ശ്രീശാന്തിന്റെ വിലക്ക് കെസിഎ പിൻവലിച്ചു

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) പിൻവലിച്ചു. താരത്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്കാണ് ഇപ്പോള്‍ ഔദ്യോഗികമായി നീക്കിയിരിക്കുന്നത്. കെസിഎ ഭാരവാഹികള്‍ക്കെതിരെ ഉന്നയിച്ച വിമർശനങ്ങളില്‍ ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച്‌ മാപ്പപേക്ഷ നല്‍കിയതിനെത്തുടർന്നാണ് നടപടി.

കേരള ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ ഈ നിർണായക തീരുമാനം വന്നിരിക്കുന്നത്.
കഴിഞ്ഞ കെസിഎല്‍ സീസണ്‍ മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്നു ദൃശ്യ-സമൂഹ മാധ്യമങ്ങളിലൂടെ അസോസിയേഷന് അപകീർത്തി വരുത്തുന്ന രീതിയില്‍ സംസാരിച്ചതിന് ശ്രീശാന്തിന് കെസിഎ വിലക്കേർപ്പെടുത്തിയത്.

സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെസിഎ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് അസോസിയേഷന് മുന്നില്‍ ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിക്കാൻ ശ്രീശാന്ത് തയ്യാറായത്.

SUMMARY: KCA lifts Sreesanth’s ban

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിറാം കൊലപാതകം; അഭിറാമിന്റെ ബെല്‍റ്റും മൊബൈലും വസ്ത്രവും ഉള്‍പ്പെടെയുള്ളവ കണ്ടെത്തി

തിരുവനന്തപുരം: പാങ്ങപ്പാറ അഭിറാം വധക്കേസില്‍ നിർണായ തെളിവുകള്‍ കണ്ടെത്തി പോലീസ്. അഭിറാമിന്റെ...

വി. കുഞ്ഞികൃഷ്ണൻ്റെ പ്രസംഗം സിപിഐഎമ്മുകാര്‍ തടസപ്പെടുത്തി

കണ്ണൂർ: പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയതായി...

കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ കമാൻഡര്‍ ലത്തീഫ് ഭട്ടിനെ വധിച്ചു

ശ്രീനഗര്‍: കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു....

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍...

കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി...

15 വർഷത്തെ കാത്തിരിപ്പിന് വിരാമം; ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജക്കൂർ റെയിൽവേ മേൽപ്പാലം ഇന്ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി...

റഷ്യന്‍ സൈനിക ചരക്കുവിമാനം സൈബീരിയയില്‍ തകര്‍ന്നുവീണു; 19 പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യന്‍ സൈനിക ചരക്കു വിമാനം തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു....

24 ലക്ഷം വസ്തു ഉടമകൾക്ക് ആശ്വാസം; ഇ-ഖാത രേഖകള്‍ വാട്ട്‌സ്ആപ്പ് വഴി സൗജന്യമായി നൽകാൻ ജിബിഎ

ബെംഗളൂരു: നഗരത്തിലെ ഏകദേശം 24 ലക്ഷം വസ്തു ഉടമകൾക്ക് വാട്സ്ആപ്പിലൂടെ സൗജന്യമായി...

Related Articles

Popular Categories