് പുരിയുടെ പത്രിക അംഗീകരിച്ചത്. തുടർന്ന് മത്സരരംഗത്തുണ്ടായിരുന്ന രാജ്കുമാർ ലോഹാനി, കാന്തെ സയന്ന എന്നിവരുടെ പത്രികകള്‍ നിരസിക്കപ്പെട്ടതോടെ പുരി മാത്രമായി മത്സരരംഗത്ത് അവശേഷിക്കുകയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നേരത്തെ ഒക്ടോബർ അഞ്ചിന്, ഉത്തർപ്രദേശില്‍ ഒഴിവുവന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരിയെയും ബി.എല്‍. വർമയെയും ഒഴിവാക്കിയിരുന്നു. ബിജെപിയുടെ ഈ തീരുമാനം കേന്ദ്ര മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടായേക്കുമെന്ന തരത്തിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് അന്ന് വഴിവെച്ചിരുന്നു.

SUMMARY: Union Minister Hardeep Singh Puri has resigned from his Rajya Sabha membership from UP

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചൂരല്‍മലയില്‍ പുതിയ ഹൈടെക് പാലം വരുന്നു; ചെലവ് 34 കോടി രൂപ

വയനാട്: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ...

അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ചൂടി ഇന്ത്യ

അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി...

ഗായിക റിമി ടോമി വിവാഹിതയായി

മുംബൈ: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹിതയായി. മുംബൈയിലെ ഡോംബിവലിയില്‍ വച്ചായിരുന്നു...

ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം; നിയമനിര്‍മാണ സഭകള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന കുട്ടികളുടെ ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന്...

തനിഷ്‌ക് ജ്വല്ലറിയിലെ മോഷണം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ...

എല്‍.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരം: എസ്. വളര്‍മതിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ എസ്. വളർമതിയുടെ...

എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദര്‍ മധൂര്‍ പിടിയില്‍

കാസറഗോഡ്: കാസറഗോഡ് മധൂരില്‍ 3.61 ഗ്രാം എംഡിഎംഎയുമായി വ്ലോഗര്‍ ഹൈദർ മധൂർ...

മലപ്പുറത്ത് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25-ലധികം പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി മുണ്ടംപറമ്പില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ...

Related Articles

Popular Categories