ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത വര്‍ഷത്തെ ഭാരവാഹികളുടെ ഇന്‍സ്റ്റല്ലേഷന്‍ 100 ഫിറ്റ് റോഡിലുള്ള ഇ സി എ ഹാളില്‍ വച്ചു നടന്നു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ വൈ. എസ്. ഡബ്ല്യു. സംഗീതാ സതീഷ് പ്രഖ്യാപനം നിര്‍വഹിച്ചു. ടി.പി. രവിന്ദ്രന്‍ (പ്രസിഡന്റ്) റജികുമാര്‍(വൈസ് പ്രസിഡന്റ്)രജിത് കുമാര്‍( സെക്രട്ടറി) വിനോദ് പി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മെനെറ്‌സ് പ്രസിഡന്റ് ആയി വൈ. എസ്. ഡബ്ല്യു. പ്രീതാ ബാലകൃഷ്ണന്‍, സെക്രട്ടറി വൈ. എസ്. ഡബ്ല്യു. പുഷ്പാ രവീന്ദ്രന്‍, ട്രഷറര്‍ സിന്ധുപദ്മകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ ജേക്കബ് വര്‍ഗീസ്, റീജിയണല്‍ ലീഡേഴ്സ് ഡോ. ഫിലിപ്പ് മാത്യു, ബാലകൃഷ്ണന്‍ പി.വി.എന്‍, ടി.ഡി. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
SUMMARY: Office bearers of Vice Men Club of Bengaluru
















