തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. 34 ഭാഷകളിൽ നിന്നായി 400 സിനിമകളാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിച്ചത്. ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്.
മികച്ച നടനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ‘ബ്രഹ്മയുഗ’ത്തിലെ അസാമാന്യ പ്രകടനത്തിനാണ് താരത്തിന് ദേശീയ അവാർഡ് ലഭിച്ചത്. ഇതോടെ ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നാലാം തവണയാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്.
ചന്ദു ചാമ്പ്യൻ എന്ന സിനിമയ്ക്ക് കാർത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. മികച്ച നടി യാമി ഗൗതം. സിനിമ ആർട്ടിക്കിള്‍ 370. മികച്ച ചിത്രം ആർട്ടിക്കിള്‍ 370. മികച്ച മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. മികച്ച ഗായിക വെെക്കം വിജയലക്ഷ്മി (എആർഎം), ഗാനം – അങ്ങുവാനക്കോണില്‍. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ധനുഷിനും മെയ്യഴകൻ എന്ന ചിത്രത്തിലെ ശബ്‌ദലേഖനത്തിനും പ്രത്യേക ജൂറി പരാമർശം. മികച്ച തമിഴ് സിനിമയായി ധനുഷിന്റെ രായൻ.
മികച്ച സിനിമാ നിരൂപകനുള്ള പുരസ്‌കാരം ഹിന്ദി സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തിനും നിരൂപണത്തിനുമായി സഞ്ജീവ് ശ്രീവാസ്‌തവയ്ക്ക് ലഭിച്ചു. മികച്ച ചലച്ചിത്ര പുസ്‌തകത്തിനുള്ള ദേശീയ പുരസ്‌കാരം കന്നഡ ഭാഷയിലെ ‘നാനിരുവുദെ നിമഗാഗി നാദിരുവുദെ നനഗാഗി: കന്നഡ സിനിമാദ തത്വ മത്തു രാജകീയ’ എന്ന പുസ്‌തകത്തിനാണ് ലഭിച്ചത്. നോണ്‍ ഫീച്ചർ വിഭാഗത്തില്‍ മലയാള ചിത്രം ഭദ്രകാളി നാടകത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
SUMMARY: National Film Awards: Mammootty named Best Actor; ‘Feminity Fathima’ adjudged Best Malayalam Film
















