നീറ്റ്-പി.ജി ആഗസ്റ്റ് 30ന്; ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്ന് നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലാണ് പരീക്ഷ നടക്കുക. ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ സമര്‍പ്പിക്കാം. അഡ്മിറ്റ് കാർഡ് ആഗസ്റ്റ് 27ന് ലഭിക്കും. സെപ്തംബർ 30നുള്ളിൽ ഫലം പ്രഖ്യാപിക്കും.

natboard.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ നടത്താം. ഇത്തവണ മുതൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ലെന്ന് ദേശീയ പരീക്ഷാ ബോർഡ് വ്യക്തമാക്കി. രാജ്യത്തെവിടെയും പരീക്ഷാ കേന്ദ്രം ലഭിക്കാം. ഈ വർഷം മുതൽ ആധാർ ഓതന്റിക്കേഷൻ നടപ്പാക്കും.

പരീക്ഷാ കേന്ദ്രം ലഭിക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നൽകാം. അപേക്ഷയിലെ വിലാസം ഉൾപ്പെടുന്ന സംസ്ഥാനം ഒന്നാമത്തെ മുൻഗണനയായി നൽകാം. അടുത്ത രണ്ട് മുൻഗണനയായി സമീപ സംസ്ഥാനങ്ങൾ നൽകാം. അപേക്ഷകരുടെ ആവശ്യം അനുസരിച്ചു പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ, രാജ്യത്തെവിടെയും കേന്ദ്രം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മുൻവർഷങ്ങളിൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകിയാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. ഈ രീതി മാറ്റിയതിനാൽ അപേക്ഷ നൽകാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും മാർഗരേഖയിലുണ്ട്. അപേക്ഷാഘട്ടത്തിൽ വിദ്യാർഥികൾ ആധാർ നമ്പർ നൽകണം. തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ ബയോമെട്രിക് പരിശോധന നടത്തിയാകും പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കുക. ബയോമെട്രിക് പരിശോധന തടസ്സപ്പെടാതിരിക്കാൻ വിരലുകളിൽ ഹെന്ന, നിറം എന്നിവ പാടില്ലെന്നും ബോർഡ് അറിയിച്ചു.

ഈ വർഷം മുതൽ 180 ചോദ്യങ്ങളായിരിക്കും പരീക്ഷക്ക് ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം വരെ 200 ചോദ്യങ്ങളാണുണ്ടായിരുന്നത്. രാവിലെ ഒന്പത് മുതൽ 12.30 വരെയാണ് പരീക്ഷ.

നീറ്റ് പി ജിക്ക് 21നു രാത്രി 11.55 വരെ രജിസ്റ്റർ ചെയ്യാം. എഡിറ്റ് വിൻഡോ 25 മുതൽ 28 വരെ ലഭ്യമാക്കും. അതേസമയം പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ആധാർ വിവരങ്ങൾ, വിലാസം, പരീക്ഷാ കേന്ദ്രമാകേണ്ട സംസ്ഥാനങ്ങളുടെ മുൻഗണനാക്രമം എന്നിവ തിരുത്താൻ അനുവദിക്കില്ല. സിറ്റി ഇന്റിമേഷൻ ആഗസ്റ്റ് 11ന് ലഭ്യമാക്കും. ജനറൽ, ഒ ബി സി വിഭാഗത്തിന് 3,500 രൂപയും എസ്‌ സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിനു 2,500 രൂപയുമാണ് ഫീസ്.
SUMMARY: NEET-PG on August 30; Online application till July 21

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ച നിലയിൽ

തൃശൂർ: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം....

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

Related Articles

Popular Categories