മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കൊച്ചിയിലെ ഒരു അങ്കണവാടിയില്‍ മൂന്നര വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഭവത്തില്‍ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടികളിലേക്ക് അനധികൃതമായി ആളുകളെ പ്രവേശിപ്പിക്കുന്നതിന് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു. എളമക്കരയിലെ അങ്കണവാടിയിലാണ് കുട്ടിക്കെതിരെ അതിക്രമം നടന്നത്. അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പോലീസാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.

മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

SUMMARY: Three-and-a-half-year-old girl sexually assaulted; Minister Bindu Krishna says new norms will be formulated in Anganwadis

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരുവിലും മഴ ലഭിച്ചേക്കും

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു–മുംബൈ റൂട്ടിൽ; സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ മാസം...

തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. തിരുവല്ല നിരണത്താണ് സംഭവം. നിരണം...

കായികതാരങ്ങൾക്ക് അവസരം; സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌പോർട്‌സ് ക്വാട്ട വഴി...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട റാന്നി, നെല്ലിക്കാമൺ സ്വദേശിനി ഏലിയമ്മ വർഗീസ് (അമ്മിണി-81) ബെംഗളൂരുവില്‍...

സി.എന്‍.ജി വില കുതിച്ചുയരുന്നു

കൊച്ചി: പെട്രോള്‍, ഡീസല്‍ വില വർധനവില്‍നിന്ന് ആശ്വാസം തേടി സി.എൻ.ജിയെ ആശ്രയിച്ചവർക്ക്...

വനിതകൾക്ക് സൗജന്യ ബസ് യാത്ര: തമിഴ്നാട്ടിൽ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി...

ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി...

Related Articles

Popular Categories