അധ്യായം 39 📖 പ്രവാസ വാസം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

1993ൽ ബൊമ്മനഹള്ളിയിൽ കരാട്ടെ ക്ലാസ് ആരംഭിച്ചതു മുതൽ അവിടെയുള്ള മലയാളികളുമായും മലയാളി സംഘടനകളുമായും ഞാൻ നല്ല അടുപ്പത്തിലാണ്. ബൊമ്മനഹള്ളി കേരള സമാജം, കൈരളി വെൽഫെയർ അസോസിയേഷൻ, ഹെബ്ബഗോഡി ഫ്രണ്ട്സ് അസോസിയേഷൻ, കർണാടക മലയാളി വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ രക്ഷാധികാരിയായിരുന്നു ഞാൻ. ബാംഗ്ലൂരിൽനിന്ന് ഏകദേശം 40 കിലോ മീറ്റർ അകലെ തമിഴ്‌നാട്ടിൽപെട്ട ഹൊസൂരിലെ കൈരളി സമാജ ത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളിയായിരുന്നു. ഈ സമാജത്തിൻ്റെ ആഭിമുഖ്യത്തിലുള്ള പൊതുപരിപാടികളിൽ എന്നെ ക്ഷണിക്കാറുണ്ട്. എൻ്റെ അടുത്ത സുഹൃത്തായ ഹൊസൂരിലെ എംഎൽഎ ഗോപിനാഥ് മലയാളികൾക്കു നല്ലൊരു സഹായിയാണ്.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് 1991 ഡിസംബറിൽ ബാംഗ്ലൂരിൽ കലാപം നടന്നിരുന്നു. ബാംഗ്ലൂർ ദൂരദർശനിൽ ഉറുദു വാർത്താ സംപ്രേഷണം ആരംഭിച്ചതാണു സാമൂദായിക അസ്വസ്ഥതയ്ക്കു വഴിതെളിച്ചത്. കേന്ദ്ര സർക്കാർ നിയമിച്ച ട്രിബ്യൂണലിന്റെ ഉത്തരവുകൾക്കെതിരെ സംഘടിപ്പിച്ച പ്രകടനങ്ങളാണ് ആക്രമത്തിൽ കലാശിച്ചത്. കർണാടക സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 16 പേരാണു പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. പിന്നീട് 1994ൽ നടന്ന ഉറുദു ഗലാട്ടയിൽ (കലാപം) 25 പേർ മരണപ്പെട്ടു. അനവധി ആളുകൾക്കു പരിക്കേറ്റു.

കലാശിപാളയത്തു നടന്ന പോലീസ് വെടിവെയ്പ്പിൽ കണ്ണൂർ ചക്കരക്കൽ മൗവഞ്ചേരിക്കടുത്ത അനസ് എന്ന 18കാരനും കൊല്ലപ്പെട്ടിരുന്നു. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന അനസ് അക്രമംകണ്ടു തിരിഞ്ഞോടുമ്പോഴാണു വെടിയേറ്റു വീണത്. മലയാളികളുടേതടക്കം നൂറുകണക്കിനു വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിലൂടെ കോടിക്കണക്കിനു രൂപയുടെ നാശനഷ്‌ടങ്ങളാണു സംഭവിച്ചത്.

