വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

വയനാട്: കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. അപകട സാധ്യതയെത്തുടർന്ന് ദുരന്തമേഖലയുടെ പരിസരപ്രദേശങ്ങളില്‍ നിന്നും ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന 48 കുടുംബങ്ങളിലെ 129 പേരെയും സുരക്ഷിതമായി സ്വന്തം വീടുകളില്‍ തിരിച്ചെത്തിച്ചു.

അതേസമയം, കള്ളാടി ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറങ്ങി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ സഹായം നല്‍കും. ദുരന്തമുണ്ടായ കള്ളാടിയിലെ തുരങ്ക നിർമ്മാണം വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ നിർത്തിവെയ്ക്കാനും ഉത്തരവില്‍ നിർദ്ദേശമുണ്ട്.

ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാർ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്തുക എന്നിവയ്ക്കായി അഞ്ചംഗ വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ദുരന്തമേഖലയില്‍ നിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം മീനാക്ഷി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ദുരന്തസ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെനിന്നാണ് ലഭിച്ചത്.

അഞ്ചാം ദിവസമായ ഇന്ന് കാലാവസ്ഥ അനുകൂലമായതിനാല്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. ദുരന്ത ബാധിത പ്രദേശം നാല് സോണുകളായി തിരിച്ചു നടത്തുന്ന പരിശോധനയില്‍, നിലവില്‍ ഒന്നും രണ്ടും സോണുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണൊലിച്ച്‌ പോയ ദിശ വിലയിരുത്തി, കാണാതായ വിക്രം റാണയ്ക്കായി തിരച്ചില്‍ നടത്തുകയാണ്.

SUMMARY: Wayanad Kalladi landslide tragedy: Relief camp closed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

Related Articles

Popular Categories