തൃശ്ശൂർ: കുന്നംകുളത്തിന് സമീപം പാറേമ്പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തില്‍ റിയാ ഫാത്തിമ എന്ന വിദ്യാർഥിനി ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ മരണപ്പെട്ടു. നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പത്തോളം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ എത്തിയ ബസിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. ആദ്യം ഒരു കാറില്‍ ഇടിച്ച ബസ് പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുള്‍പ്പെടെ 5 വാഹനങ്ങളില്‍ തുടർച്ചയായി ഇടിക്കുകയായിരുന്നു.
5 വാഹനങ്ങളെയും തകർത്ത ശേഷം ബസ് സമീപത്തെ ഒരു വീടിന്റെ മതില്‍ കൂടി തകർത്ത് വീട്ടുമുറ്റത്താണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന വിദ്യാർഥിനി റിയ ഫാത്തിമ ആണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ റിയയുടെ ജീവൻ നഷ്ടമായി.
പരുക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ കുന്നംകുളത്തെയും തൃശൂരിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
SUMMARY: Accident involving private bus that lost control and collided with other vehicles
















