കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ ആക്രമണം. ഇടപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. മോഹൻലാലിനെയും ആരാധകരെയും അധക്ഷേപിച്ചെന്ന് ആരോപിച്ച് അഞ്ച് പേരടങ്ങുന്ന സംഘം മർദ്ദിക്കുകയായിരുന്നു. 2024ല്‍ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘അമ്മ’ യുടെ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമിയില്‍ ലെഫ്‌റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹൻലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അലക്സ് ജനവിധി തേടിയിരുന്നു.
SUMMARY: YouTuber Chekuthan assaulted for insulting Mohanlal and his fans
















