മുംബൈയില്‍ ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടം: മരിച്ചതില്‍ ഒരാള്‍ മലയാളി

മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയില്‍ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തില്‍പെട്ട് മരിച്ച യുവതി മലയാളി. കോട്ടയത്ത് കുടുംബവേരുള്ള ബാന്ദ്ര നിവാസി റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് ബദ്‌ലാപുരില്‍ അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അങ്കത് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

നിർമ്മാണം പുരോഗമിക്കുന്ന മുംബൈ-ഡെല്‍ഹി എക്സ്പ്രസ് വേയില്‍ ബദ്ലാപൂരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കണ്‍വേർട്ടിബിള്‍ മോഡല്‍ കാർ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് രണ്ട് പേരും തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. അപകടം നടക്കുന്നതിന് മിനിറ്റുകള്‍ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ മണിക്കൂറില്‍ 251 കിലോമീറ്റർ വേഗമാണ് വാഹനത്തിന് കാണിക്കുന്നത്.

അമിതവേഗത്തിലായിരുന്ന കാർ ഡിവൈ‍ഡറിലിടിച്ച ശേഷം റോഡില്‍ പലതവണ മറിഞ്ഞെരുന്നെന്നും വാഹനം പൂർണമായി തകർന്ന നിലയിലാണെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ ബദ്ലാപൂരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം. മുംബൈ- വഡോദര ഹൈവേയില്‍ ടിറ്റ്‌വാല ഭാഗത്തു നിന്നു ബദ്‌ലാപുരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

സുഹൃത്തുക്കൾ ബദ്ലാപൂർ വെസ്റ്റില്‍ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷമാണ് ഇവർ അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറില്‍ റൈഡിനിറങ്ങിയത്. പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാൻ അനുമതിയില്ലാത്ത, നിർമ്മാണം നടക്കുന്ന എക്സ്പ്രസ് വേയുടെ ഭാഗത്താണ് ഇവർ വണ്ടിയോടിച്ചത്.

പത്ത് വരി പാതയായതിനാല്‍ കാർ പരമാവധി വേഗതയില്‍ ഓടിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. അതിവേഗത്തില്‍ പാഞ്ഞ കാർ റോഡിലെ സിമന്റ് ബാരിക്കേഡുകളോ ഡിവൈഡറോ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സെൻട്രല്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇന്നലെയായിരുന്നു റബേക്കയുടെ ജന്മദിനം. ബാന്ദ്ര വെസ്റ്റ് പാലി ഹില്‍ റോഡ് 21 ആബാർ അപ്പാർട്മെന്റ്സില്‍ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് മരണപ്പെട്ട റബേക്ക. സഹോദരി: റേച്ചല്‍. സംസ്കാരച്ചടങ്ങുകള്‍ ഇന്നു രാവിലെ 11ന് വസതിയിലും തുടർന്നു ദാദർ ഓർത്തഡോക്സ് പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം ശിവ്‌രി ക്രിസ്ത്യൻ സെമിത്തേരിയിലും നടത്തും.

SUMMARY: BMW crashes into divider in Mumbai: One of the dead is a Malayali

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അധ്യായം 38 📖 മാധ്യമ വിചാരം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ബാംഗ്ലൂരിലെ...

അതിരപ്പിള്ളിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേര്‍ക്ക് പരുക്ക്

അതിരപ്പിള്ളി: തുമ്പൂർമുഴിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തില്‍ നിന്ന്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് കോട്ടയത്തെ നാലുവയസുകാരിക്ക്

കോട്ടയം: കോട്ടയത്ത് നാല് വയസുകാരിക്ക്‌ ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ്...

മുംബൈയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വൻ തീപിടിത്തം; 2 വയസ്സുള്ള കുഞ്ഞും യുവതിയും മരിച്ചു

മുംബൈ: മുംബൈയിലെ വൈല്‍ പാർലെ (വെസ്റ്റ്) ബാപ്റ്റിസ്റ്റ റോഡിലുള്ള പന്ത്രണ്ടുനില കെട്ടിടത്തില്‍...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം...

ഓണപ്പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒന്നാംപാദവാർഷിക പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. എൽ പി...

ഗുരുവായൂരിൽ വിവാഹമേളം; 23ന് മാത്രം 377 വിവാഹങ്ങൾ, ഇത്തവണ 400 കടന്നേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങത്തിലെ ഞായറാഴ്ചകളിൽ വിവാഹത്തിരക്ക്. 23ന് 377 വിവാഹങ്ങൾ...

Related Articles

Popular Categories