ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ; എതിരാളി ബ്രസീല്‍

ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ ക്വാർട്ടറിലേക്ക്. ഐവറി കോസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം.  അന്‍റോണിയോ നുസ (39ാം മിനിറ്റ്), സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് (86) എന്നിവരാണ് നോർവേക്കുവേണ്ടി ഗോള്‍ നേടിയത്. പകരക്കാരൻ അമദ് ദിയാലോ (74) ഐവറി കോസ്റ്റിനായി ഒരു ഗോൾ മടക്കി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോർവെ കളിമെനഞ്ഞത്. ഗോളെന്നുറപ്പിച്ച ഐവറി കോസ്റ്റിന്റെ നിരവധി അവസരങ്ങളാണ് നോർവെ പ്രതിരോധം ഇല്ലാതെയാക്കിയത്.

മത്സരത്തിന്‍റെ 39ാം മിനിറ്റിൽ അന്‍റോണിയോ നുസ ഒരു ലോങ് റേഞ്ചർ ഗോളിലൂടെയാണ് നോർവയെ മുന്നിലെത്തിച്ചത്. ലീഡ് നേടിയതിനു തൊട്ടു പിന്നാലെ നോർവെ ആക്രമണം കടുപ്പിച്ചു. തുടരെ തുടരെ രണ്ടു ഗോൾ ശ്രമങ്ങളാണ് ഐവറി കോസ്റ്റ് പ്രതിരോധിച്ചത്. എർലിങ് ഹാലണ്ട് ഉൾപ്പെടെയുള്ള നോർവീജിയൻ താരങ്ങൾ ഐവറി കോസ്റ്റ് പ്രതിരോധത്തിന് കനത്ത വെല്ലുവളി ഉയർത്തി.

74ാം മിനിറ്റിൽ അമദ് ദിയാലോ ഐവറി കോസ്റ്റിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഹാലണ്ടിലൂടെ നോർവെ വീണ്ടും ലീഡെടുത്തു. പാട്രിക് ബെർഗാണ് ഗോളിന് വഴിയൊരുക്കിയത്. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഐവറി കോസ്റ്റ് നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഒടുവിൽ 2-1 എന്ന് സ്കോറിന് നോർവേ പ്രീ-ക്വാർട്ടറിലേക്ക്.

ജൂലൈ അഞ്ചിന് നടക്കുന്ന പ്രീ-ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടുന്നത്.
SUMMARY: Norway defeats Ivory Coast to advance to pre-quarters; opponent will be Brazil

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു പോലീസിനെ 5 കമ്മീഷണറേറ്റുകളായി വിഭജിക്കും

ബെംഗളൂരു: നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചയും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് ബെംഗളൂരു സിറ്റി...

രണ്ടു പേരുടെ ജീവനെടുത്ത ബിഡദിയിലെ കേരള ആർ.ടി.സി. ബസ് അപകടം: ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ്...

ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയിൻ കൂടി

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍...

അധ്യായം 39 📖 പ്രവാസ വാസം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1993ൽ...

ചാമരാജനഗർ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിലെ ദട്ടി വനമേഖലയിൽ വനപാലകരുടെ വെടിവെപ്പിൽ മൂന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ബെംഗളൂ​രു: ബെംഗ​ളൂ​രുവില്‍ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി....

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

Related Articles

Popular Categories