ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ സര്‍വീസുകള്‍ നഷ്‌ടത്തിലെന്ന് സ്വകാര്യ ബസ് ഉടമകള്‍. സംസ്ഥാനത്ത് ബുധനാഴ്ച മുതൽ 500 ൽ പരം ബസുകൾ നിരത്തിലിറങ്ങില്ല. ജൂലൈ ഒന്ന് മുതൽ സർവിസ് നടത്താനാകില്ലെന്നു ചൂണ്ടിക്കാട്ടി ബസ് ഉടമകൾ ജി-ഫോം നൽകാനൊരുങ്ങുകയാണ്. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ടാക്സ് അടയ്ക്കുന്നത് ഒഴിവാക്കാൻ ജി–ഫോം നൽകി സർവിസ് നിർത്താനാണു തീരുമാനം. കഴിഞ്ഞ 15 ന് ശേഷം കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിലെ സ്വകാര്യ ബസുകൾക്ക് ഡീസലിനുള്ള വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.

സർവിസ് നടത്തിക്കൊണ്ടു പോകാനാകില്ലെന്നു വ്യക്തമായതോടെയാണ് കടുത്ത നടപടിയെന്നും ബസുടമകൾ പറയുന്നു. ഉൾപ്രദേശത്തേക്കുളള സർവിസുകളെയാണ് ഇതു കൂടുതലും ബാധിക്കുകയെന്നാണ് സൂചന. കേരളത്തിൽ 8,000 ത്തിനടുത്ത് സ്വകാര്യബസുകളും 4,000 ൽ താഴെ കെ.എസ്.ആർ.ടി.സി ബസുകളുമാണ് നിരത്തിലുള്ളത്. നിലവിൽ ഉൾപ്രദേശങ്ങളിലേക്ക് യാത്രാദുരിതമുണ്ട്. അതിനിടെയാണ് കുടുതൽ ബസുകൾ സർവിസ് നിർത്തുന്നത്. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി യാത്രാ സൗജന്യം വന്നതോടെ സ്വകാര്യബസുകളിലെ യാത്രികർ കൂട്ടത്തോടെ കൊഴിഞ്ഞുപോയെന്നാണ് സ്വകാര്യബസുകളുടെ പരാതി.

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ സെക്രട്ടേറിയറ്റ് നടയിൽ ജൂലൈ 20 മുതൽ 25 വരെ റിലേ ധർണ നടത്താൻ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ സെൻട്രൽ കമ്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ തോമസിന്റെയും ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നന്റെയും നേതൃത്വത്തിൽ ബസുടമ സംഘടനകളും സി.ഐ.ടി.യു, ബി.എം.എസ് മുതലായ തൊഴിലാളി യൂനിയൻ സംഘടനകളുമായി ഇന്ന് തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. സർവിസ് പൂർണമായി നിർത്തുന്നതുൾപ്പെടെയുള്ള സമരപ്രഖ്യാപനമുണ്ടായേക്കുമെന്നും സൂചനയുണ്ട്.

SUMMARY: Priyadarshini project; Around 500 private buses have been issued G-forms, services will be stopped from tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ്...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ

ബെംഗളൂരു: മലയാളം മിഷൻ ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരം നാളെ...

Related Articles

Popular Categories