സിപിഎംകാരായ സംഘടനാ പ്രവർത്തകരുടെ പക്ഷ പാതപരമായ നടപടികൾ മലയാളി വ്യാപാരികളെ ഏറെ ബുദ്ധി മുട്ടിച്ചിരുന്നു. സംഘടനകൾ നൽകിയ ലിസ്റ്റിലുള്ള വ്യാപാരികൾക്കു മാത്രമേ കർണാടക സർക്കാർ നഷ്‌ടപരിഹാരം അനുവദിച്ചിരുന്നുള്ളൂ. അർഹരായ പലരെയും കോൺഗ്രസുകാർ എന്ന കാരണത്താൽ ഇവർ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല. ഇങ്ങനെ അവഗണിക്കപ്പെട്ട കോൺഗ്രസുകാരായ വ്യാപാരികൾക്കും മറ്റു പാർട്ടിക്കാരായ മലയാളി വ്യാപാരികൾക്കും സഹായധനം വാങ്ങിക്കൊടുക്കാൻ ഞാൻ സജീവമായി ഇടപെട്ടിരുന്നു. ഒരു പരിധിവരെ ഇവരെ സഹായിക്കാൻ എനിക്കു സാധിച്ചു. ബാംഗ്ലൂർ മലയാളികൾ മുഴുവൻ ഇടതുപക്ഷക്കാരാണ് എന്നായിരുന്നു കർണാടക രാഷ്ട്രീയ നേതൃത്വത്തിന്റെ ധാരണ. കാക്കയെന്നും നായരെന്നുമാണു മലയാളികളെ കന്നഡിഗർ അഭിസംബോധന ചെയ്തിരുന്നത്.

സംഘടനാ നേതാക്കളുടെ പക്ഷപാതപരമായ ഇടപെടലുകൾ അവസാനിപ്പിക്കാൻ വേണ്ടിയാണു ചെറുപ്പറമ്പിലെ കക്കോട്ടു ഗോവിന്ദൻ, കുന്നോത്തുപറമ്പിലെ സുകുമാരൻ, ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രിയദർശിനി വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചത്. ഇവർ കേരള മുഖ്യമന്ത്രി കെ കരുണാകരന്റെ സഹായം തേടി. അദ്ദേഹം കർണാടക മുഖ്യമന്ത്രി വീരപ്പ മൊയിലിയുമായി ബന്ധപ്പെട്ട് അർഹരായ മറ്റുള്ളവർക്കും സാമ്പത്തിക സഹായം നേടിക്കൊടുത്തു. പ്രിയദർശിനി വെൽഫെയർ അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായിരുന്നു.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അംഗത്വം ചേർക്കുന്നതിനായി 1995ൽ കെ സുധാകരൻ എംഎൽഎ, മമ്പറം ദിവാകരൻ, കെ രാജരത്നം എന്നിവർ ബാംഗ്ലൂരിൽ വന്നിരുന്നു. തലശ്ശേരിയിൽ രണ്ടു സഹകരണ ആശുപത്രികളുണ്ട്. മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കോൺഗസിന്റേതാണ്. മമ്പറം ദിവാകരനായിരുന്നു കാൽ നൂറ്റാണ്ടോളം ഇതിന്റെ സാരഥി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മമ്പറത്ത് ഒരു ഹൈസ്‌കൂളും പ്രവർത്തിക്കുന്നു. ഇ നാരായണന്റെയും കോടിയേരി ബാലകൃഷ്‌ണൻ്റെയും നേതൃത്വത്തിൽ 1987ൽ സ്ഥാപിതമായ തലശ്ശേരി സഹകരണ ആശുപത്രി സിപിഎമ്മിൻ്റേതാണ്. അക്രമത്തിൽ പരുക്കേൽക്കുന്നവരെ ആശുപത്രിയുടെ രാഷ്ട്രീയം നോക്കിയാണു പ്രവേശിപ്പിക്കുക. പാർട്ടി ഗ്രാമങ്ങളിലെ പോലെ തന്നെ ചികിത്സയിലും തൊട്ടുകൂടായ്‌മ പ്രകടമാണ്.

കെ സുധാകരൻ എംഎൽഎയുടെ പരിപാടി വിജയപ്രദമാക്കാൻ പ്രിയദർശിനി മലയാളികളായ കോൺഗ്രസുകാരുടെ യോഗം വിളിച്ചിരുന്നു. എം കെ സോമൻ, പി ദിവാകരൻ, കക്കോട്ടുമ്മൽ ഗോവിന്ദൻ, സുകുമാരൻ, ബാബു എന്നിവർ ഈ പരിപാടി വിജയിപ്പിക്കാൻ ഏറെ സഹായിച്ചു. 500 ൽപ്പരം കോൺഗ്രസുകാർ പങ്കെടുത്ത ഈ യോഗത്തിൽവെച്ചു നിരവധി ആളുകൾ ആശുപ ത്രിയുടെ അംഗത്വം സ്വീകരിച്ചു.

