കനത്ത മഴയും മണ്ണിടിച്ചിലും; ബെംഗളൂരു–മംഗളൂരു റൂട്ടില്‍ റെയിൽ ഗതാഗതം തടസ്സപ്പെട്ടു 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പശ്ചിമഘട്ടത്തിലെ യെഡകുമാരി–ശിരിബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലേക്ക് മണ്ണും പാറക്കല്ലുകളും മരങ്ങളും പതിച്ചതിനെ തുടർന്ന് ബെംഗളൂരു–മംഗളൂരു റെയിൽപാതയിലെ മിക്ക സർവീസുകളും തടസ്സപ്പെട്ടു. പാത നന്നാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

മംഗളൂരു–യശ്വന്ത്പൂർ റൂട്ടിലെ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും മറ്റ് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ട്രാക്ക് പുനഃസ്ഥാപിക്കുന്നതുവരെ സർവീസുകൾ പൂർണമായി സാധാരണ നിലയിലാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് രക്ഷാസാമഗ്രികളുമായി പ്രത്യേക ട്രെയിനും എൻജിനീയറിങ് സംഘവും എത്തിച്ചിട്ടുണ്ട്. മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മഴ തുടരുന്നതിനാൽ പുനഃസ്ഥാപന പ്രവർത്തനങ്ങൾ വെല്ലുവിളി നേരിടുന്നതായും റെയിൽവേ അധികൃതർ അറിയിച്ചു.

ബെംഗളൂരു–മംഗളൂരു റൂട്ടിൽ യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിൻ സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അഭ്യർഥിച്ചു. കനത്ത മഴ തുടരുന്നതിനാൽ പശ്ചിമഘട്ട മേഖലയിലെ റെയിൽപാതകളിൽ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
SUMMARY: Heavy rains and landslides disrupt Bengaluru-Mangalore rail traffic

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാവേരി നദീജല തർക്കം: കർണാടകയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കും- മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപ്പര്യങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി...

മഴ കനക്കുന്നു; സംസ്ഥാനത്തെ 10 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്നതോടെ തിങ്കളാഴ്ച 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു....

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൈനകരി സൗത്ത്...

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ...

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചനിലയില്‍

പൂനെ: മൂന്നംഗ മലയാളി കുടുംബത്തെ പൂനെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories