ഹൈദരാബാദ്: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഇടുപ്പിന് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്. കഠിനമായ നൃത്ത-ആക്ഷൻ രംഗങ്ങള്‍ക്കായുള്ള പരിശീലനത്തിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം. അപകടം ‘രണബാലി’യുടെ സെറ്റിലാണോ ‘മൈസ’യുടെ സെറ്റിലാണോ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല.
പരുക്കേറ്റ ഉടൻ രശ്മികയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. തീവ്രമായ പരിശീലനം നടത്തുന്ന പ്രഫഷണല്‍ അത്‌ലറ്റുകള്‍ക്ക് സംഭവിക്കാവുന്ന തരത്തിലുള്ള പരിക്കാണ് രശ്മികയ്ക്കുണ്ടായതെന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍. ആറ് ആഴ്ചയോളം വിശ്രമം ആവശ്യമായി വരുമെന്നാണ് സൂചന. പൂർണമായി സുഖം പ്രാപിച്ച ശേഷമായിരിക്കും ചിത്രീകരണം പുനരാരംഭിക്കുക.
SUMMARY: Rashmika Mandanna suffers serious injury during shoot
