ഈ യോഗത്തിൽ വെച്ചു നാട്ടിൽനിന്നു വരുന്ന പിരിവുകാരുടെ ശല്യത്തെപറ്റി കെ സുധാകരൻ എംഎൽഎയോടു വ്യാപാരികൾ പരാതിപ്പെട്ടിരുന്നു. കോൺഗ്രസിൻ്റെ പേരിലെടുക്കുന്ന പിരിവുകൾ ഡിസിസി അറിഞ്ഞുകൊണ്ടായിരിക്കണം എന്ന വ്യാപാരികളുടെ നിർദേശം പൊതുവേദിയിൽ കെ സുധാകരൻ അംഗീകരിച്ചു. പിന്നീടു ഡിസിസിയുടെ കത്തുമായി വരുന്നവരോടു മാത്രമേ കോൺഗ്രസുകാരായ വ്യാപാരികൾ സഹകരിച്ചിരുന്നുള്ളൂ.

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ടി ജോണിന് ഇതോടൊപ്പം സ്വീകരണവും ഒരുക്കിയിരുന്നു. കുടകിൽനിന്ന് എംഎൽസിയായി തിരഞ്ഞെടുക്കപ്പെട്ട ടി ജോണിനു കിട്ടിയ ആദ്യ സ്വീകരണമായിരുന്നു ഇത്. ഈ അവസരത്തിലാണു കണ്ണൂരിലെ രാജരത്നവുമായി ഞാൻ പരിചയത്തിലാവുന്നത്. അദ്ദേഹം മുൻ മുഖ്യമന്ത്രി ആർ ഗുണ്ടു റാവുവിന്റെ അടുത്ത സുഹൃത്തായിരുന്നു 1960കളിൽ കണ്ണൂരിൽ നിന്നു വിരാജ്‌പേട്ടയിലേക്കു സർവീസ് നടത്തിയിരുന്ന പൂത്തട്ട ബസ് രാജരത്നത്തിൻ്റേതായിരുന്നു. അന്നുമുതൽ തുടങ്ങിയതാണു രാജരത്നവും ആർ ഗുണ്ടുറാവുവുമായിട്ടുള്ള സൗഹൃദം.

രാജരത്നത്തിന്റ നിർദേശപ്രകാരം പുത്തട്ട തറവാടിന്റെ വംശാവലി ഞാൻ തയ്യറാക്കി. കിട്ടിയ രേഖകൾ പ്രകാരം പതിനൊന്നാം തലമുറയാണു ഇവരുടേത്. വംശാവലി തയ്യാറാക്കിയതിന് 2005 ഡിസംബർ 24നു കണ്ണുരിലെ പൂത്തട്ടകാവിൽ വെച്ച് എന്നെ ആദരിച്ചിരുന്നു. എല്ലാ വർഷവും ഡിസംബർ അവസാനമാണ് വയനാട്ട് കുലവൻ തെയ്യം കൊണ്ടാടുക. കേരളാ സ്പോർട്സ് കൗൺസിലിൻ്റെ ഡയറക്‌ടറായിരുന്നു രാജരത്നം. അദ്ദേഹത്തിന്റെ ബന്ധുവാണു ഗോകുലം ചിട്ടിഫണ്ടിൻ്റെ ബാംഗ്ലൂൽ റീജണൽ മാനേജർ ഉല്ലാസ്. ഞാൻ ലിഡ്‌ക്കറിൽ ഡയറക്ടറായിരുന്നപ്പോൾ ഗോകുലത്തിൻ്റെ പല പരിപാടികൾക്കും ഉല്ലാസ് എന്നെ അതിഥിയാക്കി. ഈ അവസരത്തിലാണു ഗോകുലം ഗോപാലനെ പരിചയപ്പെട്ടത്. ശ്രീ നാരായണ സമിതിയുടെയും എൻഎൻഡിപി യുടെയും പ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

