മയക്കുമരുന്ന് വ്യാപനത്തിനെതിരെ മലയാളി കൂട്ടായ്മകളുടെ ഇടപെടല്‍ അനിവാര്യം – അഡ്വ. ബുഷ്റ വളപ്പില്‍

ബെംഗളൂരു: ബെംഗളൂരു അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മയക്കുമരുന്നിന് ഇരകളാകുന്ന പശ്ചാത്തലത്തില്‍ മലയാളി സംഘടനകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമെന്ന് ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പില്‍. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘ലഹരി’ – വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക് പടരുന്ന വിപത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ തകര്‍ത്ത് ലഹരി പോലുള്ള മാരക വിപത്തിന് അടിമപ്പെട്ട് ബുദ്ധിയും ബോധവും നഷ്ടപ്പെട്ടു, ജീവച്ഛവമായി മാറുന്ന മക്കളെയും കൊണ്ട് ശിഷ്ട ജീവിതം തള്ളിനീക്കേണ്ടി വരുന്ന, രക്ഷിതാക്കളുടെ നിസ്സഹായാവസ്ഥയാണ് നാം ഇപ്പോള്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു. ഒരു തലമുറയെ വേരോടെ നശിപ്പിക്കാൻ ശേഷിയുള്ള സാമൂഹിക വിപത്തിനെതിരെ നാം ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അഡ്വ. ബുഷ്‌റ വളപ്പിൽ ഓര്‍മ്മപ്പെടുത്തി.

പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ച മാധ്യമപ്രവര്‍ത്തകന്‍ ഉമേഷ്‌ രാമന്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരായ പോരാട്ടമെന്നത് പോലീസിന്റെ മാത്രം ചുമതലയല്ല അത് ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംയുക്ത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ലഹരി മാഫിയയുടെ വേരറുക്കാനായി ആഭ്യന്തര വകുപ്പും കേരള പോലീസും ചേര്‍ന്ന് ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്‍ ഓപ്പറേഷന്‍ തൂഫാനെക്കുറിച്ചും കർണാടക സർക്കാരും ബെംഗളൂരു സിറ്റി പോലീസും ആരംഭിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ‘ബേഡ ബ്രോ’-ഓപ്പറേഷൻ റൈസിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

നൂർ മുഹമ്മദ്, കൃഷ്ണൻ നമ്പ്യാർ, സി. കുഞ്ഞപ്പൻ, സഞ്ജീവ് ചിറക്കൽ, ആർ. വി. പിള്ള, ജോഷി, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ്, ബലരാമൻ, ഇ ആർ . ഷാജി, പ്രദീപ്. പി. പി. എന്നിവർ സംസാരിച്ചു. മലയാള കലാഭവൻ ജോഷി ഗാനങ്ങളും കൃഷ്ണൻ നമ്പ്യാർ കവിതയും ആലപിച്ചു സെക്രട്ടറി ശ്രീകണ്ഠൻ നായർ നന്ദി പറഞ്ഞു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വീ​ഡി​യോ നീക്കിയ സംഭവത്തിൽ മാ​പ്പ് പ​റ​ഞ്ഞ് മെ​റ്റ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷേധക്കാരെ...

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ പ്രസിഡന്റ്...

പ്രധാനമന്ത്രിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ്...

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ ഇടിവ്. പവന് ഒറ്റയടിക്ക് 1,240 രൂപ...

തെരുവുനായയെ വാഹനമിടിച്ച് കൊലപ്പെടുത്തി; യുവാവിനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിലെ ജയനഗർ മേഖലയിൽ തെരുവുനായയെ കാർ കയറ്റി കൊന്നെന്ന പരാതിയിൽ...

ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാൻ രമേശൻ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി...

‘പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല’: അഖില്‍ മാരാര്‍ ട്വന്റി20 പാര്‍ട്ടി വിട്ടു

കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖില്‍ മാരാർ ട്വന്റി 20 പാർട്ടിയില്‍...

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോഴിക്കോട്: കാണാതായ യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

Related Articles

Popular Categories