സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം, കരാര്‍ ലംഘനമെന്ന് ഇറാന്‍

തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിനുനേരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാൻറെ മിസൈൽ, ഡ്രോൺ സംഭരണശാലകൾക്കും തീരദേശ റഡാർ കേന്ദ്രങ്ങൾക്കും നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഹോ​ർ​മു​സി​ൽ ക​പ്പ​ൽ ആ​ക്ര​മി​ച്ച​തി​നു തി​രി​ച്ച​ടി​യ​യാ​ണ് ഇ​റാ​ന്‍റെ ഡാ​ർ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം യു​എ​സ് സൈ​ന്യം ആ​ക്ര​മ​ണം അ​ഴി​ച്ച് വി​ട്ട​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ല​യേ​റി​യ ഭീ​മ​ൻ ച​ര​ക്കു ക​പ്പ​ലി​നു​നേ​രെ 4 ഡ്രോ​ണു​ക​ൾ ഇ​റാ​ൻ തൊ​ടു​ത്തു​വെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ആ​രോ​പി​ച്ചി​രു​ന്നു. ഇറാന്റെ നടപടിയെ വിഡ്ഢിത്തമെന്ന് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. മിസൈല്‍– ഡ്രോണ്‍ സംഭരണകേന്ദ്രവും തീരദേശ റഡാര്‍ കേന്ദ്രങ്ങളും തകര്‍ത്തെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു.

വെടിനിർത്തൽ കരാർ നിലനിൽക്കെ ഉണ്ടായ ഈ സംഭവം മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ അന്തരീക്ഷം വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഇറാനിലെ സിറിക് പ്രവിശ്യയിൽ തഹേറോയേ പിയറിന് സമീപം ശക്തമായ സ്ഫോടനം നടന്നതായി ഇറാനിയൻ സർക്കാർ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.ഒരു പ്രൊജക്ടൈൽ പതിച്ചാണ് സ്ഫോടനമുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ആക്രമണത്തിന് അതിവേഗം ശക്തമായ മറുപടി നല്‍കുമെന്നും യുഎസ് നടപടി  വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്നും ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസില്‍ ഇറാന്റെ നിയന്ത്രണത്തിലല്ലാത്ത സമാന്തര ജലപാതകളിലൂടെ കപ്പല്‍ ഗതാഗതം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

അതേസമയം ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഡ്രോ​ൺ ക​പ്പ​ലി​ൽ പ​തി​ക്കു​ക​യും ക​പ്പ​ലി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. സി​ങ്ക​പ്പൂ​ർ പ​താ​ക ഘ​ടി​പ്പി​ച്ച ച​ര​ക്കു​ക​പ്പ​ലി​നു നേ​രെ​യാ​ണ് ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഒ​മാ​ൻ തീ​ര​ത്തെ ദാ​ഹി​തി​നു തെ​ക്കു​കി​ഴ​ക്കാ​യാ​ണ് ക​പ്പ​ലി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും ക​പ്പ​ലി​നു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യെ​ന്നും യു​ണൈ​റ്റ‍​ഡ് കി​ങ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് (യു​കെ​എം​ടി​ഒ) അ​റി​യി​ച്ചു. ഇ​റാ​ൻ ന​ൽ​കി​യ റൂ​ട്ടി​ലൂ​ടെ അ​ല്ലാ​തെ പോ​യാ​ൽ ഇ​ൻ​ഷു​റ​ൻ​സോ സു​ര​ക്ഷാ ഗ്യാ​ര​ണ്ടി​യോ കി​ട്ടി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്. പി​ന്നാ​ലെ സു​ര​ക്ഷി​ത നാ​വി​ക ഇ​ട​നാ​ഴി ഇ​റാ​ൻ അ​ട​ച്ചു. ഇ​തോ​ടെ ഹോ​ര്‍​മു​സി​ല്‍ വീ​ണ്ടും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന സമാധാന ചർച്ചകൾക്കിടയിലാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി അനുമതിയില്ലാതെ കപ്പലുകൾ പ്രവേശിക്കരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കപ്പലുകൾ യാത്ര തുടരുകയാണ്.
SUMMARY: Setback to peace efforts; Iran says US attack on Iran is a violation of the agreement

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

ബെംഗളൂരുവില്‍ നിന്ന് കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ യുവാവിനെ കണ്ടെത്തി. താനൂര്‍ സ്വദേശിയായ...

കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ ന്യൂമാഹി പുന്നോലില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ 30 ഓളം...

മലയാളി ബാങ്ക് ജീവനക്കാരിയെ കർണാടകയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡി.കോളേജിനെതിരെ ചികിത്സാപ്പിഴവ് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ...

കർണാടകയിൽ ഗുട്ക, പുകയില കലർന്ന പാൻ മസാല ഉൽപന്നങ്ങൾക്ക് വിലക്ക്; നിരോധനം ഒരു വർഷത്തേക്ക്

ബെംഗളൂരു: പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് ഗുട്ക, പാൻ മസാല, പുകയില-നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ...

Related Articles

Popular Categories