കണ്ണൂരിന്റെ സർക്കസ് പെരുമ ലോകം മുഴുവൻ എത്തിച്ച ജെമിനി ശങ്കരൻ എന്ന എം വി ശങ്കറിനെ എനിക്കു പരിചയപ്പെടുത്തിയതും രാജരത്നമാണ്. എം വി ശങ്കറിൻ്റെ മകൻ അശോകന്റെ കല്യാണ സമയത്താണു ഞങ്ങൾ അടുത്തു ഇടപഴകിയത്. ബാംഗ്ലൂരിലെ എസ്‌പിആർ സ്ഥാപനങ്ങളുടെ ഉടമ തിമ്മഗൗഡയുടെ മകളാണ് അശോകന്റെ ഭാര്യ. ജംബോ സർക്കസിന്റെ ഇപ്പോഴത്തെ സാരഥി അശോകനാണ്. ബാംഗ്ലൂരിലെ സംഘാടകൻ തലശ്ശേരി സ്വദേശി പ്രേംനാഥാണ്. 1981ൽ ബാംഗ്ലൂരിൽ വീനസ് സർക്കസ് പ്രദർശനം നടക്കുമ്പോൾ ഉണ്ടായ തീപിടിത്തത്തിൽ സ്കൂൾ കുട്ടികളടക്കം നൂറോളം പേരാണു വെന്തുമരിച്ചത്. ഇതോടെ കർണാടകത്തിൽ വർഷങ്ങളോളം സർക്കസ് നിരോധിച്ചിരുന്നു. 2000ലാണു സർക്കസ് പ്രദർശനം പുനരാരംഭിച്ചത്.

2012ൽ നെഞ്ചിൻ്റെ ഇടതുഭാഗത്ത് ക്യാൻസർ തിരച്ചറിഞ്ഞ രാജരത്നം ചികിത്സയ്ക്കു വിധേയനാകാൻ തയ്യാറായിരുന്നില്ല. രോഗത്തിന്റെ ഗൗരവം മകൻ റജി അറിയിച്ചത് അനുസരിച്ച് ഞാൻ പൂത്തട്ട വീട്ടിൽപോയി രാജരത്നത്തെ കണ്ടു സംസാരിച്ചിരുന്നു. ഏറെ നേരത്തെ നിർബന്ധത്തിനുശേഷം പിറ്റേ ആഴ്ച വെല്ലൂരിലെ ഹോസ്‌പിറ്റലിൽ പോകാമെന്ന് അദ്ദേഹം ഞങ്ങളോടു സമ്മതിച്ചിരുന്നു. അതിന്റെ മൂന്നാം ദിവസം, ഇന്ത്യ മുഴുവൻ സുഹൃത്തുക്കളുള്ള ആ ജ്യേഷ്ഠസഹോദരൻ നഷ്ടപ്പെട്ടു. 2012 ഏപ്രിൽ 26നു 67-ാം വയസ്സിൽ രാജരത്നം നിര്യാതനായി.

