മതനിരപേക്ഷത പറഞ്ഞവർ വർഗീയവാദികളാകുന്നു, മ​തം​ ​പ​റ​ഞ്ഞ​വ​ർ​ ​മ​ന്ത്രി​മാരും-വെള്ളാപ്പള്ളി 

ബെംഗളൂരു: മ​തം​ ​പ​റ​യു​ന്ന​വ​ർ​ ​മ​ന്ത്രി​മാ​രാ​വു​ക​യും,​ ​മ​തേ​ത​ര​ത്വം​ ​പ​റ​യു​ന്ന​വ​ർ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളാ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​സാ​മൂ​ഹ്യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​. ബെംഗളൂരുവില്‍ യോഗത്തിന്റെ നേതൃ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. തങ്ങള്‍ ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാനില്ല, ഭരണഘടനയും നിയമവും ഉറപ്പുനൽകുന്ന അവകാശങ്ങൾക്കു വേണ്ടിയാണു ​എ​സ്.​എ​ൻ.​ഡി.​പി​യുടെ പോരാട്ടമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോ​ഗ​വും​ ​താ​നും​ ​രാ​വും​ ​പ​ക​ലും​ ​വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത് ​യോ​ഗം​ ​അ​വ​ഗ​ണി​ക്കാ​നാ​കാ​ത്ത​ ​ശ​ക്തി​യാ​യ​തി​നാ​ലാ​ണ്.​ ​ഒ​രു​ ​കാ​ല​ത്ത് ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ​മി​ണ്ടാ​ൻ​ ​പോ​ലും​ ​ആ​ർ​ക്കും​ ​സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​രാ​ഷ്ട്രീ​യ​ ​ലാ​ഭ​ത്തി​നും​ ​സാ​മ്പ​ത്തി​ക​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കും​ ​വേ​ണ്ടി​യാ​ണ് ​ചി​ല​ർ​ ​യോ​ഗ​ത്തെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​യോ​ഗം​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ആ​ത്മാ​ഭി​മാ​ന​ത്തി​ന്റെ​ ​പോ​രാ​ട്ട​ ​പ്ര​സ്ഥാ​ന​മാ​ണ്.​ 4.5​ ​കോ​ടി​യു​ടെ​ ​ആ​സ്തി​യി​ൽ​ ​നി​ന്ന് 339​ ​കോ​ടി​യു​ടെ​ ​ആ​സ്തി​യി​ലേ​ക്ക് ​യോ​ഗം​ ​വ​ള​ർ​ന്ന​ത് ​മു​പ്പ​ത് ​വ​ർ​ഷ​ത്തെ​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മ​ത്തി​ന്റെ​ ​ഫ​ല​മാ​യാ​ണ്.​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വി​യ​ർ​പ്പി​ന്റെ​ ​വി​ല​യാ​ണി​ത്.​ ​ഈ​ ​വ​ള​ർ​ച്ച​ ​ക​ണ്ടാ​ണ് ​ചി​ല​ർ​ ​അ​സ്വ​സ്ഥ​രാ​കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.

യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസംഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എയെ ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. നേതൃയോഗത്തിലെ പ്രതിനിധി കൂടിയാണ് ഗോപകുമാർ.

ബെംഗളൂരു ആനന്ദറാവു സര്‍ക്കിളിലെ ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ത്രിദിന ക്യാമ്പിൽ കേരളത്തിനകത്തും പുറത്തുമുള്ള യോഗം കൗൺസിൽ അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വിവിധ യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങി 700 പേരാണ് പങ്കെടുക്കുന്നത്. സംഘടനയുടെ ഭാവിപ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, സാമൂഹികമുന്നേറ്റം ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടക്കും. പ്രധാനപ്പെട്ട തീരുമാനങ്ങളും കൈക്കൊള്ളും. ക്യാമ്പ് നാളെ സമാപിക്കും. എസ്എൻഡിപി ബെംഗളൂരു യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളിക്ക് നാളെ സ്വീകരണം നൽകും.
SUMMARY: Those who speak of secularism are communalists; those who speak of religion are also ministers – Vellappally

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

Related Articles

Popular Categories