കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം; എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമം

കൊച്ചി: വിമാനയാത്രക്കിടെ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച മലയാളി അറസ്റ്റില്‍. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേയ്ക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കല്‍ (36) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് നെടുമ്പാശേരി പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി 9.30നും 11.05നും ഇടയിലായിരുന്നു സംഭവം. ഒഡി 231-ാം നമ്പർ വിമാനത്തില്‍ സീറ്റ് നമ്പർ 12എയിലായിരുന്നു ജംഷീർ യാത്ര ചെയ്തത്. പെട്ടെന്ന് ഇയാള്‍ എമർജൻസി വാതില്‍ ബലമായി തുറക്കാൻ ശ്രമിക്കുകയും എമർജൻസി വിൻഡോ പാനല്‍ അടിച്ചു തകർക്കുകയുമായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തടയാൻ ശ്രമിച്ച മറ്റ് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും യുവാവ് ഭീഷണിപ്പെടുത്തിയതായും പോലീസ് പറയുന്നു. തുടർന്ന് എല്ലാവരും ചേർന്ന് ഇയാളെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു.

രാത്രി 11.10ഓടെയാണ് വിമാനം കൊച്ചിയില്‍ ലാൻഡ് ചെയ്തത്. ബാട്ടിക് എയർലൈൻസ് സെക്യൂരിറ്റി ഇൻ ചാർജ് ബിന്ദു മോഹൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജംഷീറിനെതിരെ പോലീസ് എഫ്‌ഐആർ ചുമത്തിയത്. ജംഷീർ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്നാണ് വിവരം. ഇയാളുടെ പശ്ചാത്തലമടക്കം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

SUMMARY: Malayali youth creates a scene on a flight to Kochi; attempts to open emergency door

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

Related Articles

Popular Categories