പ്രിയദർശിനി സംഘടിപ്പിച്ച യോഗത്തിൻ്റെ വിജയമാണ് മലയാളികളായ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ‘സ്വരാജ്’ എന്ന സംഘടനയുടെ പിറവിക്കു കാരണം. മലയാളികളായ കോൺഗ്രസുകാർക്കു പരസ്‌പരം ബന്ധപ്പെടാൻ വേണ്ടി രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണു സ്വരാജ് രൂപീകരിച്ചത്. ഐവാൻ നിഗ്ലി പ്രസിഡണ്ടും എം കെ സോമൻ, കക്കോട്ട് ഗോവിന്ദൻ എന്നിവർ വൈസ് പ്രസിഡണ്ടുമാരും രമ്യാ രാഘവൻ ട്രഷററുമായിരുന്ന സ്വരാജിൻ്റെ സ്ഥാപക ജനറൽ സെക്രട്ടറി ഞാനാണ്. കെ ആർ പുരത്തെ പി ദിവാകരൻ, എസ് കെ നായർ, ഷാജു, മത്തിക്കരയിലെ ജേക്കബ്, ചന്ദ്രഭാനു, മാരുതി സേവാനഗറിലെ ജോസഫ്, ഗിരിനഗറിലെ പവിത്രൻ, ഇന്ദിരാ നഗറിലുള്ള സുകുമാരൻ, ഷോബിൻ ഷാജി എന്നിവരും സ്വരാജിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ബാംഗ്ലൂർ മലയാളികൾക്കിടയിൽ സിപിഎമ്മിന്റെ പ്രമാണിത്തം അവസാനിപ്പിക്കാൻ സ്വരാജിൻ്റെ നേതൃത്വത്തിൽ ക്രിയാത്മക പ്രവർത്തനങ്ങൾ നടന്നിരുന്നു. മലയാളികളായ കോൺഗ്രസ് വ്യാപാരികളെ സ്വരാജിൻ്റെ ഭാഗമാക്കാൻ സോമനും ഞാനും ആഴ്ചകളോളം ബാംഗ്ലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിരുന്നു. ബേക്കറി, അനാദിക്കട, ചായക്കട, പച്ചക്കറിക്കട, ഉന്തുവണ്ടി, സൈക്കിളിലെ ചായവിൽപ്പന എന്നിവ നടത്തുന്ന നൂറുകണക്കിന് ആൾക്കാരുടെ ജീവിതാവസ്ഥ നേരിട്ടു മനസ്സിലാക്കാൻ കഴിഞ്ഞു.

കേരള പ്രവാസകാര്യ മന്ത്രിയായിരുന്ന എം എം ഹസ്സനു സ്വരാജിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂരിൽ സ്വീകരണം നൽകിയിരുന്നു. മകളെ ട്രെയിനിങ്ങിനു ചേർക്കാൻ കുടുംബ സമേതമാണ് അദ്ദേഹം എത്തിയത്. ഇന്ത്യയിലെ പ്രവാസികളുടെ സംഗമം ബാംഗ്ലൂരിൽ നടത്തുമെന്നു സ്വീകരണ യോഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചത് ആഹ്ലാദത്തോടെയാണു സദസ്സ് സ്വീകരിച്ചത്. പിന്നീട് അദ്ദേഹവും സെക്രട്ടറി റജി തോമസ് ഐഎഎസും ബാംഗ്ലൂരിൽ വന്നു പ്രവാസി സംഗമത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. ജെ അലക്സാണ്ടർ ഐഎഎസ് ചെയർമാനും വി കെ ജോണി കൺവീനറും എ വി ബാലകൃഷ്‌ണൻ സെക്രട്ടറിയുമായുള്ള സ്വാഗത സംഘമാണു രൂപീകൃതമായത്. ഐവാനെയും എന്നെയും കൺവീനർമാരായും എം കെ സോമനെ സെക്രട്ടറിയായും പ്രവാസി സംഗമ സംഘാടക സമിതിയിലേക്കു മന്ത്രി എം എം ഹസ്സൻ നോമിനേറ്റ് ചെയ്തു‌. ജെ അലക്സാണ്ടറുടെ എംഎൽഎ ഓഫീസായിരുന്നു സ്വാഗതസംഘം ഓഫീസ്. കേരള മന്ത്രിമാരായ കെ സുധാകരൻ, ബാബു ദിവാകരൻ, ഏഷ്യാനെറ്റിലെ ശ്രീകണ്ഠൻ നായർ തുടങ്ങി കേരളത്തിലെ നിരവധി പ്രശ സ്‌തർ ഈ ഓഫീസ് സന്ദർശിച്ചിരുന്നു.

