രജിസ്റ്റര്‍ ചെയ്ത സ്വകാര്യകാറുകള്‍ 25 ലക്ഷം; ഇന്ത്യയില്‍ ഏറ്റവുമധികം സ്വകാര്യ കാറുകളും ബൈക്കുകളുമുള്ള നഗരമായി ബെംഗളൂരു

ബെംഗളൂരു: ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കാറുകളുടെ എണ്ണം 25 ലക്ഷം കടന്നു. ഇതാദ്യമായാണ് ഇത്രയും വലിയ സംഖ്യയിലേക്ക് നഗരത്തിലെ സ്വകാര്യ കാറുകളുടെ എണ്ണം കടക്കുന്നത്. ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരം കൂടിയായ ബെംഗളൂരുവിലെ താമസക്കാര്‍ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 5 വർഷത്തിനിടെ 5 ലക്ഷത്തോളം പുതിയ സ്വകാര്യ കാറുകൾ ബെംഗളൂരുവിലെ നിരത്തിലിറങ്ങി. ബെംഗളൂരു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാറുകളുള്ളത് ഡൽഹിയിലാണ്. 22 ലക്ഷം കാറുകളാണ് ഡല്‍ഹിയിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായിട്ടും ഡല്‍ഹി ഇക്കാര്യത്തിൽ രണ്ടാമത് വന്നത് ബെംഗളൂരുവിലെ ജനങ്ങളുടെ സാമ്പത്തികനിലയുടെ മേന്മയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുംബൈയിൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 15 ലക്ഷം കാറുകളാണ്.

കനത്ത ഗതാഗതക്കുരുക്കിനിടയിലൂടെ സഞ്ചരിക്കാന്‍ ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നതിനാല്‍, നഗരത്തിലെ ഇരുചക്രവാഹനങ്ങളുടെ എണ്ണവും കൂടുകയാണ്. നഗരത്തിൽ ആകെ 87 ലക്ഷം ഇരുചക്രവാഹനങ്ങളുണ്ട്. നഗരത്തിലെ ആകെ വാഹനങ്ങളുടെ 70 ശതമാനവും ബൈക്കുകളാണ്.

പൊതുഗതാഗത സംവിധാനത്തിലെ പോരായ്മകളാണ് സ്വകാര്യ വാഹനങ്ങൾ പെരുകാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബസ് സർവീസുകളും മെട്രോ സർവീസുകളും കൂടുതൽ മെച്ചപ്പെടുത്തണം. നയങ്ങളും സ്വകാര്യ വാഹന ഉപഭോഗം കുറയ്ക്കുന്നത് ലക്ഷ്യമാക്കി വേണം നിർമിക്കാനെന്നും വിദഗ്ധർ പറയുന്നു.

അതേസമയം യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന പ്രവണത ഗതാഗതക്കുരുക്ക്, മലിനീകരണം, പാർക്കിംഗ് ക്ഷാമം എന്നിവ വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർ പൊതുഗതാഗതത്തിലേക്ക് മാറിയില്ലെങ്കിൽ, വരും വർഷങ്ങളിൽ ബെംഗളൂരുവിന്റെ ഗതാഗത വെല്ലുവിളികൾ രൂക്ഷമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
SUMMARY: 25 lakh registered private cars; Bengaluru becomes the city with the highest number of private cars and bikes in India

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

Related Articles

Popular Categories