ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോക്കൗട്ടിലേക്ക് അർജന്റീന; ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി

അ​ർ​ലിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പ് 2026ലെ ​ഗ്രൂ​പ്പ് ജെ ​പോ​രാ​ട്ട​ത്തി​ൽ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി അർജൻ്റീന. ലയണൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നീലപ്പടയുടെ വിജയം. ആദ്യ മത്സരത്തിൽ അൾജീരിയയെ 3-0ന് തകർത്ത നീലപ്പട ആറ് പോയിൻ്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ​ജീ​രി​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത ആ​ൽ​ബി​സെ​ല​സ്റ്റ​ക​ൾ തു​ട​ർ​ച്ചാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ചു.

ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ മുപ്പത്തിയെട്ടാം മിനിറ്റിലും ഇൻജുറി ടൈമിലുമായിരുന്നു (90+5) മെസ്സിയുടെ ഗോളുകൾ. മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് തു​ട​ക്കം മു​ത​ൽ ക​ണ്ട​ത്. എ​ട്ടാം മി​നി​റ്റി​ൽ പ​ന്തു​മാ​യി മു​ന്നേ​റി​യ അ​ർ​ജ​ന്‍റൈ​ൻ സ്ട്രൈ​ക്ക​ർ ലൗ​താ​രോ മാ​ർ​ട്ടി​ന​സി​നെ ബോ​ക്സി​നു​ള്ളി​ൽ വ​ച്ച് ഫൗ​ൾ ചെ​യ്ത​തി​ന് അ​ർ​ജ​ന്‍റീ​ന​യ്ക്ക് പെ​നാ​ൽ​റ്റി ല​ഭി​ച്ചു. എ​ന്നാ​ൽ പെ​നാ​ൽ​റ്റി കി​ക്കെ​ടു​ത്ത നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി​ക്ക് ലക്ഷ്യം നേടാനായില്ല. തു​ട​ർ​ന്ന് ഓ​സ്ട്രി​യ​യു​ടെ മു​ന്നേ​റ്റ​മാ​ണ് കു​റ​ച്ച് സ​മ​യം ക​ണ്ട​ത്. അ​വ​സ​രം കി​ട്ടു​ന്പോ​ൾ കൗ​ണ്ട​ർ അ​റ്റാ​ക്കു​ക​ളു​മാ​യി ലോ​ക​ചാ​ന്പ്യ​ൻ​മാ​രും മു​ന്നേ​റി. ഒ​ടു​വി​ൽ 38-ാം മി​നി​റ്റി​ൽ സു​ന്ദ​ര​മാ​യ ഗോ​ളി​ലൂ​ടെ മെ​സി അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5′) കൗണ്ടർ അറ്റാക്കിലൂടെ രണ്ടാം ഗോളും നേടി മെസ്സി തന്റെ നേട്ടം വീണ്ടും ഉയർത്തി.പി​ന്നീ​ട് ഒ​രു ഫ്രീ ​കീ​ക്ക് കൂ​ടി മെ​സി​ക്ക് ല​ഭി​ച്ച​പ്പോ​ൾ ആ​ദ്യ മ​ത്സ​ര​ത്തി​ലെ പോ​ലെ ഹാ​ട്രി​ക്ക് പ്ര​തീ​ക്ഷി​ച്ചു ആ​രാ​ധ​ക​ർ. എ​ന്നാ​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. ഇ​തോ​ടെ മ​ത്സ​രം 2-0 ത്തി​ന് അ​വസാ​നി​ച്ചു.

മത്സരത്തിലെ ആ​ദ്യ ഗോ​ളോ​ടെ 17 ആ​ക്കി​യ മെ​സി , ഒ​രെ​ണ്ണം കൂ​ടി ചേ​ർ​ത്ത് ഗോ​ളു​ക​ളു​ടെ എ​ണ്ണം 18 ആ​ക്കി ഉ​യ​ർ​ത്തി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറി. മത്സരത്തിന് മുൻപ് ജർമൻ ഇതിഹാസ മുന്നേറ്റതാരം മിറോസ്ലാവ് ക്ലോസെയ്ക്ക് 16 ലോകകകപ്പ് ഗോളുകൾ എന്ന റെക്കോർഡിന് ഒപ്പമായിരുന്നു മെസ്സി ഉണ്ടായിരുന്നത്. മെസി ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു. ആറു ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരം കൂടിയാണ് മെസ്സി.
SUMMARY: Argentina beats Austria by two goals to reach knockout stage; Messi becomes World Cup’s top scorer

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടൻ പ്രകാശ്...

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി അപകടം: മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, രണ്ട്‌ പേരുടെ നില ഗുരുതരം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക്...

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ബെംഗളൂരു: രാജ്യത്ത് അനധികൃതമായി എത്തിയ ബംഗ്ലാദേശ് സ്വദേശികളായ 40 പേരെ മൈസൂരു...

കേരളത്തിലെ ഷിഗെല്ല വ്യാപനം; കര്‍ശന ജാഗ്രത വേണം-ആരോഗ്യ വിദഗ്ധർ

ബെംഗളൂരു: കേരളത്തില്‍ ഷിഗെല്ല വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍...

ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ബെംഗളൂരു: ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) സര്‍വീസ്...

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ബെംഗളൂരു: രാജ്യത്ത് അനധികൃതമായി എത്തിയ ബംഗ്ലാദേശ് സ്വദേശികളായ 40 പേരെ മൈസൂരു...

കേരളത്തിലെ ഷിഗെല്ല വ്യാപനം; കര്‍ശന ജാഗ്രത വേണം-ആരോഗ്യ വിദഗ്ധർ

ബെംഗളൂരു: കേരളത്തില്‍ ഷിഗെല്ല വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍...

ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ബെംഗളൂരു: ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) സര്‍വീസ്...

മഴ മുന്നറിയിപ്പ്; സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ...

ജാർഖണ്ഡിൽ ഭീതി പടർത്തി ഇടിമിന്നല്‍; 24 മണിക്കൂറിനുള്ളില്‍ 11 മരണം

ജാര്‍ഖണ്ഡ്: ജാർഖണ്ഡിൽ ഇടിമിന്നലിൽ 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. മൂന്ന്...

ഖത്തർ റാസ് ലഫാൻ ദുരന്തത്തിൽ മരിച്ചവരിൽ 12 ഇന്ത്യക്കാർ

ദോഹ: തിങ്കളാഴ്ച രാത്രി ഖത്തറിലെ റാസ് ലഫാൻ പ്രകൃതി വാതക പ്ലാന്റിലുണ്ടായ...

Related Articles

Popular Categories