മലയാളം മിഷൻ അധ്യാപക പരിശീലനം സമാപിച്ചു

ബെംഗളൂരു: മലയാളം മിഷൻ സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം സമാപിച്ചു. റിച്ച്മണ്ട് റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പരിപാടി റവ. ഫാ. ജേക്കബും റവ. ഫാ. ജെയ്സണും ചേർന്ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പരിശീലനത്തിൽ അറുപതോളം അധ്യാപകർ പങ്കെടുത്തു. ചാപ്റ്റർ ഭാരവാഹികളും മേഖലാ കോർഡിനേറ്റർമാരും പരിപാടിയിൽ സജീവമായി പങ്കാളികളായി.

നീലക്കുറിഞ്ഞി, കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്‌സുകൾക്കായുള്ള അധ്യാപക പരിശീലനമാണ് സംഘടിപ്പിച്ചത്.

മലയാളം മിഷന്റെ പാഠപുസ്തക സമിതി അംഗങ്ങളും മുതിർന്ന അധ്യാപക പരിശീലകരുമായ ശ്രീ. കേശവനും ശ്രീ. കുഞ്ഞികൃഷ്ണനും ക്ലാസുകൾ നയിച്ചു. പാഠ്യപദ്ധതി, അധ്യാപനരീതികൾ, പഠനസാമഗ്രികളുടെ ഫലപ്രദമായ ഉപയോഗം എന്നിവയെ ആസ്പദമാക്കിയായിരുന്നു പരിശീലനം.

പരിശീലന പരിപാടി അധ്യാപകർക്ക് ഏറെ പ്രയോജനപ്രദമായ അനുഭവമായി മാറുറിയതായും പുതിയ അധ്യയന വർഷത്തിലെ പഠനപ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം പകര്‍ന്നതായും ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: Malayalam Mission Teacher Training

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ സ്പാകളിലും മസാജ് സെന്ററുകളിലും പരിശോധന; 91 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: നഗരത്തിലെ സ്പാകളിലും മസാജ് സെന്ററുകളിലും ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

ശാസ്ത്ര സാഹിത്യ വേദി കുടുംബസംഗമം 12-ന്; നാടകം ‘ഒറ്റയാൾ കാവൽ’ അരങ്ങേറും

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ ശാസ്ത്ര സാഹിത്യ വേദിയുടെ കുടുംബസംഗമം ഡിസംബർ...

നാദലയങ്ങളുടെ സംഗമവേദിയായി ‘ഗുരുസ്മരൺ 2026’

ബെംഗളൂരു: പണ്‌ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

അനുസ്മരണ സംഗമം നാളെ

ബെംഗളൂരു: അന്തരിച്ച താനറിറോഡ് മിസ്ബാഹുൽ ഹുദാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനും പ്രമുഖ...

ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു

ബെംഗളൂരു: ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിലെ ഇടവകദിനം വിവിധ പരിപാടികളോടെ...

2,000 രൂപ വർധനയ്ക്ക് സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ്; ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ 13 ദിവസമായി തുടർന്ന ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു....

വനിതകളുടെ പി.ജി.കളിൽ കയറി മോഷണം; 15 കേസുകളിലെ പ്രതിയെ പോലീസ് വെടിവെച്ചു പിടികൂടി

ബെംഗളൂരു: നഗരത്തിലെ വനിതകളുടെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന...

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;  രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും 

ന്യൂഡല്‍ഹി: കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

Related Articles

Popular Categories