മലയാളികൾക്ക് അഭിമാനം; ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ ഇന്നു രാത്രി യാത്ര തിരിക്കും. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്.

കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17നാണ് പേടകം ബഹിരാകാശത്തേക്ക് കുതിച്ചുയരുക. ഇന്ത്യൻ സമയം രാത്രി 11.56ഓടെ പേടകം ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്യും. തുടർന്ന് ബുധനാഴ്ച പുലർച്ചെ 1.25ഓടെ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിന്റെ എഴുപത്തിയഞ്ചാമത് പര്യവേഷണത്തിന്റെ ഭാഗമായി നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരാണ് ഈ ദൗത്യത്തിൽ അനിൽ മേനോന്റെ സഹയാത്രികർ.

മിനിയാപൊളിസിൽ ഉക്രേനിയൻ -‍ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനായാണ് 49കാരനായ അനിൽ മേനോൻ ജനിച്ചത്. മികച്ച എമർജൻസി വിഭാഗം ഡോക്ടർ കൂടിയായ അദ്ദേഹം നിലവിൽ യുഎസ് സ്‌പേസ് ഫോഴ്‌സിലെ കേണലാണ്. മുൻപ് യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അഫ്ഗാനിസ്ഥാനിലെ യുദ്ധമുന്നണിയിൽ സേവനമനുഷ്ഠിച്ച അറിവും അനിൽ മേനോനുണ്ട്.

2014ൽ നാസയിൽ ഫ്ലൈറ്റ് സർജനായാണ് അനിൽ മേനോൻ തന്റെ ബഹിരാകാശ മേഖലയിലെ കരിയർ ആരംഭിക്കുന്നത്. ബഹിരാകാശ നിലയത്തിൽ താമസിച്ചു ജോലി ചെയ്യുന്ന സഞ്ചാരികളുടെ ആരോഗ്യസംരക്ഷണ ചുമതലയായിരുന്നു അദ്ദേഹത്തിന്. തുടർന്ന് 2018ൽ സ്‌പേസ് എക്‌സിൽ ചേർന്ന അദ്ദേഹം കമ്പനിയുടെ മെഡിക്കൽ വിഭാഗത്തിന് തുടക്കം കുറിച്ചു. ആദ്യത്തെ മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രക്ക് മുന്നൊരുക്കങ്ങൾ നടത്താൻ നേതൃത്വം നൽകുകയും ചെയ്തു. മനുഷ്യരാശിയുടെ ഭാവി സ്വപ്നമായ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്കായി വികസിപ്പിക്കുന്ന സ്റ്റാർഷിപ്പ് പേടകത്തിന്റെ നിർമാണ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.

2021 ഡിസംബറിലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് രണ്ടു വർഷത്തെ കഠിനമായ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയാണ് അദ്ദേഹം ഇപ്പോൾ തന്റെ സ്വപ്ന ദൗത്യത്തിലേക്ക് ചുവടുവെക്കുന്നത്. ബഹിരാകാശ നിലയത്തിൽ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പരീക്ഷണങ്ങൾക്കാണ് അനിൽ മേനോൻ തുടക്കം കുറിക്കുന്നത്.
SUMMARY: Anilmenon goes to space today to make history

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരുക്ക്

ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ യുഎഇയുടെ രണ്ട് ഓയിൽ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

കൊച്ചി: കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ...

അടിയന്തരഘട്ടങ്ങളിൽ സഹായം; സമരിറ്റൻസ് ഓഫ് മണ്ഡ്യ അരികെയുണ്ട്

ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക...

നവവധുവായ അധ്യാപിക ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രം പിന്നിട്ട സ്വകാര്യ...

മക്കൾക്കായി വ്യാജ വരുമാന സർട്ടിഫിക്കറ്റ്; കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷനെ സസ്പെൻഡ് ചെയ്ത് ഗവർണർ 

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷൻ ശിവശങ്കരപ്പ എസ്. എസ്.സഹുകറിനെ...

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: മൈസൂരു അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും കെ.എം.സി.സി. ഐഷ് ഏരിയ കമ്മിറ്റിയും...

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; വ്യോമ പ്രതിരോധ സേന തകർത്തു, വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ...

Related Articles

Popular Categories