ഉസ്ബെക്കിസ്ഥാനെ 5-0ന് തകർത്ത് പോർച്ചുഗൽ; ഇരട്ടഗോളുമായി തിളങ്ങി ക്രിസ്ത്യാനോ റൊണാൾഡോ

ഹൂസ്റ്റൺ: ഗ്രൂപ്പ് കെയിലെ നിർണ്ണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു പറങ്കിപ്പടയുടെ ഗോൾവർഷം. ഈ വിജയത്തോടെ ഗ്രൂപ്പ് കെ-യിൽ നാല് പോയിന്റോടെ പോർച്ചുഗൽ നോക്കൗട്ട് ഘട്ടത്തിലേക്ക് അടുത്തു. ഇരട്ട ഗോളോട് കൂടി തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കൂടിയാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഒപ്പം ലോകകപ്പിൽ ക്രിസ്റ്റ്യാനോയുടെ ആകെ ഗോൾനേട്ടം പത്തായി ഉയർന്നു

കളിയുടെ ആറാം മിനുട്ടിൽ സഹതാരം ക്യാൻസലോ നൽകിയ മികച്ച ക്രോസ്സ് വലയിലാക്കി വിമർശകരുടെ വായടപ്പിച്ച താരം 38ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ ലോകകപ്പിലെ തന്റെ പത്താം ഗോൾ നേടി. ഇതോടെ ആറു വ്യത്യസ്ത ലോകകപ്പുകളിൽ ഗോളടിച്ച താരവും പോർച്ചുഗലിന്റെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനുമായി റൊണാൾഡോ മാറി.റൊണാൾഡോയുടെ ഈ രണ്ടു ഗോളുകൾക്കിടയിൽ 17 ആം മിനുട്ടിൽ ന്യൂനോ മെൻഡസ് ഫ്രീ കിക്കിലൂടെ ടീമിന്റെ രണ്ടാം ഗോൾ നേടിയിരുന്നു.

രണ്ടാം പകുതിയിലും പറങ്കിപ്പട ഉസ്‌ബെക്കിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. സമ്മർദ്ദം ഫലം കണ്ടത് 60ആം മിനുട്ടിലാണ്. പ്രതിരോധതാരം നിമാറ്റോവിന്റെ സെൽഫ് ഗോളിലൂടെ ഉസ്ബെക് താരം പോർച്ചുഗലിന് നാലാം ഗോൾ ദാനം ചെയ്തു. ഒടുവിൽ 87ആം മിനുട്ടിൽ റാഫേൽ ലിയയോ പറങ്കിപ്പടയുടെ അഞ്ചാം ഗോൾ സ്വന്തമാക്കി. 29ാം മിനിറ്റില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം ജനീവിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഫൗള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കി.
SUMMARY: Portugal thrashes Uzbekistan 5-0; Cristiano Ronaldo scores twice

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories