പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന്: സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും വിമര്‍ശനവും ശക്തമാകുന്നു

മലപ്പുറം: സംസ്ഥാനത്ത് കനത്ത കാലവർഷക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തിയ മുഖ്യമന്ത്രിയുടെ സല്‍ക്കാര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം ശക്തമായത്.

ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സംഭവം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തി. മുൻ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തമുഖത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും മുൻനിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചപ്പോള്‍, നിലവിലെ മുഖ്യമന്ത്രി ജനങ്ങള്‍ ദുരിതത്തിലാവുമ്പോള്‍ വിരുന്നുകളില്‍ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

‘അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്ന അവസ്ഥയാണെന്ന് വി.കെ. പ്രശാന്ത് പരിഹസിച്ചു. എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എഎ റഹിമും വിഡി സതീശനെതിരെ രൂക്ഷ വിമ‍ർശനവുമായി രംഗത്തെത്തി. സത്യത്തില്‍ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകള്‍ വെള്ളത്തിലായി മനുഷ്യ‍ർ ആശങ്കയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാൻ പോകുമെന്ന് വിചാരിച്ചില്ല- എഎ റഹീം പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ സിപിഎം നേതാവ് പി സരിനും രംഗത്തെത്തി. ‘കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎല്‍എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍’ എന്ന് പറഞ്ഞ് സരിന്‍ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി യാത്രയും വിവാദമായിരിക്കുന്നത്.

SUMMARY: Chief Minister Satheesan’s Ponnani feast amidst flood crisis: Outcry and criticism mount on social media

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

4k ദൃശ്യമികവില്‍ ‘തേന്മാവിൻ കൊമ്പത്ത്’ തിയെറ്ററുകളിലേക്ക്; ഒക്ടോബര്‍ ഒന്നിന് എത്തും

കൊച്ചി: മലയാളി പ്രേഷകന്‍റെ മനസില്‍ ചിരിയും ചിന്തയും നല്‍കി മനോഹരമായ ദൃശ്യ...

മലയാളി യുവ ഡോക്ടര്‍ ഷാര്‍ജയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയില്‍ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

ആന്റോയുടെ വീട്ടില്‍ വൻ മദ്യശേഖരം; പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്...

അധ്യായം 48 📖 ബലിയാടായ ബാല്യങ്ങള്‍

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കേരളത്തിൽ...

തലശ്ശേരി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രൻസ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ...

വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ‘തിമിർത്തോണം’ 20ന്

ബെംഗളൂരു: വൈറ്റ്‌ഫീൽഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ മലയാളി സോഷ്യൽ ക്ലബ്ബിന്റെ...

Related Articles

Popular Categories