മഹാദേവനായിരുന്നു സാമ്പത്തിക ചുമതല. പ്രവാസി സംഗമത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണു പരിപാടി നിർത്തിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രവാസി സംഗമത്തിനിടയിൽ ആന്ത്രാക്‌സ് വിതരണം ചെയ്യുമെന്ന ഇ-മെയിൽ ഭീഷണി വന്നതിനാലാണു പരിപാടി ഉപേക്ഷിച്ചത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇന്ത്യൻ പ്രവാസി ചരിത്രത്തിൽ മഹത്തായ മുന്നേറ്റമാകുമായിരുന്നു ഈ സംഗമം. ആന്ത്രാക്സ് വിതരണം ചെയ്യുമെന്ന ഇ-മെയിൽ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ ജെ അലക്സാണ്ടർ ഐഎഎസ് സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി. ആഡുഗോഡി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്‌ടർ രമേഷ് ബാബുവിനായിരുന്നു അന്വേഷണച്ചുമതല. എന്നാൽ വ്യക്തമായ തെളിവില്ലെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ഈ കമ്മറ്റിയിൽപ്പെട്ടവരാണു കൈരളി ടിവി ബാംഗ്ലൂരിൽ ‘പേജെൻട്രി’ എന്ന പേരിൽ 2002 ഡിസംബർ 3നു നടത്തിയ മെഗാ ഷോ വിജയിപ്പിച്ചത്. ജെ അലക്‌സാണ്ടർ ഐഎഎസ് ചെയർമാനും ആർ വി ആചാരി ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു. മുഖ്യമന്ത്രി എസ് എം കൃഷ്‌ണ മുഖ്യാതിഥിയായിരുന്ന ഈ പരിപാടിയിൽ വൻ ജനസഞ്ചയമാണു പങ്കെടുത്തത്. ഈ അവസരത്തിലാണു കൈരളി ചാനലിലെ അശ്വമേധം പ്രദീപ്, ബാബു ഭരദ്വാജ്, സിംഫണി കൃഷ്ണ‌കുമാർ, സിനിമാനടൻ മുരളി എന്നിവരുമായി ഞാൻ പരിചയത്തിലായത്.

2002 ഡിസംബർ 4നാണു ഡോക്‌ടർ പി പി സുന്ദരം അന്തരിച്ചത്. കേരള സമാജത്തിലും മലയാളികളുടെ പൊതുവേദികളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 1974ലാണ് അദ്ദേഹം ഇന്ദിരാ നഗറിലെ അമർജ്യോതി ഹോസ്‌പിറ്റൽ സ്ഥാപിച്ചത്. എം പി വീരേന്ദ്രകുമാറിൻ്റെ ബന്ധുവായ ഡോക്‌ടർ സുന്ദരവുമായി 1993 മുതൽ എനിക്കു നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ മകന്റെ കല്യാണ ദിവസമാണു പ്രശസ്‌ത നടൻ തിലകൻ മുതലായ മലയാളത്തിലെ സിനിമാ പ്രവർത്തകരെ പരിചയപ്പെട്ടത്. തിലകനും പ്രൊഫസർ രാമസ്വാമിയും കഥകളും പാട്ടുമായി ആഘോഷമാക്കിയ രാത്രിയായിരുന്നു അത്. 2012 സെപ്റ്റംബർ 24ന് 77-ാം വയസ്സിലാണു മഹാനടൻ തിലകൻ മരണപ്പെട്ടത്.

ബാംഗ്ലൂർ മലയാളികളുടെ കാരണവരായിരുന്നു പത്മഭൂഷൺ ജേതാവ് പ്രൊഫസർ എൻ എസ് രാമസ്വാമി. പ്രകൃതിസ്നേഹിയായ അദ്ദേഹത്തിൻ്റെ കാർട്ട്മാൻ എന്ന സംഘടന തികച്ചും വ്യത്യസ്തമാണ്. നാൽക്കാലികളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഈ സംഘടന പ്രവർത്തിച്ചത്. അലഞ്ഞു നടക്കുന്ന മൃഗങ്ങളെ പോറ്റി വളർത്തിയ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ സ്ഥാപകരിൽ ഒരാളാണ്. 2012 സെപ്റ്റംബർ 17ന് 86-ാം വയസ്സിലാണു പ്രൊഫസർ രാമസ്വാമി മരണപ്പെട്ടത്.

