പത്തനംതിട്ടയില്‍ ശക്തമായ മഴ; ശബരിമല തീര്‍ത്ഥാകര്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുൻനിർത്തി ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകള്‍ക്ക് ജില്ലാ ഭരണകൂടം താല്‍ക്കാലികമായി നിരോധനം ഏർപ്പെടുത്തി. വനമേഖലകളിലെ അപകടസാധ്യതയും മണ്ണിടിച്ചില്‍ ഭീഷണിയും കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ ഈ നടപടി. അതേസമയം, ശബരിമല തീർത്ഥാടനത്തിന് ഈ യാത്രാ നിരോധനത്തില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

ഭക്തർക്ക് ദർശനത്തിനായി യാത്ര തുടരാമെങ്കിലും മേഖലയില്‍ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കി. രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കണം. വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ അനാവശ്യമായി വാഹനങ്ങള്‍ നിർത്തിയിടുകയോ വിശ്രമിക്കുകയോ ചെയ്യരുത്. അംഗീകൃത പാർക്കിങ് കേന്ദ്രങ്ങള്‍ മാത്രം ഉപയോഗിക്കുക.

വെള്ളച്ചാട്ടങ്ങള്‍, പുഴകള്‍, തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ ഇറങ്ങി കുളിക്കുകയോ സാഹസിക വിനോദങ്ങളില്‍ ഏർപ്പെടുകയോ ചെയ്യരുത്. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാല്‍ ജലാശയങ്ങളുടെ സമീപത്ത് അനാവശ്യമായി സമയം ചെലവഴിക്കരുത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മരങ്ങള്‍ കടപുഴകി വീഴല്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

വന്യമൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ വാഹനം നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്. പോലീസ്, വനം, റവന്യൂ, ദുരന്തനിവാരണ വിഭാഗങ്ങള്‍ എന്നിവയുടെ നിർദേശങ്ങള്‍ കർശനമായി പാലിക്കണം. പ്രതികൂല കാലാവസ്ഥയില്‍ അനാവശ്യ യാത്രകളും കാഴ്ച കാണുന്നതിനായുള്ള ഇടവേളകളും ഒഴിവാക്കേണ്ടതാണ്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉടൻ പോലീസ്, ദുരന്തനിവാരണ അതോറിറ്റി അല്ലെങ്കില്‍ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരം അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.

SUMMARY: Heavy rain in Pathanamthitta; strict alert issued for Sabarimala pilgrims

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൊദൽനുടി സംസ്ഥാനതല ചിത്രരചനാ മത്സരം ഓഗസ്റ്റ് 9-ന്

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൊദൽനുടി കന്നഡ ബാലമാസികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആരോപണവുമായി...

ഷൂട്ടിംഗിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരുക്ക്

ഹൈദരാബാദ്: സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഇടുപ്പിന്...

ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഗ്ലാസ്‌കോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനത്തില്‍ ബോക്സിങ് റിങ്ങില്‍ ഇന്ത്യയ്ക്ക് ഇരട്ട...

പരക്കെ മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രികാല യാത്രകൾക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ഇന്നലെ രാത്രിയിൽ പെയ്‌ത ശക്തമായ മഴയിൽ...

വീടിന് സമീപത്തെ തോട്ടില്‍വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: നീറാട് കൂനയില്‍ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു....

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു; കൊട്ടിയൂർ-മാനന്തവാടി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മാനന്തവാടി: കണ്ണൂർ ജില്ലയെ വയനാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന പ്രധാന മലയോര പാതയായ...

‘മന്ത്രിമാര്‍ ജില്ലകളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം, ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണം’: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രളയസാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി...

Related Articles

Popular Categories