കല്‍ക്കരി കുംഭകോണം; മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച്‌ സുപ്രീംകോടതി. സിബിഐയുടെ ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അവസാനിപ്പിച്ചത്.

മരിച്ച്‌ രണ്ട് വര്‍ഷത്തിനിപ്പുറമാണ് മന്‍മോഹന്‍ സിങിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നത്. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ തക്കതായ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണമാണ് സിബിഐ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത ക്ലോഷര്‍ റിപ്പോര്‍ട്ടുകളാണ് സിബിഐ സമര്‍പ്പിച്ചത്. ഇത് രണ്ടും വിശദമായി പരിശോധിച്ചു.

ക്രിമിനല്‍ കേസ് നിലനില്‍ക്കില്ല എന്നാണ് രണ്ട് റിപ്പോര്‍ട്ടുകളിലും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കല്‍ക്കരി കുംഭകോണം. 2005ലായിരുന്നു സംഭവം നടക്കുന്നത്. ഒഡീഷയിലെ താലാബിറ ബ്ലോക്കില്‍ ഹിന്‍ഡാല്‍ക്കോയ്ക്ക് നിയമവിരുദ്ധമായി ഖനനത്തിനുള്ള അനുമതി നല്‍കിയെന്നായിരുന്നു കേസ്.

കേസിലെ ആറാം പ്രതിയായിരുന്നു മന്‍മോഹന്‍ സിങ്. മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ്, വ്യവസായി കുമര മംഗംളം ബിര്‍ള എന്നിവരും കേസിലെ പ്രതികളായിരുന്നു. കേസില്‍ മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015 ലെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അന്ന് മുതല്‍ ആരംഭിച്ച നിയമപോരാട്ടത്തിനാണ് ഇന്ന് പരിസമാപ്തിയായത്.

SUMMARY: Coal scam: Supreme Court gives clean chit to Manmohan Singh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നീറ്റ് ക്രമക്കേട്; എൻടിഎ ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധന നടത്താൻ സുപ്രീംകോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻടിഎ ആസ്ഥാനം നേരിട്ട് സന്ദർശിക്കാൻ...

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 85,000 രൂപ വരെ ശമ്പളം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ്...

Related Articles

Popular Categories