മുംബൈയിലെ ടി കെ നായർ, സുകുമാരൻ, സി പി രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 2004ൽ ബാംഗ്ലൂർ മലയാളി ഡയറക്ട‌റി പ്രസിദ്ധീകരിച്ചിരുന്നു. നിരവധി ആളുകളിൽ നിന്നു പരസ്യത്തിനും മറ്റുമായി ലക്ഷക്കണക്കിനു രൂപ കരസ്ഥമാക്കി ഒരു ഡിജിറ്റൽ കോപ്പി മാത്രം ഇറക്കി മലയാളികളെ പറ്റിച്ച ഒരു സംരംഭമായിരുന്നു ഇത്. കോൺഫിഡൻ്റ് ഗ്രൂപ്പാണ് ഇതിന്റെ പരിപാടി സ്പോൺസർ ചെയ്തത്.

എക്സ് സർവീസുകാരുടെ കുട്ടായ്‌മയാണ് എസ്മ. പ്രധാന സംഘാടകനായ പി ജി കെ നായരാണ് എസ്‌മയുമായി എന്നെ ബന്ധപ്പെടുത്തിയത്. ഇവരുടെ എല്ലാ പരിപാടികളിലും വിശിഷ്ടാതിഥിയായി എന്നെ ക്ഷണിക്കാറുണ്ട്. എം എസ് പാളയത്തു കോർപ്പറേഷനിൽനിന്നു കരസ്ഥമാക്കിയ സ്ഥലത്ത് ഇവർക്ക് ഒരു പാർക്ക് ഉണ്ട്. കൃഷ്ണ ബെരഗൗഡ എംഎൽഎ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ ഞാനും സംബന്ധിച്ചിരുന്നു.

ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ, യുനൈറ്റഡ് നേഴ്സസ് അസോസിയേഷൻ എന്നീ സംഘടനകൾ നേഴ്സ‌ിങ്ങ് മേഖലയിൽ സജീവമാണ്. രഞ്ജിത്തും അംജിത്ത് തങ്കപ്പനുമാണ് ഈ സംഘടനകളുടെ സാരഥികൾ. ആയിരക്കണക്കിനു മലയാളി നേഴ്സു‌മാർ ബാംഗ്ലൂരിൽ മാത്രം സേവനം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന ഒരു വിഭാഗമാണു നേഴ്‌സുമാർ. അമിത ജോലിയും തുച്ഛമായ ശമ്പളവും ബോണ്ട് സിസ്‌റ്റവുമാണ് നേഴ്സു മാരുടെ ജീവിതം ദുരിത പൂർണമാക്കുന്നത്. ഇവരുടെ പല പരിപാടി കളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. ജോലി സംബന്ധമായ പ്രശ്നങ്ങളിൽ ഇടപെടാനും സഹായിക്കാനും എനിക്കു കഴിഞ്ഞിട്ടുണ്ട്. നേഴ്സു‌മാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ ഗവൺമെൻ്റ് മുൻകൈയെടുക്കേണ്ടത് അത്യാവശ്യമാണ്.

🟥

അടുത്ത അധ്യായം ▶ ക്ഷേത്രായനം

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയിൻ കൂടി

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍...

ചാമരാജനഗർ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിലെ ദട്ടി വനമേഖലയിൽ വനപാലകരുടെ വെടിവെപ്പിൽ മൂന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ബെംഗളൂ​രു: ബെംഗ​ളൂ​രുവില്‍ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി....

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയിൻ കൂടി

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍...

ചാമരാജനഗർ വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: കാവേരി വന്യജീവി സങ്കേതത്തിലെ ദട്ടി വനമേഖലയിൽ വനപാലകരുടെ വെടിവെപ്പിൽ മൂന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ബെംഗളൂ​രു: ബെംഗ​ളൂ​രുവില്‍ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി....

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

Related Articles

Popular Categories